വീട് പണിയുണ്ടോ? ടൈൽ വാങ്ങിക്കാൻ പോകുന്നവർ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം

കാലകാലങ്ങളിൽ ഫ്ലോറിംഗ് ചെയ്യുന്നതിന് നമ്മൾ പലതരം മെറ്റീരിയൽസ് ഉപയോഗിച്ച് പോന്നു. ചാണകം മെഴുകുന്നത് തൊട്ട്, ചാന്ത്,മാർബിൾ, ഗ്രാനൈറ്റ് തുടങ്ങി അങ്ങനെ ടൈലുകളിൽ ആണ് നമ്മൾ ഇന്ന് എത്തി നിൽക്കുന്നത്. ടൈലുകൾ പാകുമ്പോൾ ഉള്ള ഗുണങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

ഫ്ലോറിങ്ങിനായി ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ ആദ്യം പരിശോധിക്കേണ്ടത് അതിന്റെ ഗുണനിലവാരം തന്നെയാണ്.സാധാരണക്കാരന്റെ കീശ ചോരാതെ തിരഞ്ഞെടുക്കാവുന്ന ഒന്നാണ്  വിട്രിഫൈഡ് ടൈലുകൾ. എളുപ്പത്തിൽ ഫ്ലോറിങ് പൂർത്തിയാക്കാൻ ഇതു സഹായിക്കും. പോളിഷ്ഡ് വിട്രിഫൈഡ് ടൈലുകളും അൺ പോളിഷ്ഡ് വിട്രിഫൈഡ് ടൈലുകളും ഇന്നു വിപണിയിൽ ലഭ്യമാണ്. ഏതു നിറത്തിലും വലുപ്പത്തിലും ഇതു ലഭിക്കും.

ഫ്ലോറിങ്ങിനായി തിരഞ്ഞെടുക്കുന്ന ടൈലിന്റെ ഗുണനിലവാരം മാത്രം നോക്കിയാൽ ഇന്റീരിയർ സുന്ദരമാകില്ല. മുറിയുടെ വലുപ്പം, വെളിച്ചം കടക്കുന്നതിനുള്ള സൗകര്യങ്ങൾ, മുറിയുടെ സ്വഭാവം എന്നിവയെല്ലാം പരിഗണിച്ചാണ് ടൈലുകൾ തിരഞ്ഞെടുക്കേണ്ടത്. പൊതുവേ ഗ്രാനൈറ്റ് ആണ് ഫ്ലോറിങ്ങിന് അധികംപേരും ഉപയോഗിച്ചു കാണാറ്. എന്നാൽ ഒറിജിനൽ ഗ്രാനൈറ്റ്കൾ ലഭിക്കാതെ നമ്മളിൽ പലരും വഞ്ചിതരാവുന്നത് ആണ് പതിവ്. ഈയൊരു അവസ്ഥയിൽ നിന്നാണ് ഗുണനിലവാരം ഏറിയ ചിലവ് കുറഞ്ഞ ടൈലുകൾ നമുക്ക് ആശ്വാസമാകുന്നത്.

ഏതു കാലാവസ്ഥയെയും, പ്രതിരോധിക്കാൻ ഉതകുംവിധം ഗുണനിലവാരത്തിൽ ആണ് ടൈലുകളുടെ നിർമ്മാണരീതി.ടൈലുകളിൽ കറ പറ്റുമോ, ചൂടു പറ്റിയാൽ കേടാകുമോ തുടങ്ങിയ പല ചിന്തകൾക്കും ഉത്തരം ആവുകയാണ് ഇന്നത്തെ ഈ പോസ്റ്റ്. 1800 സെന്റി ഗ്രേഡിൽ ആണ് ഗുണനിലവാരമുള്ള ടൈലുകളുടെ നിർമ്മാണ രീതി. അതുകൊണ്ടുതന്നെ കിച്ചനിലും, ബാത്ത്റൂമിലും എന്ന് വേണ്ട വീട് നിർമാണത്തിൽ ഏറ്റവും കൂടുതൽ ബഡ്ജറ്റിന് ഇണങ്ങുംവിധം ഫ്ലോറിങ് ചെയ്യാനുള്ള എളുപ്പവഴിയും കൂടിയാണ് ടൈലുകൾ.

നാനോ സെവൻ ശ്രേണിയിലുള്ള ടൈലുകൾ ഗുണനിലവാരം കൊണ്ടും അതിന്റെ ആകർഷകമായ വിലക്കുറവ് കൊണ്ടും ശ്രദ്ധേയമാണ്. കിച്ചൻ ടോപ്പുകൾക്ക് ഏറ്റവും അനുയോജ്യമായ സീരിസാണ് നാനോ സെവൻ. അനുയോജ്യമായ ടൈലുകൾ ആകർഷകമായ വിലക്കുറവിൽ അതിന്റെ ബ്രാൻഡ് അനുസരിച്ച് വാങ്ങുവാനും വീടിന്റെ ഭിത്തികൾ ഫ്ലോറിങ് മനോഹരമാക്കാനും താഴെ കാണുന്ന വീഡിയോ കാണുക

https://www.youtube.com/watch?v=rcOxd9eqJz8

Similar Posts