സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലും ബാങ്കുകളിലും ഇടപെടുകാർക്ക് ആശ്വാസം, 5 ലക്ഷം രൂപയുടെ ആനുകൂല്യം

സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലും ബാങ്കുകളിലും ഇടപാടു നടത്തുന്നവർക്ക് വലിയൊരു ആശ്വാസ നടപടിയാണ് ഇപ്പോൾ സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്നും വന്നിരിക്കുന്നത്. ആ വിവരങ്ങളാണ് താഴെ പറയുന്നത്. അടുത്തിടെ റിസർവ് ബാങ്കിൽ നിന്നും വന്ന ചില നിയന്ത്രണങ്ങൾ സംസ്ഥാനത്തെ സഹകരണ മേഖലകളിൽ കരിനിഴൽ വീഴ്ത്തിയിരുന്നു.

സംസ്ഥാനത്ത് പ്രാഥമിക സഹകരണ സംഘങ്ങൾ പേരിനൊപ്പം ബാങ്ക് എന്ന ചേർക്കുന്നത് റിസർവ് ബാങ്ക് വിലക്കിയിരുന്നു. കേരളത്തിലെ 1625 പ്രാഥമിക സഹകരണ ബാങ്കുകൾക്ക് ആണ് ഇത് തിരിച്ചടിയായത്. 2020 സെപ്റ്റംബർ 29 ന് നിലവിൽ വന്ന ബാങ്കിംഗ് ഭേദഗതി നിയമമനുസരിച്ച് ആർബിഐ ലൈസൻസ് ഇല്ലാത്ത സഹകരണസംഘങ്ങൾ ബാങ്ക്, ബാങ്കിംഗ്, ബാങ്കർ എന്നിങ്ങനെ പേരിനൊപ്പം ചേർക്കാൻ പാടില്ലെന്ന് റിസർബാങ്ക് നിഷ്കർഷിച്ചിരുന്നു.

സഹകരണ സംഘങ്ങൾ അംഗങ്ങൾ അല്ലാത്തവരിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നത് നിയമപരമല്ല. സഹകരണ സംഘങ്ങളിൽ പണം നിക്ഷേപിക്കുന്നവർ സ്ഥാപനത്തിന് ബാങ്കിംഗ് ലൈസൻസ് ഉണ്ടോ എന്ന് ഉറപ്പുവരുത്തണം. അതല്ല എങ്കിൽ നിക്ഷേപത്തിന് കേന്ദ്ര നിക്ഷേപ ഗ്യാരണ്ടി കോർപ്പറേഷന്റെ പരിരക്ഷ ലഭിക്കില്ലെന്നും ആർബിഐ പറയുന്നു. ആർബിഐയുടെ ജാഗ്രതാ നിർദേശം സഹകരണ ബാങ്കുകളിലെ ഇടപാടുകാരിൽ പരക്കെ ആശങ്കപരത്തി ഇരിക്കുകയാണ്.

കോവിഡ് മൂലം കടുത്ത മാന്ദ്യത്തിൽ ആയ സഹകരണമേഖലയിൽ ഇത് അവൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സഹകരണ ബാങ്കുകൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ കേരളം വിയോജിപ്പ് അറിയിച്ചുവെങ്കിലും റിസർബാങ്ക് തീരുമാനത്തിൽ ഉറച്ച് മുന്നോട്ടുപോകുകയാണ്. സഹകരണസംഘങ്ങൾ ബാങ്ക് എന്ന് ഉപയോഗിക്കുന്നത് നിയമപരം ആണെന്നും ഇവർ നടത്തുന്ന സാമ്പത്തിക ഇടപാടുകളെ ബാങ്കിംഗ് എന്ന നിർവചനത്തിൽ കീഴിൽ തരംതിരിക്കാൻ ആവില്ലെന്നും ആണ് സംസ്ഥാന സർക്കാർ വാദം.

സംഘങ്ങളുടെ നിക്ഷേപത്തിന് ഗ്യാരണ്ടി ക്കായി കേരളത്തിന് കീഴിൽ നിയമമുണ്ട്. നിയന്ത്രണം പ്രാഥമിക ബാങ്കുകളും മറ്റു സഹകരണസംഘങ്ങളും അടക്കം കേരളത്തിലെ 16000 ത്തിൽ അധികം സ്ഥാപനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടും എന്നും സഹകരണ സംഘം രജിസ്ട്രാർ ആർ ബി ഐ ജനറൽ മാനേജർക്ക് അയച്ച കത്തിലുണ്ട്. സംസ്ഥാനത്ത് ആർബിഐ ലൈസൻസ് ഉള്ളത് കേരള ബാങ്കിനും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനും അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കും മാത്രമാണ്.

സംസ്ഥാന സഹകരണ നിയമം അനുസരിച്ചാണ് പ്രാഥമിക ബാങ്കുകളുടെ പ്രവർത്തനം. റിസർബാങ്കിന്റെ ഈ നടപടിക്കെതിരെ കേരളം സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്യുന്നുണ്ട്. സഹകരണമേഖലയിൽ സംജാതമായിരിക്കുന്ന ഈ പ്രതിസന്ധിയെ മറികടക്കുന്നതിനായി സംസ്ഥാന സർക്കാർ ഇപ്പോൾ സംസ്ഥാന സഹകരണ മേഖലയിലെ നിക്ഷേപങ്ങൾക്കുള്ള ഇൻഷുറൻസ് വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഇത് നിക്ഷേപകർക്ക് വൻ നേട്ടമാണ് ഉണ്ടാക്കുക.

സംസ്ഥാനത്തെ സഹകരണ മേഖലയിലെ നിക്ഷേപങ്ങൾക്കുള്ള ഇൻഷുറൻസ് വർധിപ്പിക്കുന്നത് നിക്ഷേപകർക്കും സഹകരണ സംഘങ്ങൾക്കും നേട്ടമാകും. നിലവിലുള്ള രണ്ടുലക്ഷം രൂപയുടെ ഇൻഷുറൻസ് 5 ലക്ഷമാക്കി ഉയർത്താനാണ് തീരുമാനം. അടുത്തിടെയുണ്ടായ റിസർവ്ബാങ്ക് ഇടപെടൽ സഹകരണമേഖലയിൽ കരിനിഴൽ വീഴ്ത്തിയിരുന്നു. പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ബാങ്ക് എന്ന പേരിൽ പ്രവർത്തിക്കുവാൻ പാടില്ലെന്ന റിസർവ് ബാങ്ക് നിർദേശം പിൻവലിക്കണം എന്ന കേരളത്തിൻറെ ആവശ്യം റിസർവ്ബാങ്ക് തള്ളിയതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ലോകസഭയിൽ അറിയിച്ചിരുന്നു.

Similar Posts