സംസ്ഥാനത്തെ റെയിൽവേ ആശുപത്രികൾ നിർത്തലാക്കാൻ ഘട്ടംഘട്ടമായി ശ്രമം
സംസ്ഥാനത്തെ റെയിൽവേ ആശുപത്രികൾ ഘട്ടംഘട്ടമായി നിർത്തലാക്കാൻ ശ്രമം തുടങ്ങി. രാജ്യത്തെ 125 റെയിൽവേ ആശുപത്രികളിൽ 78 ആശുപത്രികൾ ആദ്യഘട്ടത്തിൽ പോളി ക്ലിനിക്കുകൾ ആയി തരം താഴ്ത്തും. സംസ്ഥാനത്ത് ഷൊർണൂർ സബ് ഡിവിഷണൽ റെയിൽവേ ആശുപത്രി, തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ ആശുപത്രി എന്നിവയെ ആണ് ആദ്യഘട്ടത്തിൽ തരംതാഴ്ത്തി കൊണ്ടുവരുന്നത്.
ഷൊർണൂർ ആശുപത്രിയിൽ 25% കിടക്കകളും, തിരുവനന്തപുരം ആശുപത്രിയിൽ 55% കിടക്കകളും മാത്രമാണ് റെയിൽവേ ജീവനക്കാർ ഉപയോഗപ്പെടുത്തുന്നു ള്ളൂ എന്നാണ് കണ്ടെത്തൽ ബിബേക് ദിബ്റോയ് കമ്മിറ്റി ശുപാർശയിൽ ആരോഗ്യ വിദ്യാഭ്യാസ മേഖലകൾ റെയിൽവേയിൽ തുടരേണ്ടതുണ്ടോ എന്ന് പരാമർശിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഈ രീതിയിൽ നടപടി ഉണ്ടായത്.
റെയിൽവേ ആശുപത്രികളുടെ പ്രവർത്തനം വിലയിരുത്താൻ മൽഹോത്ര കമ്മിറ്റിയെ റെയിൽവേ ബോർഡ് നിയോഗിച്ചിരുന്നു. കോവിഡ് ലോക്ക്ഡൗൺ കാലത്ത് റെയിൽവേ പരമാവധി ഉപയോഗപ്പെടുത്തിയ ആശുപത്രികളാണ് ഇപ്പോൾ തരംതാഴ്ത്താൻ ഉദ്ദേശിക്കുന്നത്. സ്വകാര്യമേഖലയിലെ കൂടുതൽ ആശുപത്രികളിൽ റെയിൽവേ ജീവനക്കാർക്ക് ചികിത്സ ഏർപ്പെടുത്തുന്ന രീതിയിൽ കരാർ ആക്കുകയാണ് ഇതിന്റെ പ്രധാനലക്ഷ്യം.