വെറും പതിനഞ്ചു മിനിറ്റ് കൊണ്ട് കിടിലൻ മീൻകറി തയ്യാറാക്കാം

മലയാളികൾക്ക് ഇഷ്ടപ്പെട്ട ഒരു വിഭവം തന്നെയാണ് തേങ്ങ അരച്ച് വെച്ച മീൻ കറി. മീൻ കറി ഇല്ലാതെ ചോറുണ്ണുന്നത് ഇപ്പോൾ സങ്കൽപിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. നല്ല കുടംപുളി ഒക്കെ ചേർത്ത മീൻ കറി ആണെങ്കിലോ വായിൽ വെള്ളമൂറും. വ്യത്യസ്ത സ്ഥലങ്ങളിൽ വിവിധ തരത്തിലാണ് മീൻ കറി ഉണ്ടാക്കുന്നത്. എന്നാൽ തികച്ചും വെറൈറ്റി ആയാണ് ഇവിടെ മീൻ കറി തയ്യാറാക്കുന്നത്. ഇതിലെ പ്രധാന ചേരുവയാണ് ചെറിയ ഉള്ളി. ഇതിന്റെ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. പ്രോട്ടീനും സൾഫറും വിറ്റാമിനും കൊണ്ട് സമ്പുഷ്ടമാണ് ചെറിയ ഉള്ളി. കൂടാതെ ചുമ, കേൻസർ, ആസ്മ, പനി എന്നീ രോഗങ്ങൾക്ക് ചെറിയ ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു കൊണ്ട് കുറച്ച് മാറ്റം വരുന്നു. ചുരുക്കി പറഞ്ഞാൽ രോഗശമനത്തിന് ചെറിയ ഉള്ളി പ്രധാന പങ്കു വഹിക്കുന്നു.

ചെറിയ ഉള്ളി ഇട്ട മീൻകറിയെ പറ്റിയാണ് ഇവിടെ പറയുന്നത്. ഇതിലെ ചേരുവകൾ എന്തെല്ലാമാണെന്ന് നോക്കാം. മത്തി-1/2കി, ചെറിയ ഉള്ളി 20 എണ്ണം- നല്ല ചെറുതാണെങ്കിൽ 15 വരെ എടുക്കാം.1/4 ടീസ്പൂൺ മഞ്ഞൾ പൊടി, ഒന്നര ടീസ്പൂൺ മല്ലിപ്പൊടി, ഒന്നര ടീസ്പൂൺ മുളകുപൊടി- നിങ്ങൾക്ക് എരിവ് കൂടുതൽ ആവശ്യമില്ലെങ്കിൽ കാശ്മീരി മുളകുപൊടി എടുക്കാം. പിന്നെ ഉലുവ 10 എണ്ണം, 3 ടേബിൾ സ്പൂൺ ചിരവിയ തേങ്ങ, അത്യാവശ്യം വലിപ്പമുള്ള ഇഞ്ചി- അത് ചതച്ചു വെക്കണം. 2 അല്ലി വെളുത്തുള്ളി – അതും ചതച്ചെടുക്കുക. ഇത് ഒപ്ഷണൽ ആണ്. വെളുത്തുള്ളിയുടെ ഫ്ലേവർ ഇഷ്ടമല്ലെങ്കിൽ ചേർക്കണമെന്നില്ല. 3 പച്ചമുളക്, 3 കഷണം കുടംപുളി, 1 തക്കാളി, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില എന്നിവയാണ്

ഇനി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു ചീനച്ചട്ടിയിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് തിളക്കുമ്പോൾ നമ്മൾ എടുത്തുവച്ചതിൽ നിന്ന് 10 ചെറിയ ഉള്ളി ഇട്ട് നന്നായി വഴറ്റുക. അതിലേക്ക് മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും മുളകുപൊടിയും ഇട്ട് ഇളക്കുക. തീ ലോ ഫ്ലമിലേക്ക് മാറ്റാൻ ശ്രദ്ധിക്കണം. പൊടികളുടെ പച്ചമണം മാറുന്നത് വരെ വഴറ്റുക. അതിലേക്ക് ഉലുവ ഇടുക. ഇതെല്ലാം മൂത്ത് വരുമ്പോൾ ചെറിയ ഉള്ളിയിൽ മസാല പിടിച്ചതിന്റെ നല്ല മണം വരും. അപ്പോൾ ഇത് ചൂടാറാൻ വേണ്ടി അടുപ്പിൽ നിന്നും മാറ്റുക. അതൊരു ജാറിലേക്ക് ഇടുക. ഇനി ചിരവിയ തേങ്ങ അതിലേക്കിട്ട് കുറച്ച് ചൂടുവെള്ളം ഒഴിച്ച് നന്നായി അരയ്ക്കുക. ഇനി ഒരു മൺചട്ടി എടുത്ത് അതിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചതച്ചുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു നന്നായി വഴറ്റുക ഇതോടൊപ്പം തന്നെ പച്ചമുളകും ബാക്കിയുള്ള ചെറിയുള്ളിയും കൂടി ഇടുക. ചെറിയ ഉള്ളിക്ക് പകരം ഇപ്പോൾ നിങ്ങൾക്ക്
വലിയ ഉള്ളിയും എടുക്കാം.

എന്നിട്ട് നന്നായി ഇളക്കുക. കുറച്ച് ഉപ്പു ചേർക്കുക. അരപ്പിൽ എന്തായാലും ചെറിയുള്ളി തന്നെയാണ് വേണ്ടത്. ഇനി അരച്ചു വച്ച തേങ്ങ ഇതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിന്റെ പച്ചമണം മാറുന്നതുവരെ ഇളക്കുക. കുറച്ചു വെള്ളം കൂടി ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ഇനി നമ്മുടെ കറ്റയിൽ പുളിയാണ് ചേർക്കേണ്ടത്. കുടംപുളി ഇല്ലെങ്കിൽ സാധാരണ പുളിയും ചേർക്കാം.പക്ഷേ കുടംപുളി ചേർത്ത മീൻ കറിയുടെ ടേസ്റ്റ് ഒന്ന് വേറെ തന്നെ ആയിരിക്കും. ഇനി നമുക്ക് മീൻ ഇടാം. മീൻ ചേർത്ത് കഴിഞ്ഞ് 5 മിനിട്ട് തീ കുറച്ച് വേവിക്കുക. ഇനി നമ്മൾ എടുത്തുവച്ച തക്കാളി വട്ടത്തിൽ എടാ തക്കാളി വട്ടത്തിൽ അരിഞ്ഞ് അതിൽ ഇടുക. അത് അധികം വേവണമെന്നില്ല. കറി തിളക്കുമ്പോൾ അതിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ഒന്ന് ചുറ്റിക്കുക. പിന്നെ കറിവേപ്പില ഇടാം. ഇനി കറിക്ക് ഉപ്പുണ്ടോ എന്നു നോക്കി വേണമെങ്കിൽ ചേർക്കുക. മീൻ വെന്താൽ അടുപ്പിൽനിന്ന് വാങ്ങിവെക്കുക.

സാധാരണ മീൻകറി പോലെയല്ല ഇത്. ചെറിയ ഉള്ളിയുടെ ടേസ്റ്റ് വേറെ തന്നെ ഇതിൽ അറിയാം. ശരിക്കും നിങ്ങൾ ഒന്ന് ട്രൈ ചെയ്തു നോക്കണം.

Similar Posts