സംസ്ഥാനത്തെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ പുതിയ ഭേദഗതികൾ വരുത്തിയിരിക്കുന്നു
ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് സംസ്ഥാനത്തെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ പുതിയ ഭേദഗതികൾ വരുത്തി ഇരിക്കുന്നു. അതിൽ പ്രധാനപ്പെട്ട ഭേദഗതികൾ ഇവയൊക്കെയാണ്. റ്റി പി ആർ അടിസ്ഥാനമാക്കിയുള്ള കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കും ഇനി എബിസിഡി എന്നീ കാറ്റഗറികൾ ഉണ്ടായിരിക്കുന്നതല്ല. ഇനിമുതൽ മേഖലകൾ തിരിച്ചുള്ള നിയന്ത്രണം ആയിരിക്കും നമ്മുടെ സംസ്ഥാനത്ത് ഏർപ്പെടുത്തുന്നത്. തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ കടകൾ എല്ലാ ദിവസവും തുറന്ന പ്രവർത്തിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്
സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ വാങ്ങിക്കുന്ന ഗുണഭോക്താക്കക്കു കൈകളിലേക്കും ബാങ്ക് അക്കൗണ്ടിലേക്കും എന്നീ രണ്ടു തരത്തിലാണ് വിതരണങ്ങൾ നടക്കുന്നത് ഇത്തവണ 1600 രണ്ടു ഘടുക്കൾ അതായത് 3200 രൂപയാണ് എത്തിച്ചേരുക അഞ്ചാം തീയതി കൈകളിലേക്ക് പെൻഷൻ എത്തുന്നവർക്ക് മാത്രമേ പൈസ എത്തിച്ചേരുകയുള്ളൂ അത് കഴിഞ്ഞു ഒമ്പതാം തീയതി യും അതിനുശേഷവും മാത്രമേ ബാങ്ക് അക്കൗണ്ടിലേക്ക് തുക എത്തിച്ചേരുന്ന നടപടികൾ ആരംഭിക്കൂ.
സംസ്ഥാനത്തും അതുപോലെതന്നെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ വാണിജ്യ സിലിണ്ടറിനുള്ള വില കൂടിയിരിക്കുന്നു സംസ്ഥാനത്ത് ഇതിന്റെ ഭാഗമായിട്ട് 72 രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്. ഇത്തരം സിലിണ്ടറുകളിന് 1,623 രൂപയുടെ മുകളിൽ വരും. ഇതുമൂലം ഹോട്ടൽ ഭക്ഷണങ്ങൾ ക്കും മറ്റു കാര്യങ്ങളും വില വർദ്ധിക്കാൻ സാധ്യതയുണ്ട്.
സംസ്ഥാനങ്ങളെ വിവിധങ്ങൾ ആയിട്ടുള്ള അവധി ദിവസങ്ങൾ കൂടി കണക്കിലെടുത്ത് 10 ദിവസം ബാങ്ക് അവധി ദിവസമായിരിക്കും. പ്രത്യേകിച്ച് ഓഗസ്റ്റ് മാസം മൂന്നാം ആഴ്ചയോടെ ആയിരിക്കും ഏറ്റവും കൂടുതൽ അവധി കൾക്ക് തുടക്കമാവുക. അതുകൊണ്ടുതന്നെ ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ ആഴ്ചകൾ നിങ്ങളുടെ ബാങ്ക് ഇടപാടുകൾ നടത്താൻ ശ്രദ്ധിക്കുക.
സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡിനുള്ള അപേക്ഷകൾ വിവിധ പട്ടികജാതി ഓഫീസുകളിൽ ഇപ്പോൾ അപേക്ഷിക്കാം.
സംസ്ഥാനത്തെ കിറ്റ് വിതരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു AY കാർഡുകൾക്ക് ആണ് ഇപ്പോൾ കിറ്റുകൾ നൽകിക്കൊണ്ടിരിക്കുന്നത് രണ്ട് ദിവസത്തിനുശേഷം ബിപിഎൽ കാർഡുടമകൾക്ക് കൂടി കിറ്റ് വിതരണം ആരംഭിക്കും.സംസ്ഥാനത്തെ എ പി എൽ കാർഡുകളും ഇപ്പോൾ 10 കിലോ അരി വിതരണം ആരംഭിച്ചിരിക്കുന്നു 10 കിലോ അരിക്ക് 150 രൂപയോളമാണ് നിരക്ക് ഈടാക്കുക.