വീട്ടിൽ വന്നുള്ള മീറ്റർ റീഡിങ് ഇനിമുതൽ പഴം കഥ, കറന്റ്‌ ചാർജ് കണക്കാക്കുന്നത് ഇനി മുതൽ ഇങ്ങിനെ

വൈദ്യുതിയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കെഎസ്ഇബിയുടെ മീറ്റർ റീഡിങ്    വൈദ്യുത ഉപയോഗം രേഖപ്പെടുത്തുന്നതിന് വേണ്ടി വീടുകളിലേക്ക് എത്തുന്ന രീതി അവസാനിപ്പിക്കുവാൻ പോവുകയാണ്. ഇതിനായി പുതിയ “സ്മാർട്ട് എനർജി മീറ്റർ” സംവിധാനം നടപ്പിലാക്കാൻ വേണ്ടിയുള്ള തീരുമാനവും ആയിട്ട് സംസ്ഥാന വൈദ്യുത വകുപ്പ് മുന്നോട്ടു കുതിക്കുകയാണ്. ഇത് സംബന്ധിച്ചുള്ള പ്രധാന പെട്ട അപ്ഡേറ്റുകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

കെഎസ്ഇബിയുടെ മീറ്റർ റീഡർ വീടുകളിലെത്തുന്ന കാലം അവസാനിക്കുകയാണ്. സിം കാർഡ് ഘടിപ്പിച്ച സ്മാർട്ട് എനർജി മീറ്റർ എന്ന സംവിധാനം നിലവിൽ വരുന്നതോടെ മീറ്റർ റീഡിങ് സംവിധാനം ഇനിമുതൽ പഴങ്കഥയാകും. സ്മാർട്ട് മീറ്ററിൽ പണമില്ലെങ്കിൽ ഉപഭോക്താവിന്  വൈദ്യുതി കണക്ഷൻ ലഭിക്കുകയില്ല. സംസ്ഥാനത്തെ വൈദ്യുത വകുപ്പും കെ എസ് ഇ ബിയും ഈ ഒരു സംവിധാനം ആരംഭിക്കുന്നതിനു വേണ്ടി യുള്ള നടപടിയുമായി മുന്നോട്ടു പോകുകയാണ്.

കേന്ദ്രസർക്കാർ നിർദ്ദേശമനുസരിച്ചാണ് ഈ ഒരു പദ്ധതി നടപ്പിലാക്കുന്നത്. പ്രീപെയ്ഡ് മൊബൈൽ കണക്ഷനിൽ ബാലൻസ് ഇല്ലെങ്കിൽ സേവനം ലഭിക്കില്ലെന്നത് പോലെ പ്രീപെയ്ഡ് സ്മാർട്ട് മീറ്ററിൽ പണം ഇല്ലെങ്കിൽ ഉപഭോക്താവിന് മെഴുകുതിരി അല്ലെങ്കിൽ മണ്ണെണ്ണ വിളക്കിൽ അഭയം പ്രാപിക്കേണ്ടി വരും. കാര്യക്ഷമമായി നടപ്പിലാക്കുകയാണെങ്കിൽ കാലാകാലങ്ങളിൽ ലക്ഷങ്ങളും കോടികളും കെ എസ് ഇ ബി ക്ക് കുടിശിക നൽകാനുള്ള  ഒട്ടുമിക്ക എല്ലാ സ്ഥാപനങ്ങൾക്കും വലിയൊരു തിരിച്ചടി യാകും ഈ ഒരു പുതിയ തീരുമാനം.

മാത്രമല്ല സാധാരണക്കാരെയും ഈ തീരുമാനം ബാധിക്കുന്നതായി രിക്കും. നിലവിൽ വൈദ്യുതി ഉപയോഗിച്ച ശേഷമായിരിക്കും നമ്മൾ ബില്ല് അടയ്ക്കാറുള്ളത്. എന്നാൽ പുതിയ സംവിധാനം അനുസരിച്ച് പ്രീപെയ്ഡ് മൊബൈൽ റീച്ചാർജ് ചെയ്യുന്നത് പോലെ ആയിരിക്കും ഇത്. പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ വരുന്നതോടെ വൈദ്യുതി ബിൽ കുടിശ്ശിക താനെ ഇല്ലാതാകുന്നതാണ്.

പ്രീപെയ്ഡ് മൊബൈൽ കണക്ഷനിൽ ബാലൻസ് ഇല്ലെങ്കിൽ മൊബൈൽ സേവനം ലഭിക്കാത്തത് പോലെ ഈ പ്രീ പെയ്ഡ്  സ്മാർട്ട് മീറ്ററിൽ ഉപഭോക്താവിന്  വൈദ്യുത സേവനം ലഭിക്കുകയില്ല. ആദ്യ ഘട്ടത്തിൽ സർക്കാർ അതുപോലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രീ പെയ്ഡ് സ്മാർട്ട്‌ മീറ്ററുകൾ സ്ഥാപിക്കുന്ന തായിരിക്കും. എന്നാൽ സ്ഥാപനങ്ങൾക്ക് മാത്രമായി പദ്ധതി ചുരു ക്കില്ല.

ഗാർഹിക ഉപഭോക്താക്കൾക്ക് അടുത്ത ഘട്ടത്തിൽ സ്മാർട്ട് മീറ്ററുകൾ ലഭിക്കുന്നതായിരിക്കും. കേന്ദ്ര വൈദ്യുത നിയമഭേദഗതിയിൽ സ്വകാര്യ വൈദ്യുതി വിതരണ കമ്പനികൾക്ക് അനുമതി ഉണ്ട്. സ്മാർട്ട് മീറ്റർ വരുന്നതോടെ ഓരോ മേഖലയിലും വൈദ്യുതി ഉപയോഗവും വരുമാനവും കൃത്യമായി തിരിച്ചറിയാൻ സാധിക്കും. സ്വകാര്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കാനാണ് ഈയൊരു സ്മാർട്ട് മീറ്റർ സംവിധാനം എന്ന് ഇപ്പോൾ വിമർശനങ്ങൾ ഉയരുന്നുണ്ട്.

സിംകാർഡ് ഘടിപ്പിച്ച സ്മാർട്ട് എനർജി മീറ്ററുകൾ നിലവിൽവരുന്നതോടെ വീട്ടിൽ വന്നു രേഖപ്പെടുത്തുന്ന മീറ്റർ റീഡിങ് ഇല്ലാതാകും. രാജ്യം മുഴുവൻ ഇത് വ്യാപകമാകുന്നതോടെ വൈദ്യുത ബില്ലിംഗ് കൂടുതൽ സുതാര്യമാകും. ഒരു വീട്ടിലോ സ്ഥാപനത്തിലോ എത്ര വൈദ്യുതി ഉപയോഗിച്ചു എന്ന് നേരിട്ട് പരിശോധിക്കാതെ തന്നെ വൈദ്യുതി സെക്ഷൻ ഓഫീസിൽ ഇത് അറിയാൻ സാധിക്കും.

മീറ്ററിൽ കൃത്രിമം കാണിച്ചാൽ അത് അറിയാൻ കഴിയുന്നതാണ്. ഉപഭോക്താവിന് മൊബൈൽ ഫോണിൽ കൃത്യമായി വിവരങ്ങൾ ലഭിക്കാൻ ഇത് സഹായിക്കുന്നു. ദേശീയതലത്തിൽ നടപ്പിലാക്കുന്ന ആധുനിക റീഡിങ് സംവിധാനത്തിന്റെ ഭാഗമായിട്ടാണ് സിം കാർഡ് ഘടിപ്പിച്ച എനർജി മീറ്റർ പുറത്തിറക്കുന്നത്. വരുംദിവസങ്ങളിൽ നിർണായക തീരുമാനങ്ങൾ ലഭിക്കുന്നതായിരിക്കും.

Similar Posts