വീട് തേക്കാൻ ഇനി സിമന്റും മണലും വേണ്ട, ജിപ്സം പ്ലാസ്റ്ററിംഗ് എങ്ങനെ ചുവരുകളിൽ ചെയ്‌തെടുക്കാം

വീടു പണി നടന്നുകൊണ്ടിരിക്കുന്ന ആളുകൾക്ക്, പണി തുടങ്ങാൻ ഇരിക്കുന്ന ആളുകൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ഒരു കാര്യമാണ് പറയാൻ പോകുന്നത്. നമ്മൾ ഇതുവരെ ശീലിച്ചു പോരുന്നത് മണലും സിമന്റും ഉപയോഗിച്ചുകൊണ്ടുള്ള തേപ്പാണ്. എന്നാൽ ജിപ്സം പ്ലാസ്റ്ററിങ് രീതി നമുക്ക് എന്താണെന്നും അതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

എന്താണ് ജിപ്സം പ്ലാസ്റ്ററിംഗ്?

വലിയ പാറകൾ പൊട്ടിച്ചാണ് പ്രകൃതിദത്തമായ ജിപ്സം ശേഖരിക്കുന്നത്. നമ്മുടെ നാട്ടിൽ കൂടുതൽ ലഭിക്കുന്ന പ്രകൃതിദത്ത ജിപ്സം ഇറക്കുമതി ചെയ്യുന്നതാണ്. മറൈൻ ജിപ്സവും ഫോസ്ഫോ ജിപ്സവും ഉപോൽപന്നങ്ങളാണ്. അതുകൊണ്ടുതന്നെ  ഇവ കുറഞ്ഞ വിലയ്ക്ക് ലഭിക്കും.

മാർക്കറ്റിൽ നിന്ന് ലഭിച്ച ജിപ്സം ഒരു ബക്കറ്റിൽ എടുത്ത് വെള്ളത്തിലേക്ക് മിക്സ് ചെയ്യുകയാണ് ആദ്യം. ജിപ്സം മിക്സ് ചെയ്യുന്നത് പല രീതികളിലാണ്. ചുമരുകളിൽ ജിപ്സം ഇടുന്നത് പല അളവുകളിലും തോതുകളിലും ആണ്. ആദ്യം തന്നെ ജിപ്സം ചുമരിൽ എത്ര അളവിൽ വേണമെന്ന് തൂക്കുകട്ട യുടെ സഹായത്തോടുകൂടി ഫിക്സ് ചെയ്യുകയാണ്.ഈ അളവിലേക്ക് കൈകൊണ്ട് കോരിയെടുത്ത് ജിപ്സം തേച്ചുപിടിപ്പിക്കുക യാണ് ചെയ്യുന്നത്. ശേഷം തേപ്പു പലക ഉപയോഗിച്ച ലെവൽ ചെയ്തെടുക്കുന്നു.

150 മൈക്രാൺ അല്ലെങ്കിൽ 100 മെഷ് എന്ന തരിവലുപ്പമാണ് പ്ലാസ്റ്ററിങ്ങിനുപയോഗിക്കുന്ന ജിപ്സത്തിന് ഉണ്ടാകേണ്ടത്. പ്രകൃതിദത്തമായി കിട്ടുന്നത് പ്ലാസ്റ്ററിങ്ങിന് ഉപയോഗിക്കുന്ന ജിപ്സത്തിന്റെ അടിസ്ഥാന ഘടകം മാത്രമാണ്. സെറ്റിങ് സമയം നിയന്തിക്കാനും ബലം കൂട്ടാനുമെല്ലാമുള്ള ചില ഘടകങ്ങൾ കൂടി ചേർക്കുമ്പോഴാണ് പ്ലാസ്റ്ററിങ്ങിനുള്ള ജിപ്സം പൗഡർ ആയി മാറുന്നത്. വെർമിക്കുലൈറ്റ് പെർലൈറ്റ് തുടങ്ങിയ മൂലകങ്ങളാണ് ഇത്തരത്തിൽ  കൂട്ടിച്ചേർക്കുന്നത്.

ജിപ്സം സെറ്റ് ആയിക്കഴിഞ്ഞാൽ സിമന്റ് പ്ലാസ്റ്റർപോലെത്തന്നെ ഉറപ്പോടെ വളരെക്കാലം നിലനിൽക്കും. ചുരുക്കത്തിൽ ഗുണമേന്മയുള്ള ജിപ്സത്തിന് ചെലവ് കുറവല്ല.പക്ഷേ, ഈടും ഉറപ്പും വീടിനുള്ളിൽ കുളിർമയും ആഗ്രഹിക്കുന്നവർക്ക് ജിപ്സം ധൈര്യമായി തിരഞ്ഞെടുക്കാം.കൂടുതൽ കാര്യങ്ങൾ വീഡിയോയിലൂടെ നിങ്ങൾക്ക് മനസിലാക്കാം

Similar Posts