സംരംഭകർക്ക് 1% പലിശ നിരക്കിൽ ഇനി മുതൽ ബാങ്ക് ലോൺ

പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് ഒരു ശതമാനം പലിശനിരക്കിൽ ഇനി മുതൽ ബാങ്ക് വയ്പ്പ ലഭിക്കും. കേന്ദ്ര സർക്കാരിന്റെതാണ് പദ്ധതി. അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് എന്നാണ് വായ്പാപദ്ധതിയുടെ പേര്. പദ്ധതി അനുസരിച്ച് ഒരു ശതമാനം പലിശയ്ക്ക് രണ്ടുകോടി രൂപ വരെ വായ്പ ലഭിക്കും എന്നതാണ്.കാർഷിക കാർഷികേതര സംരംഭകർക്ക് ഗുണകരമാകുന്നതാണ് പദ്ധതി. കേന്ദ്ര സർക്കാരിന്റെ ഒരു ലക്ഷം കോടി രൂപയുടെതാണ് പദ്ധതി. ഇതിൽ 2520 കോടി രൂപയാണ് കേരളത്തിനായി വകയിരുത്തിയിരിക്കുന്നത്.

വ്യക്തികൾക്കും സംഘങ്ങൾക്കും സംരംഭങ്ങൾ തുടങ്ങുന്നതിനായി രണ്ടു കോടിയോളം രൂപ വായ്പ ലഭിക്കുന്നു. ഒന്നിലധികം സംരംഭങ്ങൾ ഒരാൾക്ക് തുടങ്ങാം. ഇതിന് വ്യത്യസ്ത വായ്പകൾ ആണ് ലഭിക്കുന്നത്. പലിശയിനത്തിൽ മൂന്ന് ശതമാനം സബ്സിഡിയാണ് കേന്ദ്രം നൽകുന്നത്. കോ-ഓപ്പറേറ്റീവ് ബാങ്കുകൾ നാല് ശതമാനം പലിശ നബാർഡ് സ്കീമിൽ ഉൾപ്പെടുത്തി നൽകും.

കേന്ദ്ര സർക്കാർ മൂന്ന് ശതമാനം സബ്സിഡി നൽകുന്നതോടെ സംരംഭകർക്ക് ഒരു ശതമാനം മാത്രമാണ് ഇതിൽ അടക്കേണ്ടി വരിക. അഗ്രികൾച്ചറൽ ഇൻസ്ട്രക്ടർ ഫണ്ട് പദ്ധതി വഴിയാണ് സബ്സിഡി ഏർപ്പെടുത്തിയിരിക്കുന്നത്. 2020-21 മുതൽ 2029-30 വരെയാണ് കാലാവധി. മൂന്ന് ശതമാനം സബ്സിഡി ഏർപ്പെടുത്തിയിരിക്കുന്ന വായ്പാ കാലാവധി ഏഴ് വർഷം വരെയാണ്. ആറു മാസം മുതൽ രണ്ടു വർഷം വരെ വായ്പയ്ക്ക് മോറട്ടോറിയം ഉണ്ട്.

കേരളത്തിൽ മാത്രം 168 യൂണിറ്റുകൾക്ക് ഏതാണ്ട് 450 കോടിരൂപയുടെ വായ്പ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ ആണ് പദ്ധതിയുടെ കാര്യനിർവാഹകൻ. നാളികേരം വെളിച്ചെണ്ണ തുടങ്ങി കാർഷിക മേഖലയുടെ വികസനം ലക്ഷ്യമാക്കി കൊണ്ടാണ് ഇത്തരമൊരു പദ്ധതി മുൻപോട്ടു പോകുന്നത്.

Similar Posts