വെറും10 മിനുറ്റിൽ റവയും മുട്ടയും ചേർത്തു ഒരു ഈസി പലഹാരം
നമുക്കിന്ന് വെറും 10 മിനിറ്റ് കൊണ്ട് ഉണ്ടാക്കിയേക്കാവുന്ന ഒരു പരിഹാരം ഉണ്ടാക്കി നോക്കിയാലോ വളരെ എളുപ്പമാണ് നിങ്ങൾ എല്ലാവരും ഉണ്ടാക്കി നോക്കണം. അപ്പോൾ എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നോക്കാം.
ആദ്യം നമ്മൾ ഒരു പാത്രത്തിലേക്ക് രണ്ട് കോഴിമുട്ടയും അരക്കപ്പ് പഞ്ചസാരയും ചേർത്തു നന്നായിട്ട് ഒന്ന് മിക്സ് എടുക്കുക. ഇതിലേക്ക് രണ്ട് കപ്പ് റവ ചേർക്കുക ഇതിലേക്ക് ഒരു കപ്പ് പുളിയില്ലാത്ത തൈര് ഒരു പിടി തേങ്ങ ഒരു സ്പൂൺ ബേക്കിംഗ് പൗഡർ മുക്കാൽ ടേബിൾസ്പൂൺ വാനില എസൻസ് രണ്ടു നുള്ള് ഉപ്പ് ഇതെല്ലാം കൂടി കട്ടയില്ലാതെ നന്നായി ഇളക്കി എടുക്കുക. ഇതിലേക്ക് കാൽകപ്പ് പാല് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് അതിനുശേഷം നന്നായി മിക്സ് ചെയ്യുക.
ഇനി അടുപ്പിൽ ഒരു പാൻ വെച്ച് എണ്ണ ചൂടാക്കി അതിലേക്ക് ഈ മാവ് ഒഴിച്ച് ഫ്രൈ ചെയ്ത് എടുക്കാം. ഈ മാവ് ഒരു സ്പൂൺ കൊണ്ട് നിങ്ങൾക്ക് എണ്ണയിലേക്ക് കോരിയൊഴിച്ച് ഫ്രൈ ചെയ്ത് എടുക്കാം അല്ലെങ്കിൽ ഒരു പ്ലാസ്റ്റിക് കവറിലാക്കി ഒരു ഹോളി ഇട്ടുകൊടുത്ത നിങ്ങളുടെ ഇഷ്ടമുള്ള ഷേപ്പിൽ എണ്ണയിലേക്ക് ഒഴിച്ച് ഫ്രൈ ചെയ്തു എടുക്കാവുന്നതാണ് ശ്രദ്ധിക്കുക ചെറിയ തീയിലിട്ടു വേണം ഇത് ഇത് ഫ്രൈ ചെയ്തെടുക്കാൻ.
നമ്മുടെ പലഹാരം ഇവിടെ റെഡിയായിട്ടുണ്ട് നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കുക.മുറം ഭാഗം നല്ല ക്രിസ്പ്പി ആയിട്ടും ഉൾഭാഗം നല്ല സോഫ്റ്റ് ആയിട്ടുള്ള ഒരു പലഹാരമാണിത് നമ്മൾക് കഴിക്കുന്ന കേക്കിന് ഒക്കെ ഒരു ടേസ്റ്റ് ആണ് ഇതിന്. നിങ്ങൾ നാലുമണിക്ക് ഒക്കെ പലഹാരം ഉണ്ടാക്കുമ്പോൾ ഇതും കൂടി ഒന്ന് ട്രൈ ചെയ്തു നോക്ക വളരെ എളുപ്പമാണ് വളരെ ടേസ്റ്റ് ആണ്.