വെറും 35 രൂപയ്ക്ക് രണ്ടര ലിറ്റർ ഹാൻഡ് വാഷ് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം

കഴിഞ്ഞ ഒരു വർഷത്തിലധികമായി നമ്മളെല്ലാവരും കോവിഡ് ഭീതിയിലാണ്. സോപ്പിട്ട് കൈ കഴുകി കൊണ്ടിരിക്കുക എന്നത് എല്ലാവരെയും പോലെ മലയാളിയുടേയും ശീലമായി. മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായ ഹാൻവാഷ് എങ്ങനെ വീട്ടിൽ തന്നെ ചിലവ് കുറഞ്ഞ രീതിയിൽ ഉണ്ടാക്കിയെടുക്കാം.

35 രൂപയ്ക്ക് 2 ലിറ്റർ ഹാൻഡ് വാഷ് എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നാണ് നമ്മൾ ഇന്ന് പരിശോധിക്കുന്നത്. മാർക്കറ്റിൽ ലഭ്യമായ ഏത് ഹാൻവാഷിനോളവും ഗുണവും കളറും മണവും ഉള്ളതാണ് നമ്മൾ ഇന്ന് ഉണ്ടാക്കാൻ പോകുന്നത്.

മാർക്കറ്റിൽ ലഭ്യമായ ഒരു കുളിസോപ്പ്, കുറച്ച് ഗ്ലിസറിൻ ഇവയാണ് ഹാൻഡ് വാഷ് ഉണ്ടാക്കാൻ ആവശ്യം. കൊഴുപ്പു കുറഞ്ഞ സോപ്പുകൾ ആണ്ഹാൻഡ് വാഷ് ഉണ്ടാക്കാൻ ഉത്തമം. പെട്ടെന്ന് അലിയുന്ന തരം സോപ്പുകൾ ആണ് ഇതിന് തെരഞ്ഞെടുക്കേണ്ടത്.

സോപ്പ് പൊടി ചുരണ്ടി എടുത്തതിനുശേഷം, ഗ്യാസ് സ്റ്റൗ ഓൺ ചെയത് രണ്ടു ലിറ്റർ വെള്ളം ചൂടാക്കി എടുക്കുക. 100 ഗ്രാം സോപ്പാണ് ഇതിലേക്ക് ഉപയോഗിക്കുന്നത്. 50 ഗ്രാം ആണ് എടുക്കുന്നത് എങ്കിൽ ഒരു ലിറ്റർ വെള്ളം എന്ന തോതിൽ ആണ് എടുക്കേണ്ടത്. വെട്ടിത്തിളച്ച വെള്ളത്തിലേക്ക് ചുരണ്ടി എടുത്തുവച്ച സോപ്പ് ഇടുക. സോപ്പ് അതിൽ ലയിച്ചു ചേരുന്നത് വരെ കാത്തിരിക്കുക.

നന്നായി തിളച്ചതിനുശേഷം ഗ്യാസ് ഓഫ് ചെയ്യുക. അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഗ്ലിസറിൻ ഒഴിച്ചു കൊടുക്കുക. ഗ്ലിസറിൻ സോപ്പ് വെള്ളത്തിൽ നന്നായി മിക്സ് ചെയ്തുകൊടുക്കുക. അടച്ചു വച്ച ശേഷം 10 മണിക്കൂർ കാത്തിരിക്കുക. ഹാൻഡ് വാഷ് റെഡി വീഡിയോ കാണുക.

Similar Posts