വൈദ്യുതി ചാർജ് കുറയ്ക്കാൻ എനർജി മീറ്റർ

ചിലപ്പോഴെങ്കിലും നമ്മളുടെ കറൻറ് ബില്ല് നമ്മളെ ബോധം കേടുത്താറുണ്ട്. വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ ആവശ്യത്തിൽ കൂടുതൽ ഉപയോഗം ഇല്ലാതിരുന്നിട്ട് കൂടി എങ്ങനെ ഇത്രയും ചാർജ് വന്നു എന്ന് സംശയിക്കുന്നവരാണ് നമ്മളിൽ ഏറെ പേരും. വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്ന എല്ലാ ഉപകരണങ്ങളും ഇന്നത്തെ കാലത്ത് ആർഭാടമായയല്ല അവശ്യവസ്തുവായാണ് കരുതുന്നത്. എന്നാൽ ടിവി, റഫ്രിജറേറ്റർ, എസി ഇവയെല്ലാം ഒരു ശരാശരി കറന്റ് ഉപഭോഗമായായിരുന്നു ചെയ്തിരുന്നത്. ഉപയോഗം കൂടാതിരുന്നിട്ടും പെട്ടെന്ന് കറന്റ് ബില്ല് കൂടി അമ്പരന്നു നിൽക്കുകയാണെങ്കിൽ ഈ എഴുത്ത് വായിക്കുമല്ലോ.

വീട്ടിലെ വൈദ്യുത ഉപകരണങ്ങൾക്ക് കാലപ്പഴക്കം കൊണ്ടോ, മറ്റോ ചിലപ്പോൾ അമിതമായി കറൻറ് വലിച്ചെട്ടുക്കാറുണ്ട്. മിക്കവാറും ഇത് തന്നെ ആവും കറന്റ് ചാർജ് വർധിക്കാനുള്ള കാരണം. ഇങ്ങനെ അമിതമായി ഉപകരണങ്ങൾ കറന്റ് എടുക്കുന്നത് എങ്ങനെ കണ്ടുപിടിക്കാം, ഉപഭോഗം എങ്ങനെ കുറയ്ക്കാം എന്നാണ് നമ്മൾ ഇന്ന് മനസിലാക്കാൻ പോകുന്നത്.

ഒരു മീറ്റർ സംവിധാനത്തിലൂടെ നിങ്ങളുടെ ഉപകരണങ്ങളുടെ അമിത വൈദ്യുതി ഉപയോഗം കണ്ടെത്താൻ ആവും.മെക്കോ എനർജി മീറ്റർ എന്നാണ് ഇതിന് പറയുന്ന പേര്. ഇത് ഓൺലൈനിൽ ലഭ്യമാണ്. ഇത് എങ്ങനെ നമുക്ക് ഉപകാരമാകുന്നു എന്ന് നോക്കാം.

മെക്കോ എനർജി മീറ്ററിന് പിറകിൽ മൂന്ന് പിന്നുകൾ കാണാം. ഇത് പോയിന്റിൽ കണക്ട് ചെയ്യാവുന്നതാണ്.നമ്മൾ ഉപയോഗിക്കുന്ന ഉപകരങ്ങളുടെ ത്രീ പിൻ ഇതിൽ കണക്ട് ചെയ്ത് ഈ മീറ്റർ പവർ പ്ലഗിൽ കണക്ട് ചെയ്യുകയാണ് ചെയ്യേണ്ടത്.10ആമ്പിയറ് വരെയുള്ള ഉപകരണങ്ങൾ ഇതിൽ കണക്ട് ചെയ്ത് ഉപഭോഗം മനസിലാക്കാവുന്നതാണ്.

ആദ്യമായി ഒരു പെഡസ്റ്റൽ ഫാൻ നമ്മൾ ചെക്ക് ചെയ്യാൻ പോവുകയാണ്. മാക്സിമം 55വാട്സ് ആണ് ഈ ഫാൻ കറൻറ് എടുക്കുക എന്നാണ് പറയുന്നത്. മീറ്റർ വച്ചു പരിശോധിക്കാം.മീറ്റർ വെച്ചപ്പോൾ പറഞ്ഞ വാട്സിനെക്കാൾ കുറവായാണ് മീറ്ററിൽ ഉപഭോഗം കാണിക്കുന്നത്.ഇങ്ങനെ നമുക്ക് വീട്ടിലെ ഉപകരണങ്ങൾ അതിന്റെ വാട്സ് ഉപഭോഗം എത്രയെന്നു നമുക്ക് കണ്ടുപിടിക്കനാവും.അങ്ങനെ വൈദ്യുതി ബിൽ കുറക്കാം. വിശദമായി അറിയാൻ വീഡിയോ കാണുക.

https://youtu.be/1JTICYaFbaw

Similar Posts