വെളിച്ചെണ്ണ വാങ്ങുന്നവർ ശ്രദ്ധിക്കുക..!! മായം കലർത്തൽ വ്യാപകം..!! പ്രധാനപ്പെട്ട അറിയിപ്പ്..!!

വെളിച്ചെണ്ണ എല്ലാ ആളുകളും സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് കേരളത്തിൽ മലയാളികൾ ഭക്ഷണം തയ്യാറാക്കുന്നതിനു വേണ്ടി വെളിച്ചെണ്ണ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. തേങ്ങയിൽ നിന്ന് ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയാണ് നമ്മൾ ഉപയോഗിക്കുന്നത്. മറ്റു ഭക്ഷ്യഎണ്ണകൾ നമ്മൾ പാചകത്തിനായി ഉപയോഗിക്കാമെങ്കിലും വെളിച്ചെണ്ണയാണ് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നത്. ഇത് മുതലാക്കി കൊണ്ട് പല തരത്തിലുള്ള ഏജൻസികൾ വ്യാജമായ വെളിച്ചെണ്ണ നിർമ്മിച്ച് വിപണിയിൽ എത്തിക്കുന്നുണ്ട്.

അതായത് പൂർണ്ണമായും വെളിച്ചെണ്ണ അല്ലാത്ത വസ്തുവാണ് പാക്കറ്റിലാക്കി നമുക്ക് നൽകുന്നത്. പാക്കറ്റിൽ തേങ്ങയുടെ ചിത്രം കൊടുത്തിട്ടുണ്ടെങ്കിലും ഇവയിൽ “edible vegitable oil” എന്ന് എഴുതിയിട്ടുണ്ടാകും. അതായത് 20% വെളിച്ചെണ്ണയും 80% വെജിറ്റബിൾ ഓയിലും ആയിരിക്കും ഇതിൽ ഉണ്ടായിരിക്കുക. യഥാർത്ഥത്തിൽ ഇങ്ങനെ മായം കലർത്തിയ വെളിച്ചെണ്ണ വിപണിയിലെത്തിക്കാൻ പാടില്ല. എന്നാൽ ആളുകളെ വിശ്വസിപ്പിച്ച് ഇവ കൂടുതലായി വിറ്റഴിക്കപ്പെടുന്നുണ്ട്.

കടകളിൽ നിന്നും പായ്ക്കറ്റിൽ വാങ്ങുന്ന വെളിച്ചെണ്ണ വീട്ടിലെത്തി ഒരു ഗ്ലാസിൽ രണ്ടോ മൂന്നോ ഔൺസ് ഒഴിച്ചു വെച്ച് ഫ്രിഡ്ജിൽ വയ്ക്കുക. രണ്ടുമൂന്ന് മണിക്കൂറിനുശേഷം ഇത് കട്ട പിടിച്ചെങ്കിൽ ഇത് നല്ല വെളിച്ചെണ്ണ ആയിരിക്കും. എന്നാൽ പൂർണ്ണമായും കട്ടപിടിച്ചില്ലെങ്കിൽ ഇതിൽ മായം കലർന്നിട്ടുണ്ട് എന്നനുമാനിക്കാം. പരുത്തിക്കുരു എണ്ണ, കൊപ്ര ചിപ്സ്, പാമോയിൽ, നിലക്കടല എണ്ണ എന്നിവയാണ് വെളിച്ചെണ്ണയോടു കൂടി കലർത്തുന്നത്. പാക്കറ്റിൽ കോക്കനട്ട് ഓയിൽ എന്ന് എഴുതിയിട്ടുണ്ടെങ്കിൽ ഇത് വാങ്ങി ഉപയോഗിക്കാവുന്നതാണ്. അതിനാൽ എല്ലാ ആളുകളും വെളിച്ചെണ്ണ വാങ്ങുമ്പോൾ ശ്രദ്ധയോടെ പാക്കറ്റ് പൂർണമായും ശ്രദ്ധിച്ചതിനുശേഷം മാത്രം വാങ്ങുക.

Similar Posts