വെള്ളത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന പലതരം ചെടികളെക്കുറിച്ച് അറിയാമോ?

വെള്ളത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന പലതരം ചെടികളെക്കുറിച്ച് അറിയാമോ? ( Water growing indoor plants ) ചെടികൾ ആർക്കാണ് ഇഷ്ടമല്ലാത്തത്.? എല്ലാവർക്കും ചെടികൾ ഇഷ്ടമാണ് അല്ലെ. അതുപോലെ ചെടികൾ വീടിനകത്തു വളർത്താനും എല്ലാവർക്കും ഇഷ്ടമാണ്. പക്ഷേ ചെടികൾ മണ്ണിൽ വളർത്തിയെടുക്കാൻ അൽപ്പം ബുദ്ധിമുട്ടേണ്ടി വരു. അതിന് ആവശ്യമായ സമയത്ത് വെള്ളവും, വളവും കൊടുത്ത്‌ വളർത്തിയെടുക്കാൻ അല്പം ബുദ്ധിമുട്ടാണ്. ഇങ്ങനെയുള്ള ബുദ്ധിമുട്ട് കുറയ്ക്കാൻ നമുക്ക് ചെടികൾ വെള്ളത്തിൽ വളർത്താം. വെള്ളത്തിൽ വളർത്തുകയാണെങ്കിൽ ഒരു ബുദ്ധിമുട്ടുമില്ലാതെ ചെടികൾ വളർത്തിയെടുക്കാം. അപ്പോൾ എങ്ങിനെയാണ്, ഏതൊക്കെ തരം ചെടികളാണ് വെള്ളത്തിൽ വളർത്തിയെടുക്കുക എന്ന് നമുക്ക് നോക്കാം.

1.മണി പ്ലാൻറ്

ഏറ്റവും എളുപ്പത്തിൽ വളർത്തിയെടുക്കാൻ പറ്റുന്ന ഒരു ചെടിയാണിത്. ഇതിൻറെ പല വെറൈറ്റിസ് നമുക്ക് ലഭ്യമാണ്. ഇത് തൂക്കിയിട്ട് താഴോട്ട് വളർത്താനും, പിടിച്ചു കയറി മുകളിലോട്ടും വളർത്തിയെടുക്കാനും പറ്റുന്ന ഒരു ചെടിയാണ്. വീടിനകത്ത് വയ്ക്കാൻ പറ്റിയ നല്ലൊരു ചെടിയാണ് നന്നായി ഓക്സിജൻ പുറത്തേക്ക് വിടുന്നു.

2. ലക്കി ബാംബു

ഇത് വീടിനകത്ത് വയ്ക്കാൻ പറ്റിയ നല്ലൊരു ചെടിയാണ്. ഇതിൻറെ വേര് പടർന്നിരിക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയാണ് അതുകൊണ്ടുതന്നെ ഇതൊരു ക്ലിയർ ആയ ചില്ലു പാത്രത്തിൽ വളർത്തിയാൽ നന്നായിരിക്കും.

3. പീസ് ലില്ലി

വെള്ള പൂക്കൾ ഉണ്ടാകുന്ന ഒരു ചെടിയാണിത്. പക്ഷേ വെള്ളത്തിൽ വളർത്തുമ്പോൾ ചെടി നന്നായി വളരാനും, പൂക്കൾ ഇടാനും അല്പം താമസം ഉണ്ടാകാറുണ്ട്.

4. മോൺസ്റ്റെറാ

വലിയ ഇലകൾ ഇതിന്റെ പ്രത്യേകതയാണ്. മണി പ്ലാൻറ് ഇലകൾ പോലെ വലിയ ഇലകളിൽ ഹോൾസ് വരുന്നതാണ് ഇതിന്റെ ഇലകളുടെ പ്രത്യേകത.

5. സിംഗോണിയം

ഈ ചെടിയിൽ പല വെറൈറ്റീസ് ഉണ്ട്. എല്ലാ ചെടികളും നമുക്ക് വെള്ളത്തിൽ മണ്ണിലും ഒരുപോലെ വളർത്തിയെടുക്കാം.

6.ഇംഗ്ലീഷ് ഐവി

ഈ ചെടി മണ്ണിൽ നട്ടാൽ നന്നായി വളരുന്ന ഒരു ചെടിയാണ്. ഇത് പക്ഷേ വെള്ളത്തിൽ പെട്ടെന്ന് വളരാറില്ല. എന്നിരുന്നാലും ചെടി നശിച്ചു പോകാതെ നിൽക്കും.

7.സ്‌പൈഡർ പ്ലാന്റ്

നല്ല ഭംഗിയായി വീടിനകത്തു വളർത്തി എടുക്കാൻ പറ്റുന്ന ഒരു ചെടിയാണിത്. നന്നായി ഓക്സിജൻ പുറത്തേക്ക് വിടുന്നു.

8.പർപിൾ ഹാർട്ട്‌

പർപിൾ കളറിൽ വരുന്ന ഇലകൾ ഇതിന്റെ പ്രത്യേകതയാണ്.

9.സ്‌നേക്ക് പ്ലാന്റ്.

വീടിനകത്തു വക്കാൻ പറ്റിയ നല്ലൊരു ചെടിയാണിത്. ഇത് നട്ട് വളർത്താൻ പുതിയ ചെടി തന്നെ വേണമെന്നില്ല. ഒരു ഇല കിട്ടിയാൽ പോലും നമുക്ക് പുതിയ ചെടി വളർത്തി എടുക്കാം.