ശരണ്യ പദ്ധതിയിലൂടെ കേരളത്തിലെ സ്ത്രീകൾക്ക് 50000 രൂപ വരെ ധന സഹായം, ഇവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പദ്ധതിയാണ് “ശരണ്യ” എന്ന പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്ക് ലഭിക്കുന്നത് അമ്പതിനായിരം രൂപ വരെയാണ്. ഏറ്റവും വലിയ ക്ഷേമ പദ്ധതിയിലേക്ക് വിവിധ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് കൾ തോറും അപേക്ഷകൾ വിളിക്കാറുണ്ട്. കൃത്യമായി ഇതിന് സമയമാകുമ്പോൾ നമ്മൾ നേരിട്ട് വിവരശേഖരണം നടത്തുകയും വേണം. അപേക്ഷാഫോം സൗജന്യമായി ലഭിക്കുന്ന അതുകൊണ്ട് തന്നെ ഓൺലൈൻ ഡൗൺലോഡ് ചെയ്തു ബന്ധപ്പെട്ട രേഖകളോ ടുകൂടി സമർപ്പിക്കേണ്ടതാണ്.
സംസ്ഥാനത്തെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഒരു ക്ഷേമ പദ്ധതിയാണ് ശരണ്യ എന്ന പദ്ധതി. എന്നാൽ ഇതിലൂടെ ഏകദേശം 50 ശതമാനം വരെ അതായത് 25000 രൂപ വരെ തിരിച്ചടയ്ക്കേണ്ട ആവശ്യമില്ല. 25000 രൂപ വരെ സംസ്ഥാന സർക്കാർ നമുക്ക് നൽകുന്ന ഒരു വലിയ സഹായം തന്നെയാണ് എന്നാണ്ഇ തിൻറെ അർത്ഥം. ശരണ്യ എന്ന് പറയുന്ന പദ്ധതി സംസ്ഥാന സർക്കാർ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നടപ്പിലാക്കുമ്പോൾ നമ്മുടെ സംസ്ഥാനത്തെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേരുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ത്രീകൾക്കാണ് ഇതിൻറെ ആനുകൂല്യം വാങ്ങുന്നതിന് സാധിക്കുക.
സംസ്ഥാനത്തെ ശരണ്യ പദ്ധതിയുടെ ഭാഗമാകുന്നത് സാധിക്കുന്നത് നിലവിൽ വിധവകളായ സ്ത്രീകൾക്ക് ആണ്. അതോടൊപ്പം തന്നെ ഭർത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീകൾക്കും, 30 വയസ്സിനു മുകളിലുള്ള അവിവാഹിതരായ സ്ത്രീകൾക്കും, ഭർത്താവ് കിടപ്പുരോഗി ആയവർക്കും ഇതിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ടി സാധിക്കും.
സ്ത്രീകൾക്ക് ഒരു പരിരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അവർക്ക് ഒരു നിശ്ചിത വരുമാനം നേടിയെടുക്കുന്നതിന് ഭാഗമായി എന്ത് സംരംഭം ആരംഭിക്കുന്നതിനും ഈ ശരണ്യ പദ്ധതിയുടെ ധനസഹായം അവർക്ക് ലഭിക്കും. അമ്പതിനായിരം രൂപവരെ ധനസഹായമായി ലഭിക്കുമെങ്കിലും ഇതിൽ 50 ശതമാനം തുക സബ്സിഡിയായി ലഭിക്കുന്നതാണ്. അതോടൊപ്പം നിസ്സാര പലിശ മാത്രമാണ് ഈ പദ്ധതിയുടെ ഭാഗമായി ഈടാക്കുന്നത്. അതുകൊണ്ടുതന്നെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവർക്ക് ശോഭിക്കാൻ പറ്റുന്ന ഏതെങ്കിലും ഒരു മേഖല ആരംഭിക്കുന്നതിനു വേണ്ടി അത് എന്തെങ്കിലും നിർമ്മാണ യൂണിറ്റുകൾ ആയോ തയ്യൽ യൂണിറ്റുകളായോ വിവിധങ്ങളായ ആനുകൂല്യം അവർക്ക് പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി സാധിക്കും.. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെ നിൽക്കുന്ന കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം അത്തരക്കാരായ സ്ത്രീകൾക്കാണ് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നത്.
റേഷൻകാർഡ് വ്യത്യാസമില്ലാതെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേരുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ത്രീകൾക്കാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കുന്നത്. പട്ടികജാതി പട്ടികവർഗക്കാർ പദ്ധതിയുടെ ഭാഗമായി അപേക്ഷിക്കുവാൻ സാധിക്കും. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് കാർഡ്, റേഷൻ കാർഡ്, വരുമാനം തെളിയിക്കുന്ന രേഖ, ഒപ്പം തന്നെ വിധവ ആണെങ്കിൽ, അല്ലെങ്കിൽ വിവാഹമോചനം നേടിയ വ്യക്തിയാണെങ്കിൽ ബന്ധപ്പെട്ട രേഖകൾ വില്ലേജിൽ നിന്നും ലഭിക്കുന്നതാണ്. ഇതെല്ലാം അപേക്ഷിക്കുന്ന സമയത്ത് സമർപ്പിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ നമ്മൾ ആരംഭിക്കാൻ പോകുന്ന പ്രോജക്ട് റിപ്പോർട്ട് അത്യാവശ്യം ആണ്. ഇതിന്റെ വിശദാംശങ്ങൾ കൂടി സമർപ്പിച്ചു കഴിഞ്ഞാൽ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് സാമ്പത്തിക സഹായം അവരുടെ കൈകളിലേക്ക് തന്നെ സംസ്ഥാന സർക്കാർ കൈമാറും. 60 തവണകളായി ഈ തുക തിരിച്ചടച്ചാൽ മതിയാകും.