സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതി..!! 30,000 രൂപ ധനസഹായം ലഭിക്കും..!! പ്രധാനപ്പെട്ട അറിയിപ്പ്..!!
നമ്മുടെ സംസ്ഥാന സർക്കാർ സംസ്ഥാനത്തെ ദാരിദ്ര്യത്തിൽ കഴിയുന്ന ജനങ്ങൾക്ക് വേണ്ടി വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. പ്രധാനമായും ജനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതികളാണ് ഏറ്റവും കൂടുതൽ ആയി ജനങ്ങൾക്ക് ആവശ്യമായി വരിക. നമ്മുടെ സംസ്ഥാനത്ത് വിധവകളായ നിരവധി ആളുകൾ ആണുള്ളത്. വിധവകളായ ഭൂരിഭാഗം ആളുകളും ദാരിദ്ര്യത്തിൽ കഴിയുന്ന ആളുകൾ ആയിരിക്കും. ഇത്തരം കുടുംബങ്ങളുടെ ഏക വരുമാനം വിധവാ പെൻഷൻ മാത്രമായിരിക്കും.
ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ കഴിയുന്ന കുടുംബങ്ങൾക്ക് താങ്ങാവുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ ഒരു പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ്. ‘സഹായഹസ്തം’ എന്നാണ് പദ്ധതിക്ക് പേരു നൽകിയിരിക്കുന്നത്. ഈ പദ്ധതി അനുസരിച്ച് പദ്ധതിയിൽ അംഗങ്ങൾ ആയിരിക്കുന്ന വിധവകളായ സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് മുപ്പതിനായിരം രൂപ ധനസഹായം നൽകുന്നതാണ്.
55 വയസ്സിന് താഴെ പ്രായമുള്ള ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള സ്ത്രീകൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. അതിനാൽ അർഹരായ ആളുകൾ ഈ അവസരം പ്രയോജനപ്പെടുത്തുക. സംസ്ഥാനത്ത് ദാരിദ്ര്യത്തിൽ കഴിയുന്ന ഇതുപോലുള്ള സ്ത്രീകൾക്ക് ഇത് സ്വയം തൊഴിൽ കണ്ടെത്തുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഇത് നല്ല അവസരമാണ്.