വീട്ടിൽ ചെടികൾ വളർത്തുന്നവർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

വീട്ടിനകത്ത് ചെടികൾ വച്ചൂടെ..? വീട്ടിനുള്ളിൽ ചെടികൾ വച്ചാൽ എന്തെങ്കിലും ദോഷം ഉണ്ടോ..? എല്ലാവരുടെയും സംശയമാണ് ചെടികൾ വീടിനുള്ളിൽ വെച്ചാൽ അത് ദോഷകരമാകുമോ, അല്ലെങ്കിൽ ശ്വാസതടസ്സം പോലുള്ള അസുഖങ്ങൾ ഉണ്ടാക്കുമോ എന്നുള്ളത്. പക്ഷെ ചെടികൾ വീട്ടിനകത്തു വക്കുന്നത് വളരെ നല്ലതാണ്.

നമുക്കറിയാം ചെടികൾ ഭക്ഷണം പാകം ചെയ്യുന്നത് എങ്ങനെയാണെന്ന്. നമ്മൾ ചെറിയ ക്ലാസ്സുകളിൽ പഠിച്ചിട്ടുണ്ട്. “പ്രകാശസംശ്ലേഷണം” എന്നാണ് അതിനെ പറയുന്നത്. ഇതിൽ ചെടികൾ അന്തരീക്ഷത്തിലുള്ള കാർബൺഡയോക്സൈഡ്, ജലം, സൂര്യപ്രകാശം എന്നിവ വലിച്ചെടുത്തു ഭക്ഷണം പാചകം ചെയ്യുന്നു. പകൽസമയത്ത് സൂര്യ പ്രകാശം ഉള്ളപ്പോൾ മാത്രമാണ് ചെടികൾക്ക് ഭക്ഷണം ചെയ്യാൻ സാധിക്കുകയുള്ളൂ. ഈ പ്രക്രിയയുടെ ഫലമായി ഓക്സിജൻ പുറത്തേക്ക് വിടുന്നു. അതുകൊണ്ടുതന്നെ ചെടികൾ വീടിനകത്ത് വളർത്തുന്നത് വളരെയധികം നല്ലതാണ്.

നമ്മൾ ശ്വസിക്കുന്നതുപോലെ ചെടികളും ശ്വസിക്കുന്നുണ്ട്. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് ഉള്ളിലേക്കേടുത്ത് ഓക്സിജൻ ആണ് പുറത്തേക്ക് വിടുന്നത്. അതുകൊണ്ട് അകത്ത് വെക്കുകയാണെങ്കിൽ ഒരുപാട് ഓക്സിജൻ നമുക്ക് ലഭിക്കുകയും, അത് വഴി സുഖമായി ഇരിക്കാനും കഴിയുന്നു. അതുകൊണ്ടുതന്നെ ചെടികൾ വീടിനകത്ത് വയ്ക്കുന്നത് എന്തുകൊണ്ടും ഉചിതമാണ്. ചിലർക്ക് ഉറക്കക്കുറവ് ഉണ്ടാകാം. അങ്ങിനെ ഉള്ളവരുടെ ബെഡ്‌റൂമിൽ ചില പ്രത്യേക തരം ഇൻഡോർ പ്ലാന്റ്സ് വക്കുകയാണെങ്കിൽ ഉറക്കക്കുറവ് ഒരു പരിധി വരെ കുറക്കാം.

Similar Posts