വോട്ടർ കാർഡ് ഉള്ളവരെല്ലാം ഇനി ആധാറുമായി ലിങ്ക് ചെയ്യേണ്ടതാണ്, വിദ്യാർത്ഥികൾക്ക് 60000 രൂപ വരെ
വോട്ടേഴ്സ് കാർഡ് ഉള്ളവർ പുതിയതായി ചെയ്തിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, ഡിസംബർ മാസത്തിലെ റേഷൻ വിഹിതത്തിൽ വന്നിരിക്കുന്ന വർധനവിനെക്കുറിച്ചും, കേരളത്തിലെ വിദ്യാർത്ഥികൾക്ക് 60,000 രൂപ വരെ സഹായം ലഭിക്കുന്നതിനെ കുറിച്ചുമുള്ള വിവരങ്ങളാണ് താഴെ പറയുന്നത്. തിരഞ്ഞെടുപ്പ് പരിഷ്കരണ ബിൽ ലോക്സഭ പാസാക്കി യിരിക്കുന്നു തിരിച്ചറിയൽ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിച്ചിരിക്കണം എന്നതാണ് ഈ പുതിയ നിയമത്തിലെ മുഖ്യ വ്യവസ്ഥ.
പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർക്ക് മുൻപാകെ ഇനി ആധാർ നമ്പർ കാണിച്ചാൽ മതിയാകും. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഉള്ള രേഖയായി ആധാർ കാർഡ് ഇനി ഉപയോഗിക്കാം. കള്ളവോട്ട് തടയുക എന്ന ലക്ഷ്യത്തോടെ വോട്ടർ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കുന്നത് വഴി ഇരട്ട വോട്ട് ഇല്ലാതാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി മുതൽ ഇലക്ഷൻ പട്ടികയിൽ പേര് ചേർക്കാൻ വർഷത്തിൽ 4 ആവശ്യം അവസരം ലഭിക്കുകയും ചെയ്യും.
രണ്ടാമത്തെ അറിയിപ്പ് എല്ലാ വിഭാഗത്തിലും പെട്ട റേഷൻ കാർഡ് ഉടമകൾക്കും ക്രിസ്മസ് പ്രമാണിച്ച് അര ലിറ്റർ വീതം മണ്ണെണ്ണ അധികമായി നൽകാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സിവിൽ സപ്ലൈസ് ന് നിർദ്ദേശം നൽകിയിരിക്കുകയാണ്. കേരളത്തിന്റെ അഭ്യർത്ഥന പരിഗണിച്ച് കേന്ദ്ര സർക്കാർ കൂടുതൽ മണ്ണെണ്ണ അനുവദിച്ചതിനെ തുടർന്നാണ് ഇത്. പെർമിറ്റുള്ള മത്സ്യത്തൊഴിലാളികൾക്ക് ഒരു മാസത്തെ മണ്ണെണ്ണ നൽകിയ ശേഷം ബാക്കി വരുന്നതിൽനിന്നാണ് റേഷൻ കാർഡ് ഉടമകൾക്ക് അനുവദിക്കുക.
മൂന്നാമത്തെ അറിയിപ്പ് കേരളത്തിലെ വിദ്യാർത്ഥികൾക്ക് 12000 രൂപ മുതൽ 60,000 രൂപവരെ പഠനത്തിനായി ലഭിക്കുന്നതിന് ഇപ്പോൾ അപേക്ഷ നൽകാവുന്നതാണ്. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ 2021 22 വർഷത്തിലേക്കുള്ള സ്കോളർഷിപ്പ് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഈ അധ്യയന വർഷം സംസ്ഥാനത്ത് ആയിരം പേർക്ക്സ്കോ ളർഷിപ്പ് നൽകുന്നുണ്ട്. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് ആണ് പഠന സഹായത്തിനുള്ള അർഹത.
ബിരുദ പഠനത്തിന് ഒന്നാം വർഷം 12,000 രൂപയും രണ്ടാം വർഷം പതിനെട്ടായിരം രൂപയും മൂന്നാം വർഷം 24,000 രൂപയും ആണ് ലഭിക്കുന്നത്. പിന്നീട് ബിരുദാനന്തര ബിരുദ തുടർപഠനത്തിന് ഒന്നാം വർഷം 40,000 രൂപയും രണ്ടാം വർഷം 60,000 രൂപയും ആണ് ലഭിക്കുന്നത്. അപേക്ഷകർ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ www.kshec. gov. in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് സൈറ്റിൽ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോമിൽ വിവരങ്ങൾ നൽകി ഓൺലൈനായി അപേക്ഷ സമർപ്പിക്കുകയും ചെയ്യാം. അപേക്ഷയുടെ കോപ്പി എടുത്ത് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം പഠിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാന മേധാവികൾക്ക് സമർപ്പിക്കുകയും വേണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി എന്ന് പറയുന്നത് 2022 ജനുവരി പത്താം തീയതിയാണ്.