വെറും രണ്ട് ചേരുവ കൊണ്ട് കിടിലൻ പുഡ്ഡിംഗ് തയ്യാറാക്കാം
ഏറ്റവും സിമ്പിളായി ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണ് പുഡ്ഡിംഗ്. കുറഞ്ഞ ചേരുവകൾ മാത്രമേ ഇത് ഉണ്ടാക്കാൻ വേണ്ടതുള്ളൂ എന്നതാണ് ഇതിന്റെ പ്രത്യേകത. വായിലിട്ടാൽ അലിഞ്ഞു പോകുന്നൊരു പുഡ്ഡിംഗിനെപ്പറ്റിയാണ് ഇവിടെ പറയുന്നത്.
ഈ പുഡ്ഡിംഗ് ഉണ്ടാക്കാൻ വെറും രണ്ടേ രണ്ടു ചേരുവകൾ മാത്രമേ വേണ്ടതുള്ളൂ എന്നത് എടുത്തുപറയാൻ പറ്റുന്ന ഒരു സവിശേഷതയാണ്. മുട്ടയും മിൽക്ക് മെയ്ഡുമാണ് ആവശ്യമുള്ള സാധനങ്ങൾ. ഒരു ബൗളെടുത്ത് അതിൽ 3 മുട്ട ഒഴിക്കുക. അതിലേക്ക് 200ഗ്രാം മിൽക്ക് മെയ്ഡ് ചേർക്കുക. എന്നിട്ട് നന്നായി ഇളക്കുക. മുട്ടയുടെ പച്ച മണം മാറി കിട്ടാൻ നിങ്ങൾക്ക് വേണമെങ്കിൽ വാനില എെസെൻസ് ചേർക്കാം. വീണ്ടും നന്നായി ഇളക്കുക. ഇനി ഒരു കേക്ക് ടിന്നോ സ്റ്റീൽ പാത്രമോ എടുത്ത് അതിൽ നെയ്യ് പുരട്ടി അതിലേക്ക് ഈ മിശ്രിതം ഒഴിക്കുക. അത് മൂടിവെച്ച് ആവിപ്പാത്രത്തിൽ അരമണിക്കൂർ വെച്ച് വേവിച്ചെടുക്കുക. തീ കുറച്ച് വെച്ചിട്ടാണ് വേവിക്കേണ്ടത്. എന്നാലേ ഉള്ള് വേവുകയുള്ളൂ. അതിനുശേഷം ചൂടു മാറിയാൽ വേറൊരു പാത്രത്തിലേക്ക് തിരിച്ചിടാം. ഇത് ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുകയൊന്നും വേണ്ടതില്ല. നല്ല ക്രീമിയോടെയും വളരെ ടേസ്റ്റി ആയതുമായ പുഡ്ഡിംഗ് തയ്യാറായി.