ശരീരഭാരം കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ വാഴപ്പഴം ഇങ്ങനെ കഴിച്ചു നോക്കൂ..! ഇതിന്റെ അത്ഭുത ഗുണങ്ങൾ ആരും അറിയാതെ പോകരുത്..!!
എല്ലാ വീടുകളിലും ഉണ്ടാകുന്ന ഒന്നാണ് വാഴപ്പഴം എന്നത്. ഡയറ്റും മറ്റും നോക്കുന്ന ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നുകൂടിയാണിത്. ഇതിൽ ധാരാളം മൈക്രോ ഫൈബറുകളും മറ്റ് പോഷകഗുണങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വിശപ്പ് കുറക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ വാഴപ്പഴത്തിൽ 110 കലോറി അടങ്ങിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ ആവശ്യത്തിനുള്ള ഊർജ്ജം പ്രദാനം ചെയ്യുന്നതിനും വാഴപ്പഴം സഹായിക്കും. നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻബി, മഗ്നീഷ്യം, വിറ്റാമിൻ സി എന്നിവ ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വിശപ്പ് കുറയ്ക്കുന്നതു വഴി നമ്മൾ കഴിക്കുന്ന ഉയർന്ന കാലറി ഫുഡിന്റെ അളവും കുറയ്ക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ഉദ്ദേശിക്കുന്ന ആളുകൾ ഇത് കഴിക്കുന്നത് വളരെ നല്ലതാണ്.
കാരണം ശരീരഭാരം വർധിപ്പിക്കാനുള്ള സാധ്യത 30 ശതമാനം വരെ വാഴപ്പഴം കഴിക്കുന്നതിലൂടെ കുറയുന്നു എന്നാണ് ഗവേഷകർ പറയുന്നത്. ഇതു കൂടാതെ നല്ല ദഹനത്തിന് സഹായിക്കുകയും, വയറിലെ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഒരു പരിധി വരെ അകറ്റി നിർത്തുന്നതിനും ഇത് സഹായിച്ചേക്കാം. അതുകൊണ്ടുതന്നെ ഭാരം കുറയ്ക്കാൻ ഉദ്ദേശിക്കുന്ന ആളുകൾക്ക് കഴിക്കാവുന്ന ഏറ്റവും നല്ലൊരു ഭക്ഷണം തന്നെയാണ് ഇത്.