സംസ്ഥാനത്ത് 15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോകൾ നിരോധിക്കുന്നു!
സംസ്ഥാനത്ത് ഓട്ടോകൾ നിരോധിക്കുന്നു! സംസ്ഥാനത്തെ ഡീസൽ ഓട്ടോകൾക്ക് മരണമണി അടിച്ചുകൊണ്ട് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് വന്നിരിക്കുന്നു. 15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോകൾക്ക് ആണ് നിയമം ബാധകം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തന്നെയും ദേശീയ ഹരിത ട്രൈബ്യൂണൽ റെയും നിർദ്ദേശപ്രകാരമാണ് സംസ്ഥാനം നിയമ ഭേദഗതി വരുത്തിയത്.ഈ നിയമത്തിനെതിരെ നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്.ഒരുപാട് പേർക്ക് തൊഴിൽ നഷ്ടപ്പെടാനും സാധ്യതയുണ്ട്.
ഇലക്ട്രിക് വാഹനങ്ങളും സിഎൻജി വാഹനങ്ങളും പ്രോത്സാഹിപ്പിക്കാനും ഉയർന്നുവരുന്ന അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും ആണ് ഇത്തരത്തിൽ ഒരു തീരുമാനം എന്ന് പറയപ്പെടുന്നു. കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം കൊച്ചി കോഴിക്കോട് എന്നീ സ്ഥലങ്ങളിലാണ് ആദ്യം ഈ തീരുമാനം പ്രാബല്യത്തിൽ വരിക എന്ന അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും നിലവിൽ സംസ്ഥാനമൊട്ടാകെ വരാനാണ് സാധ്യത.
15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോകൾക്ക് കൂടുതലായി പെർമിറ്റ് നൽകില്ലെന്നാണ് പറയപ്പെടുന്നതെങ്കിലും സ്വകാര്യ വാഹനങ്ങൾക്ക് നിയമം ബാധകമാവില്ല.ഇതേ തുടർന്ന് പല വാഹന നിർമാതാക്കളും നിലവിലുള്ള വാഹനത്തിൻറെ പെട്രോൾ പതിപ്പ് പുറത്തിറക്കാൻ തുടങ്ങിയിട്ടുണ്ട് നിയന്ത്രണങ്ങൾ പൂർണമായും പാലിക്കാൻ കഴിയാതെ പല വാഹനങ്ങളുടെ പുതിയ മോഡലുകൾ ഇപ്പോൾ തന്നെ നിരത്തൊഴിഞ്ഞിരിക്കുകയാണ്. പുതു തലമുറയ്ക്ക് ശുദ്ധവായു ശ്വസിക്കാനായി നമുക്ക് ഈ നിയമങ്ങളെല്ലാം പാലിക്കാം.