വീട് നിർമ്മാണത്തിലെ ചിലവ് ചുരുക്കാൻ ഇനി AAC ബ്ലോക്കുകൾ

ഓട്ടോക്ലെവ്ഡ് എയർറേറ്റഡ് കോൺക്രീറ്റ് എന്നാണ് AAC ബ്ലോക്കുകളെ അറിയപ്പെടുന്നത്. വീടോ കെട്ടിടമോ നിർമ്മിക്കാൻ ഭാരം കുറഞ്ഞതും ശക്തിയേറിയതും ആയ ഒരു മെറ്റീരിയലാണ് എ എ സി. സാധാരണ കോൺക്രീറ്റ് കട്ടകളുടെ നാലിലൊന്ന് മാത്രമാണ് ഇതിന്റെ ഭാരം. പുറത്തു നിന്നുള്ള ശബ്ദം അകത്തേക്ക് കടത്തി വിടുന്നില്ല എന്നതുകൂടി ഇതിന്റെ പ്രത്യേകതയാണ്. വീട് പണിയുമ്പോൾ ഏറ്റവും ചിലവ് കുറഞ്ഞ ഒരു മെറ്റീരിയൽ ഉപയോഗ രീതിയാണ് ഇതിലൂടെ സാധ്യമാകുന്നത്.

കേരളത്തിൽ റോ മെറ്റീരിയൽ കിട്ടാത്ത ഒരു മെറ്റീരിയലാണ് എഎസി ബ്ലോക്ക്‌.ഗ്രേഡ് വൺ ഗ്രേഡ് ടു അങ്ങനെ നിലവിൽ എ എ സി ബ്ലോക്കുകൾ ലഭ്യമാണ്. എന്നാൽ കേരളത്തിൽ ഇതിന്റെ ഫ്രാഞ്ചൈസികൾ ഉണ്ട്. രണ്ട് ഇഞ്ച് തുടങ്ങി 12 ഇഞ്ചുവരെ കനം ഉള്ള ബ്ലോക്കുകൾ ലഭ്യമാണ്. ഓരോന്നിനും വ്യത്യസ്ത തരം ഉപയോഗമാണ് വീടുനിർമ്മാണത്തിൽ ഉള്ളത്.

എഎസി ബ്ലോക്ക് വെച്ച് ചുമര് നിർമ്മിക്കുമ്പോൾ തേപ്പ് അടക്കമുള്ള പ്രവർത്തികൾ ഇല്ലാതെ പുട്ടി നേരിട്ട് പിടിപ്പിക്കാം എന്നതാണ്.മണൽ സിമന്റ് ലേബർ ചാർജ് ഇതൊക്കെ കുറയും എന്നുള്ളതാണ് ഏറ്റവും വലിയ ഗുണം. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന 4 ഇഞ്ച് കനമുള്ള എ എ സി ബ്ളോക്കുകൾക്ക് 8.6 ആണ് ഭാരം.

ഫയർ റെസിസ്റ്റൻസ് ഉള്ളതാണ് എഎസി കട്ടകൾ. ലൈറ്റ് വെയിറ്റ്, വലിപ്പം, ഇങ്ങനെ നിരവധി കാര്യങ്ങൾ ഉള്ളതുകൊണ്ടാണ് സാധാരണക്കാർ വീടു നിർമാണത്തിന് എഎസി ബ്ലോക്കുകൾ ഉപയോഗിക്കുന്നത്. നാലിഞ്ച് 60 രൂപ മുതൽ എട്ടിന് 120 രൂപ വരെ എന്ന തോതിലാണ് ഇതിന്റെ മാർക്കറ്റ് വില.

100 രൂപയ്ക്ക് മറ്റിനം മെറ്റീരിയൽ ഉപയോഗിച്ചുകൊണ്ട് നമുക്ക് ഒരു വാൾ സെറ്റ് ചെയ്യാം എന്നിരിക്കെ, എഎസി കട്ടകൾ വെച്ച് 70 രൂപ ക്കുള്ളിൽ നമുക്ക് വീടിന്റെ ചുമര് ഫിനിഷ് ചെയ്യാം. ഈ മെറ്റീരിയൽ ഉപയോഗത്തിന്റെ ഗുണങ്ങൾ അറിയാൻ വീഡിയോ കാണാം