വെറും 3 ചേരുവ കൊണ്ട് രാവിലത്തേക്ക് ഒരു അടിപൊളി ഗോതമ്പ് കുഞ്ഞപ്പം

ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിൽ വീട്ടമ്മമാർക്ക് ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ഐറ്റവുമായാണ് ഞാൻ വന്നിരിക്കുന്നത്. ജോലിക്ക് പോകുന്ന വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു വിഭവമാണ് ഇത്. കൂടാതെ ഇത് ഉണ്ടാക്കാൻ 3 ചേരുവകളേ വേണ്ടൂ എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്.

ഈ അപ്പത്തിന്റെ പ്രധാന ചേരുവ ഗോതമ്പ് പൊടി ആണ്. നമ്മുടെ ആരോഗ്യത്തിന് ഏറ്റവും നല്ല ധാന്യമാണ് ഗോതമ്പ്. എണ്ണയിൽ വറുത്ത ആഹാരം കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നല്ലതല്ല. എന്നാൽ ഈ ഒരു അപ്പം ആവിയിൽ വേവിക്കുന്നതിനാൽ തികച്ചും ആരോഗ്യപ്രദമാണ്.

ഇതിനു വേണ്ട സാധനങ്ങൾ ഒരു കപ്പ് ഗോതമ്പ് പൊടി,1/2 കപ്പ് റവ, കാൽ കപ്പ് തൈര്, ഒരു നുള്ള് സോഡാപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവയാണ്. ആദ്യം ഒരു ബൗളെടുത്ത് അതിൽ ഗോതമ്പ് പൊടി ഇടുക. അതേ കപ്പിൽ തന്നെ 1/2 കപ്പ് റവ ചേർക്കുക അതിൽ നമ്മൾ എടുത്തു വെച്ച തൈര് ഒഴിക്കുക. പുളിപ്പ് അനുസരിച്ചാണ് തൈരിന്റെ അളവ് നിശ്ചയിക്കുന്നത്. അതായത് പുളിയില്ലെങ്കിൽ അര കപ്പ് തൈര് തന്നെ നമുക്ക് ചേർക്കാം. ഇനി ഈ 3 മിശ്രിതവും ചേർത്ത് ഇളക്കുക. അതിൽ ഒരു നുള്ള് സോഡാപ്പൊടി ചേർക്കുക. അപ്പം പൊങ്ങി വരാനാണ് ഇത് ചേർക്കുന്നത്. ആവശ്യത്തിന് ഉപ്പും ചേർക്കുക.എന്നിട്ട് നന്നായി മിക്സ് ചെയ്യുക. ഈ ഒരു അപ്പക്കൂട്ട് അയഞ്ഞു പോകരുത്. നമ്മൾ ഇസ്സലി മാവിന്റെയും കേക്കിന്റെയും അതേ പരുവം മതി. കൂട്ട് തയ്യാറാക്കിയ സമയത്ത് തന്നെ അപ്പം ഉണ്ടാക്കാം. ഇഡ്ഡലി പാത്രത്തിലോ ഉണ്ണിയപ്പ ചട്ടിയിലോ എണ്ണ പുരട്ടി ഇത് ആവിയിൽ വേവിച്ചെടുക്കാം. ഇഡ്ഡലി പാകം ചെയ്യുന്ന സമയം മാത്രമേ ഇതിനും വേണ്ടതുള്ള . അങ്ങനെ നമ്മുടെ കുഞ്ഞപ്പം ഇതാ തയ്യാറായിക്കഴിഞ്ഞു.

3 മിനിട്ട് കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു അപ്പമാണ് എന്നത് ഇതിന്റെ നല്ലൊരു വശമാണ്. നല്ല സോഫ്റ്റുഠ വളരെ സ്വാദേറിയ അപ്പവുമാണ് ഇത്. ഒരു പ്രാവശ്യം ഉണ്ടാക്കിയാൽ വീണ്ടും ഉണ്ടാക്കണമെന്ന് തോന്നിപ്പിക്കുന്ന ഒന്നാണ്. ഈ അപ്പം മുറിച്ചു നോക്കിയിൽ നിങ്ങൾക്ക് മനസ്സിലാകും, ഇഡ്ഡലിയേക്കാളും പഞ്ഞി പോലെയാണ് ഇതിന്റെ ഉള്ള്. ചൂടോടെ ഈ അപ്പം തക്കാളി ചട്ണിയുടെ കൂടെയോ തേങ്ങാ ചട്ണിയുടെ കൂടെയോ ഇത് കഴിച്ചു നോക്കണം!

Similar Posts