സംസ്ഥാനത്തെ തെരുവുനായശല്യം ; മൃഗസംരക്ഷണ വകുപ്പിന്റെ നടപടി ഇങ്ങനെ..!! പ്രധാനപ്പെട്ട അറിയിപ്പ്..!!

നമ്മുടെ സംസ്ഥാനത്ത് ജനങ്ങൾ തെരുവുനായ്ക്കളുടെ ശല്യം മൂലം വലഞ്ഞിരിക്കുകയാണ്. എവിടെ നോക്കിയാലും തെരുവുനായ്ക്കൾ കൂട്ടത്തോടെ ആണ് കാണപ്പെടുന്നത്. ഇത് മനുഷ്യരെ കാണുമ്പോൾ ആക്രമണ സ്വഭാവം കാണിക്കുന്നുണ്ട്. കുട്ടികളെയും പ്രതിരോധശേഷി കുറഞ്ഞ ആളുകളെയും ആണ് കൂടുതലായും തെരുവ് നായ്ക്കൾ ആക്രമിക്കുന്നതും പരിക്കേല്പിക്കുന്നതും. നമ്മുടെ സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ശല്യം ആരംഭിച്ചിട്ട് മാസങ്ങളായി. നിരവധി പേരാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരണപ്പെട്ടിള്ളത്.

തെരുവ് നായ അക്രമണങ്ങളിൽ നിരവധി പേർ പരിക്കേറ്റ് ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിലാണ്. സംസ്ഥാന സർക്കാരും മൃഗസംരക്ഷണ വകുപ്പും ഇതുമായി ബന്ധപ്പെട്ട് പ്രത്യേക നടപടികളൊന്നും തന്നെ സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ തെരുവുനായ്ക്കളുടെ ആക്രമണം അതിരു കടന്നപ്പോൾ തെരുവ് നായ്ക്കളെ പിടിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയാണ് മൃഗസംരക്ഷണവകുപ്പ്. ഇതിനായി ഇപ്പോൾ ആളുകളെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. തെരുവുനായ്ക്കളെ പിടിക്കാൻ തയ്യാറായി മുന്നോട്ടു വരുന്ന ആളുകൾക്ക് പ്രത്യേക പരിശീലനം നൽകുന്നതാണ്. നിയമനം ലഭിച്ച് തെരുവുനായ്ക്കളെ പിടിക്കുന്ന ആളുകൾക്ക് ഒരു തെരുവ് നായ്ക്ക് 300 രൂപ വീതം ലഭിക്കും.

തെരുവുനായ്ക്കളെ പിടിക്കാൻ സാധിക്കും എന്നുറപ്പുള്ള ഉദ്യോഗാർഥികൾക്ക് ഈ മാസം 30 ന് മുമ്പ് അടുത്തുള്ള സർക്കാർ മൃഗാശുപത്രികളിൽ അപേക്ഷ നൽകാവുന്നതാണ്. തെരുവ് നായ്ക്കളിൽ നിന്ന് നമ്മെ സംരക്ഷിക്കേണ്ട ചുമതല എല്ലാവർക്കും ഒരുപോലെയാണ്. ആയതിനാൽ നായ്ക്കളെ പിടിക്കുന്നതിൽ പ്രാവീണ്യമുള്ള ആളുകൾ ഉടൻതന്നെ അപേക്ഷ നൽകേണ്ടതാണ്.

Similar Posts