സംസ്ഥാന സർക്കാരിന്റെ ധനസഹായ പദ്ധതി..!! 30000 രൂപ വരെ ലഭിക്കും..!! പ്രധാനപ്പെട്ട അറിയിപ്പ്..!!
നമ്മുടെ സംസ്ഥാനത്തെ സാമൂഹ്യനീതി വകുപ്പിനു കീഴിൽ നിരവധിയായ ധനസഹായ പദ്ധതികളും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നുണ്ട്. നമ്മുടെ സംസ്ഥാനത്ത് ആനുകൂല്യങ്ങൾ ആവശ്യമുള്ള നിരവധി ആളുകൾക്ക് സാമൂഹികനീതി വകുപ്പിന്റെ ഇത്തരം സഹായങ്ങൾ വളരെയധികം സഹായകരമാകുന്നുണ്ട്. സമൂഹത്തിൽ മാറ്റിനിർത്തപ്പെടുന്ന ആളുകൾക്ക് സാമൂഹ്യനീതിവകുപ്പ് താങ്ങാകാറുണ്ട്. ഇത്തരത്തിൽ ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തികളും സമൂഹത്തിൽ നിന്ന് മാറ്റിനിർത്തപ്പെടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
ഇങ്ങനെയുള്ള ആളുകൾക്ക് മറ്റൊരു ജോലി ലഭിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ആരും വിശ്വസ്തതയോടെ ജോലി നൽകാൻ തയ്യാറാകില്ല. ഇങ്ങനെ വരുമാന മാർഗം കണ്ടെത്താൻ സാധിക്കാത്ത ജയിൽ മോചിതർ ആയ ആളുകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് 15,000 രൂപ വരെ ധനസഹായം ലഭിക്കുന്ന പദ്ധതി സാമൂഹ്യ നീതി വകുപ്പിനു കീഴിൽ ഉണ്ട്. അർഹരായ ആളുകൾക്ക് ഉടൻതന്നെ സാമൂഹ്യനീതി വകുപ്പ് ഓഫീസുമായി ബന്ധപ്പെട്ടാൽ ആനുകൂല്യം സ്വീകരിക്കാവുന്നതാണ്. അതുപോലെ ജയിൽമോചിതരായ ആളുകളുടെ പെൺമക്കൾക്ക് വിവാഹ ധനസഹായമായി 30,000 രൂപ വരെ ധനസഹായം വിതരണം ചെയ്യുന്ന പദ്ധതിയും ഉണ്ട്.
രണ്ടോ അതിൽ കൂടുതലോ വർഷം ജയിലിൽ കിടന്ന് മോചിതനായ വ്യക്തികളുടെ പെണ്മക്കൾക്കാണ് ധനസഹായം ലഭിക്കുക. വിവാഹം കഴിഞ്ഞ് ആറു മാസത്തിനു ശേഷവും ഒരുവർഷത്തിനുള്ളിലും പദ്ധതിയിൽ അപേക്ഷിക്കണം. ഇത് വളരെ പേർക്ക് ഉപകാരപ്പെടുന്ന പദ്ധതികളാണ്. അതിനാൽ അർഹരായ എല്ലാ ആളുകളും ഉടൻതന്നെ പദ്ധതിയിലേക്ക് സാമൂഹ്യനീതി ഓഫീസ് വഴി അപേക്ഷ നൽകുക.