വീട് വയ്ക്കുമ്പോൾ അടുക്കളയിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജോലി ഭാരം കുറക്കാം
അടുക്കള വളരെ മനോഹ രവും ഉപകാരപ്രദവുമായി സെറ്റ് ചെയ്താലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.വലിയ വീടുകൾക്കും, ചെറിയ വീടുകൾക്കും അടുക്കള വളരെ പ്രധാനമാണ്. വലിയ വീടുകൾക്ക് പൊതുവേ ഒരു ഷോ കിച്ചനും,വർക്ക് ചെയ്യുന്ന കിച്ചൺ,അതിനു പിറകെ യൂട്ടിലിറ്റി കിച്ചൺ ഇങ്ങനെയൊക്കെ കാണാറുണ്ട്.
എന്നാൽ നമ്മൾ പറയാൻ പോകുന്നത് വീട്ടിൽ പൊതുവായി ഉള്ള വർക്കിങ് കിച്ചൺനെ കുറിച്ചാണ്. അങ്ങനെ വരുമ്പോൾ വർക്ക് ട്രയാങ്കിൾ എന്തെന്ന് പറയണം. സ്റ്റോവ് അതിന്റെ ചിമ്മിണി ഇത് ഒരു ഭാഗം, സിങ്ക് ഇത് മറ്റൊരു ഏരിയ മൂന്നാമത്തേത് ഫ്രിഡ്ജ്, ഈ മൂന്ന് ഇടങ്ങളും തമ്മിലുള്ള അളവാണ് വർക്ക് ട്രയാങ്കളിൽ പ്രധാനം.
ഈ അളവ് കുറഞ്ഞ് പോയാൽ സ്പേസ് ഇല്ലെന്നും അളവ് കൂടിയാൽ സ്പേസ് കൂടുതലാണെന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അതിനാണ് ഈ വർക്ക് ട്രയാങ്കിൾ.
ട്രയാങ്കിൾ റൂൾ എന്തിനാണെന്ന് വെച്ചാൽ, പറയുന്ന ഓരോ ഭാഗവും നാല് അടിക്കും ഒമ്പത് അടിക്കും ഇടയിൽ ആയിരിക്കണം എന്നാണ്. അതായത് സിങ്ക്, സ്റ്റൗ ഇവ തമ്മിലുള്ള ഡിസ്റ്റൻസ് 4 അടിക്കും 9 അടിക്കും ഇടയിലായിരിക്കണം. ഇനി സിങ്കിൽ നിന്നും ഫ്രിഡ്ജിലേക്കുള്ള അളവും ഇതുപോലെയായിരിക്കണം. നാലിനും ഒമ്പതിനും ഇടയിൽ നിൽക്കുമ്പോൾ അടുക്കളയിൽ ജോലി ചെയ്യുന്നവർക്ക് ജോലിഭാരം കുറയുകയാണ് ചെയ്യുന്നത്.
മൂന്നു ഭാഗങ്ങളും 4 അടിക്കും 9 അടിക്കും ഇടയിൽ നിൽക്കുകയും ഇതിന്റെ സം ടോട്ടൽ 25 അടി താഴെ നിൽക്കുകയും ചെയ്യുന്ന രീതിയാണ് വർക്ക് ട്രയാങ്കിൾ പ്രകാരം പറയുന്നത്. ഈ റൂൾ ഫോളോ ചെയ്യുമ്പോൾ കിച്ചന്റെ വലിപ്പം അമിതമായി കൂടാൻ സാധ്യതയില്ലാത്ത താണ് അതിന്റെ ഗുണം. വിശദമായി അറിയാം.