വീട് എന്ന സ്വപ്നം പൂർത്തീകരിക്കാൻ 6 ലക്ഷം രൂപ, വീടുപണി പൂർത്തിയാക്കാൻ 1.5 ലക്ഷം രൂപ

സ്വന്തമായി ഒരു വീട് നമ്മളിൽ പലരുടെയും സ്വപ്നമാണ്. സാമ്പത്തികമായി പ്രതിസന്ധിയിലായി പ്രയാസപ്പെടുന്ന ആളുകൾക്ക് സർക്കാർ നിരവധി ധന സഹായ പദ്ധതികളാണ് നടപ്പിലാക്കുന്നത്. അതിലേറ്റവും പ്രധാനപെട്ട പദ്ധതിയാണ് ഭൂരഹിതരായ ആളുകൾക്ക് പുന രധിവാസ പദ്ധതി. സ്വന്തമായി ഭൂമിയില്ലാത്തവർക്ക് ഭൂമി വാങ്ങി വീട് വക്കാൻ വേണ്ടി സർക്കാർ 6 ലക്ഷം രൂപ വരെ ധനസഹായം നൽകുന്നുണ്ട്. അതുപോലെ വീടുപണി പൂർത്തിയാക്കാൻ സാധിക്കാതെ വന്നവർക്ക് ഏതെങ്കിലും ഒരു ഭാഗം പൂർത്തിയാക്കാനുണ്ട്, മേൽക്കൂര നിർമ്മിക്കാനുണ്ട് അങ്ങിനെ ഏതെങ്കിലും ഏതെങ്കിലും പണി പൂർത്തിയാക്കാനുണ്ട് എങ്കിൽ 11/2 ലക്ഷം രൂപ സർക്കാർ സഹായം ലഭിക്കുന്നുണ്ട്. പക്ഷെ ഒരുപാട് ആളുകൾക്ക് ഇത്തരത്തിൽ ഉള്ള ആനുകൂല്യങ്ങളോ പദ്ധതികളോ കുറിച്ച് അറിവില്ല.

എങ്ങിനെയാണ് അപേക്ഷ കൊടുക്കേണ്ടത്, എന്തൊക്കെ യോഗ്യതകളാണ് ആവശ്യമായി വരുന്നത്, എന്തൊക്കെ രേഖകളാണ് അപേക്ഷിക്കുന്ന സമയത്തു നൽകേണ്ടത് തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നു. സ്വന്തമായി ഭൂമിയില്ലാത്തവർക്ക് ഭൂമി വാങ്ങി വീട് വക്കാൻ 6 ലക്ഷം രൂപ വരെ സർക്കാർ ധന സഹായം ലഭിക്കുന്നു. അപേക്ഷ കൊടുക്കാൻ താഴെ പറയുന്ന യോഗ്യതകൾ കൂടി അപേക്ഷകന് ഉണ്ടായിരിക്കണം.

ആദ്യമായി അപേക്ഷ കൻ പട്ടിക ജാതി പട്ടിക വർഗ്ഗക്കാരനായിരിക്കണം. രണ്ടാമതായി അപേക്ഷ കൊടുക്കുന്ന വ്യക്തിയുടെ വാർഷിക വരുമാനം 50000 രൂപയിൽ കൂടാൻ പാടില്ല. മൂന്നാമതായി അപേക്ഷ കൊടുക്കുന്ന വ്യക്തിക്ക് സ്വന്തമായി ഭൂമി ഉണ്ടാകാൻ പാടില്ല. ഭൂരഹിതരായിട്ടുള്ളവർക്കാണ് പുനരധി വാസ പദ്ധതി ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.

ഗ്രാമപ്രദേശത്താണ് ഭൂമി വാങ്ങുന്നതെങ്കിൽ 5 സെന്റ് വരെ ഈ പദ്ധതിയിലൂടെ വാങ്ങാൻ സാധിക്കും. മുൻസിപ്പൽ കോർപറേഷൻ പരിധിയിലാണ് ഭൂമി വാങ്ങുന്നതെങ്കിൽ കുറഞ്ഞത് 3 സെന്റ് ഭൂമി വരെ വാങ്ങാം. ഗ്രാമ പ്രദേശത്താണ് വീട് വെക്കുന്നതെങ്കിൽ 3ലക്ഷം75000 രൂപ വരെ നിങ്ങൾക്ക് ലഭിക്കും. മുൻസിപ്പൽ മേഖലയാണെങ്കിൽ നിങ്ങൾക്ക് 4 ലക്ഷം 50000 രൂപ വരെ ധന സഹായം ലഭിക്കും. കോർപറേഷൻ പരിധിയിലാണെങ്കിൽ 6ലക്ഷം രൂപ വരെയാണ് ഭൂമി വാങ്ങാൻ ധന സഹായം ലഭിക്കുന്നത്.

ഈ ഒരു തുകക്ക് പരമാവധി ഭൂമി നിങ്ങൾ വാങ്ങിയിരിക്കണം. ഇനി വില്ലേജ് ഓഫീസിൽ നിന്നും പ്രധാനപെട്ട 3 രേഖകൾ കൈപ്പറ്റണം. അപേക്ഷ കൊടുക്കുന്ന വ്യക്തിയുടെ ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, നിങ്ങൾക്ക് സ്വന്തമായി ഭൂമിയില്ല എന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സ്വയം സാക്ഷ്യപെടുത്തിയ സാക്ഷ്യപത്രം തുടങ്ങിയവയാണ് കൈപ്പറ്റേണ്ടത്.

അവകാശ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളും കയ്യിൽ കരുതേണ്ടതുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ടില്ല എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം കൂടി വേണം. ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷ കൊടുത്തവർക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ കഴിയില്ല. ഈ രേഖകൾ സഹിതം നിങ്ങൾ തദ്ദേശ ബ്ലോക്ക്‌ പഞ്ചായത്തിൽ ചെല്ലുക. അല്ലെങ്കിൽ മുൻസിപ്പൽ കോർപറേഷൻ പട്ടിക വികസന ഓഫീസിൽ പോയിട്ടാണ് അപേക്ഷ നൽകേണ്ടത്.

വീടിന്റെ പണി പൂർത്തീകരിക്കാൻ 1.5 ലക്ഷം രൂപ വരെയാണ് ലഭിക്കുന്നത്. പട്ടിക ജാതി പിന്നോക്ക വിഭാഗക്കാർക്കാണ് ഇതിലേക്ക് അപേക്ഷ കൊടുക്കാൻ സാധിക്കുന്നത്. സർക്കാരിന്റെ വിവിധ ആനുകൂല്യ വകുപ്പുകളിൽ നിന്ന് ആനുകൂല്യം കൈപറ്റി പക്ഷെ കിട്ടിയ തുകക്ക് പണി പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ലെങ്കിലും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ധനസഹായം കൈപ്പറ്റിയവര്‍ക്ക് ഈ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.

Similar Posts