വീട് വയ്ക്കാൻ ലോൺ എടുക്കുന്നവരോട് രണ്ടു വാക്ക്! ഈ കാര്യങ്ങൾ എല്ലാവരും അറിഞ്ഞിരിക്കണം

ഏതൊരു സാധാരണക്കാരന്റെയും അതുപോലെതന്നെ സമ്പന്നരുടെയും ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തമായി ഒരു വീട് എന്നത്. നല്ല വരുമാനമാർഗ്ഗം ഉള്ള ആളുകളും പല രീതിയിലുള്ള വീടുകളും പല രീതിയിലുള്ള ഹൗസിംഗ് ലോണുകൾ തുടങ്ങിയവയാണ് എടുക്കുന്നത്. ഇനിയെങ്കിലും സ്ഥിരവരുമാനം ഇല്ലാത്ത ആളുകൾ ഇത്തരത്തിലുള്ള കെണിയിൽ വീഴാതിരിക്കുക. അതിനു വേണ്ടി എല്ലാവരും സൂക്ഷിക്കുകയും വേണം.

50 ലക്ഷത്തിന്റെ വീട് നമ്മൾ വാങ്ങാൻ ഉദ്ദേശിക്കുകയാണെന്ന് ഇരിക്കട്ടെ. 10 ലക്ഷം നമ്മുടെ കയ്യിൽ ഉണ്ടായിരിക്കും. ബാക്കി 40 ലക്ഷത്തിന് നമ്മൾ ലോൺ എടുക്കും. ഈ 40 ലക്ഷം രൂപ ലോണെടുത്ത് കഴിഞ്ഞാൽ 15 വർഷം കൊണ്ട് 91 ലക്ഷം രൂപ വരെ തിരിച്ചടയ്ക്കേണ്ട സാഹചര്യത്തിലേക്കാണ് സാധാരണക്കാരായ ആളുകൾ ഏറെയും ചെന്നെത്തുന്നത്.

50 ലക്ഷം രൂപയുടെ വീടിന് 15 വർഷത്തിനുള്ളിൽ 91 ലക്ഷം രൂപ അടയ്ക്കേണ്ടതായി വരും. സാധാരണ ഒരു വീടിന് വീട്ടുവാടക നൽകേണ്ടത് പതിനായിരം മുതൽ 15,000 രൂപ വരെയാണ്. ഈ വീട് വാങ്ങിയാൽ മാസം 50,000 രൂപ അടവ് വരും. മാസം ഇത്രയും തുക അടയ്ക്കാൻ  കഴിയുമെന്ന ആത്മ വിശ്വാസത്തിലാണ് എല്ലാവരും ഈ കെണിയിൽ ചെന്ന് ചാടുന്നത്. പക്ഷേ 8.5 ശതമാനം പലിശയ്ക്ക് കടം എടുത്ത വീട് വാങ്ങിയാൽ വീടിൻറെ ഇരട്ടി വില 15 വർഷത്തിനകം നൽകേണ്ടിവരും.

അതിനിടയ്ക്ക് എന്തെങ്കിലും ഒരു വീഴ്ച സംഭവിച്ചാൽ തിരിച്ചടവും മുടങ്ങുകയും ചെയ്യും. ഭാര്യയുടെ കെട്ടുതാലി വിറ്റാലും കടം തീരില്ല. അവസാനം ബാങ്ക് ജപ്തി ചെയ്യാൻ വരും. ഇനി ഈ വീട് വിൽക്കാൻ പോയാലും ആൾ ഉണ്ടാകില്ല. അഥവാ ഉണ്ടായാൽ തന്നെ പാതി വിലയ്ക്ക് ചോദിക്കുകയും ചെയ്യും. അവസാനം ഒരുഗതിയും പരാഗതിയുമില്ലാതെ വീടിനുള്ളിൽ ഒരു കയറിൽ ജീവിതം അവസാനിപ്പിക്കേണ്ടി വരും. 

ബാങ്ക് ജപ്തി ചെയ്തു വിൽപ്പനയ്ക്ക് വെച്ച ഫോട്ടോ കാണുമ്പോൾ മനസ്സ് അറിയാതെ ഒന്നു വിതുമ്പും. എത്രമാത്രം കഷ്ടപ്പെട്ട് എടുപ്പിച്ചത് ആയിരിക്കും ആ വീട്. ആ വീട്, ജോലി നഷ്ടപ്പെട്ടതുകൊണ്ടോ, സുഖമില്ലാത്തതുകൊണ്ടോ മറ്റോ ആണ് അടവ് മുടങ്ങിയിട്ട് ഉണ്ടാവുക. എത്രമാത്രം മനസ്സ് വേദനിച്ചിട്ട് ഉണ്ടാകും ആ കുടുംബത്തിന് ആ വീട് വിട്ടു പോകുമ്പോൾ. അതുകൊണ്ടുതന്നെ വാടകയ്ക്ക് താമസിക്കുമ്പോൾ അപമാനം തോന്നേണ്ട ഒരു കാര്യവുമില്ല.

നാട്ടിലുള്ളവരോട് നാടണയുന്ന പ്രവാസികളോട് സ്നേഹത്തോടെ പറയട്ടെ, ലോൺ എടുത്തു തരാൻ എല്ലാ ബാങ്കുകൾക്കും ഒരുപാട് സന്തോഷം ആണ്. പക്ഷേ അടവ് തെറ്റിയാൽ വീട് മാത്രമല്ല അവർ കൊണ്ടുപോകുക നമ്മുടെ മാനവും, ജീവനും കൂടിയാണ്. നമുക്ക് ഇനിയെങ്കിലും ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടാകാതിരിക്കട്ടെ. അതുകൊണ്ട് നമ്മുടെ വരുമാനത്തിനൊത്തുള്ള ഒരു വീട്. അത് ചെറിയ വീടാണെങ്കിലും കുഴപ്പമില്ല. തൊട്ടടുത്ത വലിയ വീടുകൾ കണ്ട് നമ്മുടെ വരുമാനം നോക്കാതെ നമ്മുടെ വീടുകൾ കെട്ടി ഉയർത്തരുത്. ആർക്കും ഒരു ജീവനും നഷ്ടപ്പെട്ടു പോകാൻ പാടില്ല. നമ്മുടെ വലിപ്പം നമ്മൾ മനസ്സിലാക്കി മാത്രം ഓരോ ചുവടുവെപ്പും നടത്തുക.

Similar Posts