വോട്ടർ ഐഡി ആധാർ കാർഡുമായി ലിങ്ക് ചെയ്യാൻ അക്ഷയ കേന്ദ്രങ്ങളിൽ പോകേണ്ട..!! വീട്ടിലിരുന്ന് കൊണ്ട് തന്നെ ചെയ്യുന്നത് ഇങ്ങനെ.!!
ഇന്ന് ഏതൊരു ആവശ്യം നടക്കണമെങ്കിലും, ഏതൊരു ആനുകൂല്യം ലഭിക്കണമെങ്കിലും ആധാർ കാർഡ് ആവശ്യമാണ്. അത്രയധികം പ്രധാനപ്പെട്ട രേഖ ആയതു കൊണ്ട് തന്നെ റേഷൻ കാർഡ്, പാൻകാർഡ്, ബാങ്ക് അക്കൗണ്ട് മുതലായ മിക്ക വ്യക്തിഗത രേഖകളുമായി ആധാർ കാർഡ് ഇതിനോടകം തന്നെ ബന്ധിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ വോട്ടർ ഐഡി കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികളാണ് നമ്മുടെ രാജ്യത്ത് പൂർത്തിയായി കൊണ്ടിരിക്കുന്നത്. ഇതിന് വേണ്ടി നിരവധി കാമ്പയിനുകളും മറ്റും സംഘടിപ്പിച്ചിരുന്നു. ഇപ്പോൾ പൊതുജനങ്ങൾക്ക് വോട്ടർ ഐഡി കാർഡ്മായി ആധാർ ലിങ്ക് ചെയ്യുന്നതിനുള്ള അവസരമാണ് എത്തിയിരിക്കുന്നത്.
ഇത് അക്ഷയ ജനസേവന കേന്ദ്രങ്ങളിൽ എത്തിയോ, അല്ലെങ്കിൽ നിർദ്ദേശിച്ചിരിക്കുന്ന മറ്റ് സ്ഥാപനങ്ങളിൽ എത്തിയോ പൂർത്തിയാക്കാവുന്നതാണ്. ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോൺ നമ്പർ എന്നിവയാണ് ഇതിന് ആവശ്യമായിട്ടുള്ളത്. എന്നാൽ പല ആളുകൾക്കും അക്ഷയ കേന്ദ്രങ്ങളിലും മറ്റും എത്തി ഈ ഒരു നടപടി പൂർത്തിയാക്കുന്നത് അല്പം പ്രയാസമേറിയ കാര്യമാണ്. അതുകൊണ്ടുതന്നെ സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് ഇതെങ്ങനെയാണ് വീട്ടിലിരുന്ന് കൊണ്ട് തന്നെ ചെയ്യുക എന്ന് നോക്കാം. ഇതിനായി പ്ലേസ്റ്റോറിൽ നിന്ന് വോട്ടർ ഹെല്പ് ലൈൻ ആപ്പ് ഡൗൺലോഡ് ചെയ്യുക. തുടർന്ന് വരുന്ന വിൻഡോയിൽ ഓട്ടോ രജിസ്ട്രേഷൻ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.
ലെറ്റ്സ് സ്റ്റാർട്ട് എന്നതിൽ ക്ലിക്ക് ചെയ്തതിനുശേഷം ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ നൽകുക. ഇതിലേക്ക് വരുന്ന ഒടിപി ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. ശേഷം ഇതിൽ ഐ ഹാവ് വോട്ടർ ഐഡി നമ്പർ എന്ന ഓപ്ഷൻ സെലക്ട് ചെയ്ത് നെക്സ്റ്റ് ക്ലിക്ക് ചെയ്യുക. വോട്ടർ ഐഡി നൽകി സ്റ്റേറ്റ് എന്നുള്ള കോളത്തിൽ കേരള എന്ന് സെലക്ട് ചെയ്ത് ഡീറ്റെയിൽസ് കൊടുക്കുക. തുടർന്ന് വരുന്ന വിൻഡോയിൽ നിങ്ങളുടെ വോട്ടർ ഐഡി വിശദാംശങ്ങൾ കാണാവുന്നതാണ്. നെക്സ്റ്റ് കൊടുത്തതിനുശേഷം തുറന്നുവരുന്ന കോളത്തിൽ ആധാർ നമ്പറും, മറ്റു വിവരങ്ങളും നൽകണം. ശേഷം ഫെച്ച് എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യുക. തുടർന്നുവരുന്ന വിൻഡോയിൽ തന്നിരിക്കുന്ന വിവരങ്ങളെല്ലാം ഒന്നുകൂടി പരിശോധിച്ചതിനുശേഷം കൺഫോം ഓപ്ഷൻ കൊടുക്കുക. അധാർ കാർഡുമായി ലിങ്ക് ആയതിനുശേഷം ഒരു എസ്എംഎസ് ലഭിക്കുന്നതായിരിക്കും.