വർക്ക്‌ ഫ്രം ഹോം ജോലിക്കാർക്ക് വൻ നേട്ടം വരുന്നു, പുതിയ കേന്ദ്ര നിയമം ഉടൻ വിശദമായി അറിയാം

കോവിഡിനെ തുടർന്ന് രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന വർക്ക് ഫ്രം ഹോം രീതിയിലുള്ള തൊഴിലിൽ ഏർപ്പെട്ട് വർക്ക് വൻ നേട്ടം ലഭിക്കുന്ന തരത്തിലുള്ള കേന്ദ്രനിയമം വരുന്നതിന്റെ നിയമങ്ങളാണ് താഴെ പറയുന്നത്. രാജ്യത്ത് വർക്ക് ഫ്രം ഹോം തൊഴിൽ രീതിക്ക് കേന്ദ്രസർക്കാർ നിയമപരമായ ചട്ടക്കൂട് തയ്യാറാക്കുന്നു.

ജീവനക്കാരുടെ തൊഴിൽ സമയം നിശ്ചയിക്കും. ഇൻറർനെറ്റ്, വൈദ്യുതി എന്നിവയിൽ ജീവനക്കാർക്ക് വരുന്ന ചിലവുകൾ സംബന്ധിച്ച് വ്യവസ്ഥ ഉണ്ടാക്കും. കോവിഡ് അവസാനിച്ചാലും വർക്ക് ഫ്രം ഹോം രീതി തുടർന്നേക്കുമെന്ന വിലയിരുത്തലിലാണ്   കേന്ദ്രത്തിന്റെ ഈ നീക്കം. മഹാമാരിയെ തുടർന്നാണ് രാജ്യത്തും ലോകത്താകമാനവും വർക്ക് ഫ്രം ഹോം എന്ന തൊഴിൽ രീതി വ്യാപകമായത്.

മഹാമാരി അവസാനിച്ചാലും വർക്ക് ഫ്രം ഹോം തുടർന്നു കൊണ്ടു പോകും എന്നാണ് കേന്ദ്ര സർക്കാരിൻറെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതിന് നിയമപരമായ പരിരക്ഷ നൽകുന്നതിന് ചട്ടക്കൂട് തയ്യാറാക്കുവാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നത്. വർക്ക് ഫ്രം ഹോമിൽ ജീവനക്കാർ എത്ര മണിക്കൂർ ജോലി ചെയ്യും എന്നതാണ് പ്രധാനമായും ഉയർന്നുവന്നിട്ടുള്ള വിഷയം.

ഒപ്പം വീടുകളിൽ ഇരുന്ന് ജോലി ചെയ്യുമ്പോൾ ജീവനക്കാർക്ക് ഉണ്ടാകുന്ന വൈദ്യുതി, ഇൻറർനെറ്റ് ചിലവുകൾ ആരു വഹിക്കണം എന്ന കാര്യങ്ങൾ സംബന്ധിച്ച വ്യവസ്ഥകൾ തയ്യാറാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളിലൊക്കെ ആണ് ചർച്ച പുരോഗമിക്കുന്നത്. നേരത്തെ തന്നെ വർക്ക് ഫ്രം ഹോം എന്ന തൊഴിൽ സംസ്കാരത്തിനു ഇന്ത്യയിൽ അംഗീകാരം നൽകിയിരുന്നു.

ജനുവരിയിൽ പുറത്തിറക്കിയ സ്റ്റാൻഡിംഗ് ഓർഡർ പ്രകാരം സേവന മേഖലയിലാണ് ഇത് അനുവദിച്ചിരുന്നത്. എന്നാൽ സേവനമേഖലയിൽ അനുവദിച്ചപ്പോൾ ചില തരത്തിലുള്ള ചൂഷണങ്ങൾ ഈ മേഖലയിൽ ഉണ്ടാകുന്നതായി ആരോപണം ഉയർന്നിരുന്നു. തൊഴിൽസമയം സംബന്ധിച്ചുള്ള പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാരിൻറെ പുതിയ നീക്കം.

Similar Posts