സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് പരിഗണനയിൽ

കഴിഞ്ഞ ഒന്നര വർഷമായി രാജ്യത്തെ വിദ്യാഭ്യാസ മേഖല വളരെ വലിയ അനിശ്ചിതത്വത്തിൽ കൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സ്കൂളുകളും കോളേജുകളും പൂർണതോതിൽ പ്രവർത്തിപ്പിക്കാൻ ഇത് വരെ സാധിച്ചിട്ടില്ല. പ്രധാന കാരണം നമുക്കൊക്കെ അറിയാവുന്നതുപോലെ കോവിഡ് തന്നെയാണ്. സാമൂഹിക അകലം പാലിച്ചുകൊണ്ട് സ്കൂളുകൾ കോളേജുകൾ തുറക്കുക പ്രാവർത്തികമല്ല അതാണ് ഇതിനൊരു കാരണം. 18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പൂർണ്ണമായ തോതിൽ വാക്സിനേഷൻ ലഭ്യമല്ലാത്തത് കൂടിയാണ് ഇതിനൊരു കാരണം. എന്നാൽ ഈ പ്രായത്തിലുള്ള കുട്ടികളുടെ വാക്സിനേഷൻ സംബന്ധിച്ച ചർച്ചകൾ നടക്കുകയാണ്.കുട്ടികൾക്കുള്ള വാക്സിൻ ലഭ്യതക്കുറവ് സ്കൂളുകളും കോളജുകളും തുറക്കാൻ വൈകിക്കുന്നു.

കേരളം ഒഴികെ കോവിഡ് കണക്കുകൾ കുറഞ്ഞ മറ്റു ചില സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറക്കാൻ ആരംഭിച്ചിട്ടുമുണ്ട്. ഡൽഹി, രാജസ്ഥാൻ,മധ്യപ്രദേശ്, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രോട്ടോകോൾ പാലിച്ചു കൊണ്ട് തന്നെ സ്കൂളുകളും കോളജുകളും തുറക്കാൻ അനുമതിയും ആയിട്ടുണ്ട്.

കേരത്തിൽ കോവിഡ് രോഗവ്യാപനം കുറയാതെ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, ഉടനെയൊന്നും സ്കൂളുകളും കോളേജുകളും തുറക്കാൻ ഇടയില്ലാത്ത സാഹചര്യം ആണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ,ഇപ്പോൾ സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നു എന്നാണ്. ഇത് സംബന്ധിച്ച പഠനങ്ങളും, ചർച്ചകളും നടത്തി ഉടനടി മുഖ്യമന്ത്രിക്ക് റിപ്പോർട്ട്‌ സമർപ്പിക്കും. പിന്നീട് ഇത് ഉന്നതാധികാര സമിതിയ്ക്ക് കൈമാറും.സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന കാര്യത്തിൽ ഒരു പ്രതീക്ഷ കൈവന്നിരിക്കുകയാണ് ഇതുവഴി.

നേരത്തെ 18വയസിനു താഴെയുള്ളവരുടെ വാക്സിനേഷൻ സെപ്തംബറിൽ തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത് എന്നാൽ ഇത് അടുത്ത വർഷം മാർച്ചിലെക്ക് നീട്ടിവച്ചിരിക്കുകയാണ്. വാക്സിൻ നേരത്തെ ലഭ്യമാവുകയാണെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരത്തെ തുറക്കാനുള്ള സാധ്യതയും ഉണ്ട്.എന്തായാലും സ്കൂളുകൾ തുറക്കുന്നകാര്യത്തിൽ ചർച്ചകൾ നടക്കുന്നത് ശുഭസൂചന തന്നെയാണ്.എന്നാൽ നേരത്തെ ഉണ്ടായിരുന്ന രീതിയിൽ ഉള്ള പഠന രീതിയിൽ മാറ്റങ്ങൾ ഉണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

പഠനങ്ങൾ ചർച്ചകൾ സൂചിപ്പിക്കുന്നത് ഭാഗികമായെങ്കിലും ഘട്ടം ഘട്ടമായി സ്കൂൾ തുറക്കാനാകുമെന്ന ശുഭ സൂചനകളാണ്. വാർത്ത വിശദമായി അറിയാൻ ഈ വീഡിയോ കാണുക.

Similar Posts