വെറും 5% പലിശയിൽ 5 ലക്ഷം രൂപ, ഈടും ജാമ്യവും വേണ്ട. തിരിച്ചടവ് കാലാവധി 60 മാസം
കേരള ബാങ്ക് വഴി 5 ലക്ഷം രൂപ വരെ ലഭിക്കുന്ന ഒരു പദ്ധതിയെക്കുറിച്ച് ആണ് താഴെ പറയുന്നത്. വായ്പയുടെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഈടും, ജാമ്യവും ഇല്ലാതെയാണ് ഈ ഒരു അഞ്ച് ലക്ഷം രൂപ നമുക്ക് ലഭിക്കുന്നത്. നമുക്ക് ഇതിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് പോകാം. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാൻ കേരള ബാങ്കിൻറെ ഈടു രഹിത വായ്പ പദ്ധതി ആരംഭിച്ചിരിക്കുകയാണ്. പദ്ധതിയുടെ പേര് “കെ ബി സുവിധ പ്ലസ്” എന്നാണ്.
5 ലക്ഷം രൂപ വരെയാണ് ഈട് രഹിത വായ്പ ലഭിക്കുന്നത്. ഈ വായ്പ പദ്ധതി പ്രകാരം ബസുടമകൾക്കും ഇരുചക്ര വാഹനം വാങ്ങുന്നവർക്കും പരമാവധി രണ്ടു ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുക. മറ്റു സംരംഭങ്ങൾ തുടങ്ങുന്നവർ ക്കാണ് അഞ്ച് ലക്ഷം രൂപവരെ ലഭിക്കുന്നത്. കോവിഡ് 19, കാലവർഷക്കെടുതി എന്നിവ കാരണം പ്രതിസന്ധിയിലായ ഉൽപാദന സേവന വിപണന മേഖലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും അതുപോലെതന്നെ പ്രതിസന്ധിയിലായ ബസ്സ് ഉടമകൾക്കും വായ്പ ലഭിക്കും.
ഒപ്പം തന്നെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്കും പ്രസ്തുത വായ്പ ലഭ്യമാകുന്നതാണ്. വ്യാപാരി കളുടെയും സംരംഭകരുടെയും വരുമാനം വർദ്ധിപ്പിക്കുന്നതിന്, പ്രതിസന്ധിയിൽനിന്ന് കൈപിടിച്ചുയർത്തുന്ന തിനുവേണ്ടിയാണ് സുവിധ പദ്ധതി ആരംഭിച്ചിരിക്കുന്നത്. 9 ശതമാനം ആണ് ഇതിൻറെ പലിശനിരക്ക് എന്ന് പറയുന്നത്. പക്ഷേ പലിശയിൽ നാല് ശതമാനം സർക്കാർ സബ്സിഡി നല്കുന്നതാണ് അപ്പോൾ തത്വത്തിൽ 5% മാത്രമേ നമുക്ക് പലിശയായി വരുന്നുള്ളൂ.
ഈയൊരു വായ്പയുടെ തിരിച്ചടവ് കാലാവധി എന്നുപറയുന്നത് 60 മാസമാണ്. ഈ വായ്പ നൽകുന്ന സമയത്ത് നമ്മുടെ സിബിൽ സ്കോർ പരിശോധിക്കുന്നത് ആയിരിക്കും. 2 ലക്ഷം രൂപ വരെ വായ്പ എടുക്കുന്നവർക്ക് സിബിൽ സ്കോർ പ്രശ്നമല്ല. പക്ഷേ അഞ്ച് ലക്ഷം രൂപ വായ്പ എടുക്കുന്നവർക്ക് സിബിൽ സ്കോർ നോക്കിയിട്ടാണ് ബാങ്ക് വായ്പ നൽകുന്നത്. വായ്പയും ആയിട്ടുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിന് കേരളബാങ്ക് ശാഖയുമായി ബന്ധപ്പെടേണ്ടതാണ്.