വെറും 2500 രൂപക്ക് മുഴുവൻ തുണികളും കഴുകാവുന്ന ഒരു കിടിലൻ വാഷിംഗ് മെഷീൻ
വാഷിംഗ് മെഷീൻ ഇന്നത്തെ കാലത്ത് ഓരോ വീട്ടിലേയും പ്രധാനഘടകമാണ്. ഇന്ന് വാഷിംഗ് മെഷീൻ ഇല്ലാത്ത വീടുകൾ കുറവായിരിക്കും. സാധാരണ വീട്ടമ്മമാർക്ക് ഏറ്റവും കൂടുതൽ സമയം വേണ്ടിവരുന്നത് വസ്ത്രങ്ങൾ അലക്കുവാനാണ്. എന്നാൽ ഒരു വാഷിങ്മെഷീൻ ഉണ്ടെങ്കിൽ ജോലി എളുപ്പമായി. ഇത് സാധാരണ രണ്ടുതരത്തിലാണ് വരുന്നത്, ഫുള്ളി ഓട്ടോമാറ്റിക്കും സെമി ഓട്ടോമാറ്റിക്കും.
എന്നാൽ വെറും 2500 രൂപ ഉള്ള ഒരു വാഷിങ്മെഷീൻ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കോയമ്പത്തൂരിലാണ് ഇതിന്റെ നിർമ്മാണം എന്നതിനാലാണ് ഇത്രയും വില കുറവ്. സാധാരണ വാഷിംഗ് മെഷീൻ ആണെങ്കിൽ സ്ഥിരമായി ഒരു സ്ഥലത്ത് തന്നെ ആയിരിക്കും ഉണ്ടാവുക. എന്നാൽ ഇത് നമ്മുടെ ആവശ്യാനുസരണം ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റാവുന്നതാണ്. കൂടാതെ രണ്ടു മൂന്ന് ദിവസത്തേക്കുള്ള യാത്രയ്ക്ക് നമ്മൾ പോവുകയാണെങ്കിൽ ഇത് കൊണ്ട് പോകാൻ എളുപ്പമാണ്. ഇതിന് ഒരു സ്വിച്ച് മാത്രമേ ഉള്ളൂ എന്നതിനാൽ ആർക്കും ഇത് പെട്ടെന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്.
ഈ മെഷീൻ വെക്കാൻ കുറച്ച് സ്ഥലം മാത്രമേ വേണ്ടതുള്ളൂ എന്നത് എടുത്തു പറയാൻ പറ്റിയ സവിശേഷതയാണ്. മാത്രമല്ല പുതിയ വീട്ടിലേക്ക് താമസം മാറുമ്പോഴും നമുക്ക് ഇത് മാറ്റാൻ എളുപ്പമാണ്. രണ്ടു നിറത്തിൽ ലഭ്യമാകുന്ന ഇവ വിലകുറഞ്ഞതിന്റെ പേരിൽ മാറ്റി നിർത്താതെ ആർക്കും വാങ്ങി ഉപയോഗിച്ച് നോക്കാവുന്നതാണ്.