വെറും രണ്ട് മിനിറ്റുകൊണ്ട് അടിപൊളി ഒരു ബ്രെക്ക് ഫാസ്റ്റ് തയ്യാറാക്കാം

ഓരോ ദിവസത്തിലും നമുക്ക് വെണ്ട ഊർജ്ജം നിലനിർത്തുന്നത് നമ്മൾ കഴിക്കുന്ന പ്രഭാതഭക്ഷണത്തിന്റെ അളവും ഗുണവും അനുസരിച്ചാണ്. ഇത് പഴമക്കാർ പറയുന്നത് മാത്രമല്ല, നമ്മുടെ അനുഭവം കൂടിയാണ്. മലയാളിയുടെ പ്രഭാത ഭക്ഷണശീലങ്ങളിൽ പുട്ടും, ദോശയും, ഇഡ്ഡലിയും അങ്ങനെ പരമ്പരാഗതമായ ആരോഗ്യ ശീലങ്ങൾ ഉണ്ടായിരുന്നു. മാറിവരുന്ന കാലത്ത് നമ്മൾ പലതരം ആഹാരങ്ങളും ശീലിച്ചു പോന്നു.

നമ്മുടെ ആഹാരശീലങ്ങളിൽ പ്രഭാതഭക്ഷണത്തിൽ പോഷകസമൃദ്ധമായ വിഭവങ്ങൾ ഉൾപ്പെടുത്തുക വളരെ പ്രധാനപ്പെട്ടതാണ്. അത്തരത്തിലൊരു വ്യത്യസ്തമായ ഒരു വിഭവമാണ് പരിചയപ്പെടാൻ പോകുന്നത്. റവ കൊണ്ട് നമുക്ക് വളരെ എളുപ്പം ഉണ്ടാക്കി എടുക്കാൻ പറ്റുന്ന പ്രഭാത ഭക്ഷണത്തെ പറ്റിയാണ് പറയാൻ പോകുന്നത്. ചപ്പാത്തിയുടെ ടേസ്റ്റ് ആണ് ഈ ആഹാര പദാർത്ഥത്തിന് തോന്നാറ്. വളരെ എളുപ്പത്തിൽ നമുക്ക് ഇത് ഉണ്ടാക്കിയെടുക്കാം.

ഒരു ബൗളിലേക്ക് ഒരു കപ്പ് റവ എടുത്തിട്ടുണ്ട്. ഇത് മിക്സിയുടെ ജാറിൽ ഇട്ട് നന്നായി ഒന്നുകൂടി പൊടിച്ചെടുക്കണം. ഇങ്ങനെ പിടിച്ചെടുത്ത റവയിലേക്ക് ആവശ്യത്തിനു വെള്ളം ചേർത്ത് ദോശമാവിന്റെ കൂട്ടു പോലെ കലക്കി എടുക്കണം. ആവശ്യത്തിന് ഉപ്പും ചേർക്കണം. വളരെ നന്നായി മിക്സ് ചെയ്തെടുക്കണം. ദോശക്കല്ലിൽ ഓയിൽ പുരട്ടി തീ കത്തിച്ച് എണ്ണ പുരട്ടി അതിലേക്ക് ദോശമാവ് ഒഴിച്ചു കൊടുക്കുന്ന പോലെ ചെയ്യുക. നല്ലപോലെ മൊരിഞ്ഞു വന്ന ശേഷം രണ്ടു പുറവും വേവിച്ചെടുക്കുക.

ദോശ പോലെ സമാനമായാണ് നമ്മൾ ചുട്ടെടുത്തതെങ്കിലും, ഇതിന്റെ രൂപത്തിലെ ദൃഢതയും മറ്റും കൊണ്ട് നമ്മൾ ചപ്പാത്തിയെ ഓർക്കും. അതുപോലെതന്നെ ഈ രുചിയിലും നമുക്ക് ഏതാണ്ട് സാമ്യം തോന്നും. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റവദോശ എന്നോ റവ ചപ്പാത്തി എന്നോ പറയാവുന്ന തരത്തിലുള്ള ഒരു പലഹാരമാണ് ഇത്. ഈ പ്രഭാത ഭക്ഷണത്തെ പറ്റി കൂടുതൽ മനസ്സിലാക്കാൻ വീഡിയോ കാണുക.

Similar Posts