വെറും 4 ചേരുവകള്‍ കൊണ്ട് ഞൊടിയിടയിലൊരു പലഹാരം, രുചി കഴിച്ചു തന്നെ അറിയണം

വളരെ കുറച്ചു സാധനങ്ങൾ വച്ച് നമുക്കൊരു പലഹാരം ഉണ്ടാക്കിയെടുക്കാം അതും വെറും പത്തു മിനിറ്റിൽ. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

ആദ്യമായി നമ്മൾ ഒരു കപ്പ് അരി കഴുകി ഉണക്കി വറുത്തെടുക്കുക. ഈ പുറത്തു വച്ചിരിക്കുന്ന അരി ചൂടാറി കഴിയുമ്പോൾ ഒരു മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക. ഇതിലേക്ക് ഒരുപിടി നാളികേരം ചേർക്കുക. ഇനിയും മധുരത്തിന് ആവശ്യമായ പഞ്ചസാരയോ ശർക്കരയോ ഇതിലേക്ക് ചേർക്കാം നിങ്ങൾക്ക് ഇഷ്ടം ഏതാണോ അത് ഉപയോഗിക്കാം. രണ്ടു ഏലക്കായ പൊടിച്ചതും കൂടി ചേർക്കുക. ഇതിലേക്ക് ഇനി നന്നായി പഴുത്ത പഴം ചേർക്കുക പഴം ഏതായാലും കുഴപ്പമില്ല നിങ്ങൾക്ക് കിട്ടുന്ന പെട്ടെന്ന് കിട്ടുന്ന പഴം ഏതാണ് അത് ഉപയോഗിക്കാം. നന്നായി പഴുത്ത പഴം എടുക്കാൻ ശ്രദ്ധിക്കുക. ഇതെല്ലാം കൂടി നന്നായി കുഴച്ചെടുക്കുക. നമ്മുടെ കയ്യിൽ വെച്ച് ഉരുട്ടുമ്പോൾ പൊടിഞ്ഞു പോവാത്തതാണ് ഇതിന്റെ പാകം.

ഇനി നമുക്ക് ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അരിപ്പൊടിയും ഒരു കപ്പ് നല്ല തിളച്ച വെള്ളവും ഉപ്പും രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി കുഴച്ചെടുക്കുക. ഇതൊരു 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെച്ചതിനുശേഷം കയ്യിൽ വെച്ച് തന്നെ കനം കുറച്ച് പരത്തി അതിനു നടുവിൽ നമ്മൾ നേരത്തെ ഉണ്ടാക്കി വച്ചിരിക്കുന്ന അരി പൊടിച്ച്തിന്റെ മിശ്രിതം വെച്ച് അരിമാവുകൊണ്ട് പൊതിഞ്ഞ് എടുക്കുക.

നമ്മൾ ഒരു പാൻ അടുപ്പത്ത് വെച്ച് കുറച്ച് ഓയിൽ ഒഴിച്ച് ഇതൊന്നു ഫ്രൈ ചെയ്തെടുക്കാം. അതല്ലെങ്കിൽ നിങ്ങൾക്ക് അപ്പച്ചെമ്പിൽ വെച്ച് ആവി കയറ്റി എടുക്കാവുന്നതുമാണ്. വളരെ എളുപ്പമാണ് ഉണ്ടാക്കുന്ന വളരെ ടേസ്റ്റിയായ പലഹാരം തന്നെയാണ് നിങ്ങളെല്ലാവരും ഉണ്ടാക്കി നോക്കുക. കുറച്ചു സമയം മാത്രമേ ആവശ്യമുള്ളൂ അതുപോലെ കുറച്ച് സാധനങ്ങൾ വച്ച് നമുക്ക് ഉണ്ടാക്കാവുന്നതാണ്.

Similar Posts