വെളുത്തുള്ളി നിസ്സാരനല്ല..!! ഇതിന്റെ അത്ഭുതഗുണങ്ങൾ ആരും അറിയാതെ പോകരുത്..!!

നമ്മൾ മിക്ക കറികളിലും ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി എന്നത്. പലപ്പോഴും രുചി കൂട്ടാനും മറ്റുമാണ് ഇത് കറികളിൽ ചേർക്കുന്നത്. എന്നാൽ ഇതിനു പുറമേ ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നു കൂടിയാണ് വെളുത്തുള്ളി. ധാരാളം ആന്റി ഓക്സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നല്ല ദഹനത്തിന് സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഇതുകൂടാതെ മറ്റു പല രോഗങ്ങൾ വരുന്നത് തടയുന്നതിനും വെളുത്തുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്.

ഹൃദയരോഗ്യത്തിന് വളരെ ഫലപ്രദമായി ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഇത് തേനിൽ ചേർത്ത് കഴിക്കുന്നത് ശരീരത്തിന് വളരെ ഗുണം ചെയ്യുന്നു. പൊള്ളൽ, മുറിവുകൾ എന്നിവ ഒഴിവാക്കാനും വെളുത്തുള്ളി ഏറെ ഫലപ്രദമായി തന്നെ ഉപയോഗിക്കാറുണ്ട്. അസിഡിറ്റി, നെഞ്ചിരിച്ചിൽ എന്നിവ തടയുന്നതിന് വെറും വയറ്റിൽ വെളുത്തുള്ളി തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. സൾഫർ അടങ്ങിയിട്ടുള്ളതിനാൽ മുടിയുടെ ആരോഗ്യത്തിനും വെളുത്തുള്ളി ഏറെ സഹായകമാണ്.

ധാരാളം ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും, അലിസിനും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ വളരെയധികം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് വെളുത്തുള്ളി. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് ഏറെ സഹായകമാണ്. എല്ലാ ആളുകളും വെളുത്തുള്ളിയുടെ ഈ ഔഷധഗുണങ്ങൾ അറിഞ്ഞിരിക്കുക.

 

 

 

 

 

 

 

 

 

 

 

 

Similar Posts