വീട് വാങ്ങാനിരിക്കുന്നവർക്ക് സുവർണ്ണാവസരം 6.4% പലിശ നിരക്കിൽ യൂണിയൻ ബാങ്കിന്റെ ഭവന വായ്പ
ഏതൊരാളെയും ഏറ്റവും വലിയൊരു സ്വപ്നമാണ് സ്വന്തമായി ഒരു വീട്. പക്ഷേ ചിലർക്കെങ്കിലും ഈ സ്വപ്നം നടക്കാതെ വരുന്നതിന് കാരണം സാമ്പത്തിക പ്രതിസന്ധി മൂലം തന്നെയാണ്. ഇതിന് നമ്മളെപ്പോലെ ചിലരെങ്കിലും ആശ്രയിക്കുന്നത് ബാങ്കുകൾ പോലെയുള്ള ധനകാര്യ സ്ഥാപനങ്ങളെ ആയിരിക്കും. പക്ഷേ ഇത്തരം ബാങ്കുകൾ എല്ലാം വലിയ പലിശ ആയിരിക്കും ഇത്തരം വായ്പകൾക്ക് ഈടാക്കുന്നത്. ഈ ഒരു സാഹചര്യത്തിലാണ് യൂണിയൻ ബാങ്കിന്റെ ഭവന വായ്പ ജനകീയമാകുന്നത്. യൂണിയൻ ബാങ്കിന്റെ ഈ വായ്പ സഹായം ആർക്കൊക്കെയാണ് ലഭിക്കുക എന്ന് നമുക്ക് നോക്കാം. ഈ ഭവന വായ്പക്ക്മൊ റട്ടോറിയം ഉണ്ടായിരിക്കും. അതുപോലെതന്നെ EMI യിൽ ഇളവുകളും ഉണ്ടായിരിക്കും.
ഉത്സവകാലം പ്രമാണിച്ച് യൂണിയൻ ബാങ്ക് ഭവന വായ്പ പലിശ വീണ്ടും കുറച്ചിരിക്കുകയാണ്. വിപണിയിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ബാങ്ക് വായ്പ അനുവദിക്കുന്നത്. 6.4 ശതമാനം പലിശയാണ് ബാങ്ക് പുതിയ വായ്പകൾക്ക് അനുവദിക്കുക. നേരത്തെ ഇത് 6.80 ശതമാനമായിരുന്നു. വീടുവാങ്ങാൻ ഇരിക്കുന്നവർക്ക് മികച്ച ഒരു അവസരമാണ് ഇത്.
പുതിയ ഭവന വായ്പ എടുക്കുന്നവർക്ക് ഒപ്പം മുൻപ് വായ്പയെടുത്ത ആർക്കും ഇപ്പോൾ പുതിയ നിരക്കിലേക്ക് മാറാൻ അവസരമുണ്ട്. ആർക്കൊക്കെയാണ് ഈ വായ്പ ലഭിക്കാനുള്ള അർഹത എന്ന് നമുക്ക് നോക്കാം. പുതിയ വീട് വാങ്ങുന്നതിനോ നിർമിക്കുന്നതിനോ നിലവിലെ വീടിന്റെ അറ്റ കുറ്റ പണികൾക്കോ വായ്പ ലഭ്യമാക്കും. ഇതിനുപുറമേ മറ്റ് ബാങ്കുകളിൽ നിന്നുള്ള ഭവനവായ്പ യൂണിയൻ ബാങ്ക് ലേക്ക് മാറ്റുന്നതിനും സഹായം ലഭിക്കും.
വായ്പയെടുക്കുന്ന വ്യക്തി ഇന്ത്യക്കാരനോ പ്രവാസി യോ ആയിരിക്കണം എന്ന് നിർബന്ധം ഉണ്ട്. 18 മുതൽ 75 വയസ്സുവരെയുള്ള വർക്ക് വായ്പ അനുവദിക്കും. വ്യക്തികൾക്ക് ഒറ്റയ്ക്കോ കൂട്ടമായോ വായ്പക്ക് വേണ്ടി അപേക്ഷിക്കാവുന്നതാണ്. ഉപഭോക്താവിന്റെ ആസ്തിയും അതുപോലെതന്നെ തിരിച്ചടവ് ശേഷിയും കണക്കാക്കി വായ്പ ലഭിക്കും. വീടുകളുടെ പുനരുദ്ധാരണത്തിന് പരമാവധി 30 ലക്ഷം രൂപയാണ് വായ്പ അനുവദിക്കുക. കൂടാതെ തിരിച്ചടവിന് മൊറട്ടോറിയം ഉണ്ട്. പുതിയ വീട് നിർമിക്കുകയോ വാങ്ങുകയോ ആണ് ചെയ്യുന്നതെങ്കിൽ തിരിച്ചടവിന് 36 മാസത്തെ മൊറട്ടോറിയം ലഭിക്കുന്നതാണ്.
പുനരുദ്ധാരണത്തിന് ആണ് വായ്പ എടുക്കുന്നതെങ്കിൽ 12 മാസമാണ് മൊറട്ടോറിയം ലഭിക്കുക. കോമ്പോസിറ്റ് ഭവനവായ്പകളുടെ കാര്യത്തിൽ ആദ്യഗഡു വിതരണം ചെയ്ത തീയതി മുതൽ 48 മാസം വരെയാകും മൊറട്ടോറിയം കാലയളവ്. അല്ലെങ്കിൽ സ്ഥലം വാങ്ങിയ തീയതി മുതൽ വികസന അതോറിറ്റി അനുവദിച്ച കാലംവരെ ഏതാണോ മുൻപത്തേത് എങ്കിൽ അത് ബാധകമാകും.
പുതിയ നിർമ്മാണങ്ങൾ ക്കും അതുപോലെ വാങ്ങലുകളും പരമാവധി 30 വർഷം വരെയാണ്തി രിച്ചടവ് കാലാവധി. പുനരുദ്ധാരണത്തിനാണെങ്കിൽ തിരിച്ചടവ് കാലാവധി 15 വർഷമായിരിക്കും. അതുകൂടാതെ ഇഎംഐ കളിലും ഇളവുകളുണ്ട്. ഭവന വായ്പകളുടെ തിരിച്ചടവ് കളിൽ ബാങ്ക് നിരവധി ഇളവുകളാണ് അനുവദിച്ചിരിക്കുന്നത്. തുല്യ മാസ തവണ കളാണ് മുന്നോട്ടുവയ്ക്കുന്നത് എങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിൽ ഇളവുകൾ ലഭിക്കും. കൃഷിയും അനുബന്ധ പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിരിക്കുന്ന വായ്പ കാർക്ക് EMI യ്ക്ക് പകരം EQI അനുവദിച്ചേക്കും.
തുടക്കത്തിൽ കുറഞ്ഞ ഇഎംഐ അടച്ച് തിരിച്ചടവ് കാലാവധിയുടെ അവസാനം മൊത്തം തുകയും തിരിച്ചടക്കുന്ന ബലൂൺ തിരിച്ചടവും ലഭ്യമാണ്. തിരിച്ചടവ്കാ ലയളവിൽ ഒരു വലിയ തുക നിക്ഷേപിച്ച് ശേഷി ക്കുന്ന കാലയളവിലെ EMI കൾ കുറച്ചു കൊണ്ടുവരുന്ന ബുള്ളറ്റ് പെയ്മെൻറ് രീതിയും ഉപഭോക്താക്കൾക്ക് സ്വീകരിക്കാം. ഈ പറഞ്ഞ കാര്യങ്ങളെല്ലാം ബാങ്ക് ഔദ്യോഗിക വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന താണ്. ഓഫറുകളിൽ വ്യത്യാസം വരുത്തുന്നതിന് ബാങ്കിന് അധികാരം ഉണ്ട്. അതിനാൽ വായ്പ എടുക്കുന്നതിന് മുൻപ് ബാങ്ക് സന്ദർശിച്ചു വിശദ വിവരങ്ങൾ അറിയിക്കുക.