വെഹിക്കിൾ സ്ക്രോപ്പേജ്യൂ പോളിസി വരുന്നു, യൂസ്ഡ് കാർ വിപണി ഇതോടെ പൊളിയുമോ?

വാഹന പ്രേമികളുടെ ശ്രദ്ധയ്ക്ക് “വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസി നിലവിൽ വന്നു. ഇതുപ്രകാരം പ്രധാനമന്ത്രി ആണ് വിശദീകരണം നൽകിയത്. ഈ നിയമത്തിൽ പറയുന്ന കാര്യങ്ങൾ, സ്വകാര്യവാഹനങ്ങളുടെ കാലാവധി 20 വർഷത്തേക്കും, വാണിജ്യവാഹനങ്ങളുടെത് 15 വർഷത്തേക്കും നിജപ്പെടുത്തുന്നു. മലിനീകരണം, ഇന്ധന ഇറക്കുമതി, വിലവർദ്ധന എന്നിവ കുറയ‌്ക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്തരം ഒരു പോളിസി കൊണ്ട് വന്നിരിക്കുന്നത്.

കാലാവധി തികച്ച വാഹങ്ങൾ ഓട്ടോമാറ്റിക് ഫിറ്റ്‌നെസ് സെന്ററുകളുടെ സഹായത്തോടെ പരിശോധിച്ച് പൊളിക്കുകആയിരിക്കും ചെയ്യുക.ഫിറ്റ്നസ് ടെസ്റ്റിൽ ഒരു വാഹനം 3തവണ പരാജയപ്പെടുകയാണെങ്കിൽ അത് നിർബന്ധമായും സ്ക്രോപ്പിംഗിന് വിധേയമാകണം. അന്തരീക്ഷമലിനീകരണം രഹടയുന്നതിനൊപ്പം ഇന്ത്യയെ വാഹന ഹബ്ബാക്കി മാറ്റുക എന്ന കാര്യം കൂടി പോളിസി കൊണ്ട് ഉദ്ദേശിക്കുന്നുണ്ട്.

അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും നിരവധിയാണ് ഈ പോളിസി എങ്കിലും, വൈകാതെ വന്നേക്കാവുന്ന ദുരന്തം ഒഴിവാക്കുന്നതിന്റെ ഭാഗമായി പോളിസി നിലനിൽക്കുമെന്നും സർക്കാർ പറയുന്നു. ഇത് സാധാരണക്കാരായ ടാക്സി തൊഴിലാളികളെ ഏറെ ബുദ്ധിമുട്ടിലാക്കിയേക്കുമെന്ന കാര്യത്തിൽ സംശയം വെണ്ട. എന്നാൽ അതിനുള്ള പരിഹാരവും സർക്കാർ കൊണ്ട് വരുന്നുണ്ട്.

മലിനീകരണപ്രശ്നം വാഹനങ്ങളുടെ പഴക്കം എന്നത് കൊണ്ട് മാത്രം സംഭവിക്കുന്ന കാര്യം അല്ല. മറ്റെല്ലാ രാജ്യങ്ങളിലും വാഹനങ്ങൾ ഫിറ്റ്നസ് നോക്കിക്കൊണ്ടാണ് സ്ക്രോപ്പിംഗിന് വിധേയമാക്കുന്നത്, പഴക്കം കൊണ്ടല്ല എന്ന് ചിലർ വാടിക്കുന്നുണ്ടെങ്കിലും സർക്കാർ പോളിസിയിൽ കാര്യമായ മാറ്റം സംഭവിക്കാൻ ഇടയില്ല.

ലോകത്താകമാനം പരിഷ്കാരിച്ച ഇത്തരം പദ്ധതികൾ കാണാമെങ്കിലും മലിനീകരണം നിയന്ത്രിക്കുക കൂടാതെ 2008-ല്‍ തുടങ്ങിയ ആഗോള സാമ്പത്തിക മാന്ദ്യകാലത്ത് വ്യാവസായിക മേഖലയിലെ വിപണിയാവശ്യം വര്‍ധിപ്പിക്കുന്നതിനുള്ള സാമ്പത്തിക ഉത്തേജകം കൂടിയായാണ് പല യൂറോപ്യന്‍ രാജ്യങ്ങളും വലിയതോതില്‍ പഴയവാഹനം പൊളിക്കല്‍ പദ്ധതി ആവിഷ്‍കരിച്ചത്. ചൈനയെ ഒഴിച്ചു നിർത്തിയാൽ സ്ക്രോപ്പേജ് പോളിസികൾ ലോകരാജ്യങ്ങളിൽ നടപ്പിലാക്കിയത് മുഴുവൻ വികസിത രാജ്യങ്ങളിലാണ്. എന്തായാലും നമുക്ക് കാത്തിരുന്നുകാണാം.