ശുദ്ധമായ ഉരുക്കുവെളിച്ചെണ്ണ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം
വെളിച്ചെണ്ണ ഉരുക്കി എങ്ങനെ എടുക്കാം എന്നാണ് നമ്മൾ ഇന്ന് പരിശോധിക്കുന്നത്. ഇതിനായി 8 തേങ്ങയുടെ തേങ്ങാപ്പാൽ ആണ് ഉപയോഗിക്കുന്നത്. ഒന്നാം പാലും രണ്ടാം പാലും വേർതിരിച്ചാണ് നമ്മൾ എടുക്കുന്നത്. മിക്സിയുടെ ജാറിൽ അരച്ചെടുത്ത തേങ്ങാപ്പാൽ പിഴിഞ്ഞ് ഫ്രിഡ്ജിൽവച്ച് 24 മണിക്കൂറിനു ശേഷമാണ് നമ്മൾ ഉരുക്ക് വെളിച്ചെണ്ണ ഉണ്ടാക്കാൻ പോകുന്നത്. ഒന്നാംപാൽ എടുത്തുമാറ്റി ഫ്രിഡ്ജിൽ വയ്ക്കുക. ഇതുപോലെ രണ്ടാംപാലും എടുത്തുവയ്ക്കുക. ഒരു ദിവസം ഫ്രിഡ്ജിൽ ഇരുന്ന ശേഷം പിറ്റേന്നാണ് നമ്മൾ എണ്ണ ഉണ്ടാക്കാൻ തുടങ്ങുന്നത്.
പിറ്റേന്ന് രണ്ടാംപാൽ ഫ്രിഡ്ജിൽ നിന്നെടുത്ത് അതിന്റെ ജലാംശം പൂർണമായും നീക്കം ചെയ്ത ശേഷം കൊഴുത്ത ഭാഗം നീക്കിവെക്കുക. ഒന്നാം പാലിൽ പ്രത്യേകിച്ച് നീക്കം ചെയ്യേണ്ട ജലാംശം ഒന്നും തന്നെ ഇല്ല അതുകൊണ്ട് ജലാംശം നീക്കം ചെയ്ത രണ്ടാം പാലിലേക്ക് ഒന്നാംപാലും മിക്സ് ചെയ്യുന്നു
ഇങ്ങനെ എടുത്ത പാൽ നമ്മൾ ഹൈ ഫ്ളെയിമിൽ ചൂടായ പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കുന്നു. നന്നായി ഇളക്കി കൊടുക്കുക. തേങ്ങാപ്പാൽ പിരിഞ്ഞു വരുന്നതായി കാണാം. ഏകദേശം തൈരിന്റെ രൂപത്തിലാണ് ഇത് കാണാൻ പറ്റുക. തിളക്കുമ്പോൾ ഇത് പാത്രത്തിൽ അടിയിൽ പിടിക്കാനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ട് തന്നെ ഏറെനേരം ഇളക്കിക്കൊടുക്കുക. ഈ വെളിച്ചെണ്ണ കൊച്ചുകുട്ടികളെ കുട്ടികളെ തേച്ചു കുളിപ്പിക്കാൻ വളരെയധികം നല്ലതാണ്.
വലിയ അളവിൽ തേങ്ങ ഉപയോഗിക്കണമെന്നില്ല മൂന്ന് തേങ്ങയോ 2 തേങ്ങയോ ആവശ്യത്തിന് എത്ര വേണമെങ്കിലും ഉപയോഗിക്കാം. കുറേ നേരം ചൂടാവുമ്പോൾ ഇതിൽ എണ്ണ ഇറങ്ങി വരുന്നതായി കാണാം. ഏറ്റവും ശുദ്ധമായ എണ്ണയാണ് ഇവിടെ ലഭിക്കുന്നത്. പ്രായഭേദമന്യേ ആർക്കും ഇത് ഉപയോഗിക്കാം. ചർമരോഗങ്ങൾ മറ്റ് അസുഖങ്ങൾ ഒക്കെ തന്നെ ഈ എണ്ണ ഉപയോഗിക്കുന്നതിലൂടെ മാറുന്നു.
ഇതിന്റെ കളർ മാറി വരുന്ന സമയത്ത് ഫ്ളേം കുറച്ചു വയ്ക്കുക. തേങ്ങയുടെ അവശിഷ്ടങ്ങൾ ഒക്കെ ചുവന്നു വരുമ്പോൾ ഫ്ളേം ഓഫ് ചെയ്ത് എണ്ണയിൽ നിന്നും തേങ്ങയുടെ ഈ മുരി മാറ്റിയെടുക്കുക. ഇങ്ങനെ ശുദ്ധമായ ഒരു എണ്ണയാണ് നമ്മൾ ഇവിടെ ഉണ്ടാക്കിയിരിക്കുന്നത്. കൂടുതൽ വിശദമായ കാര്യങ്ങൾ അറിയാൻ വീഡിയോ കാണുക.