സംസ്ഥാന സർക്കാരിന്റെ പ്രധാനപ്പെട്ട 5 അറിയിപ്പുകൾ; സ്കൂൾ തുറക്കൽ, റേഷൻ, ലൈഫ് മിഷൻ പദ്ധതി
സംസ്ഥാന സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട 5 അറിയിപ്പുകൾ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതിൽ ആദ്യത്തെ അറിയിപ്പ് വാക്‌സിനേഷനുമായി ബന്ധപ്പെട്ടതാണ്. രണ്ടാം ഡോസ് കോവിഷിൽഡ് വാക്‌സിൻ സ്വീകരിക്കാനുള്ളവർക്ക് നിലവിൽ 84 ദിവസം പൂർത്തിയാക്കിയവർക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. കോവിൻ പോർട്ടലിൽ സ്ലോട്ടുകൾ രജിസ്റ്റർ ചെയ്താൽ ഇത്തരത്തിൽ വാക്‌സിനുകൾ നമുക്ക് ലഭിക്കും. അതുപോലെ തന്നെ നിശ്ചിത എണ്ണം ടോക്കണുകൾ വീതം ആശാ പ്രവർത്തകർക്കും ആരോഗ്യവകുപ്പ് കൈമാറുന്നുണ്ട്. ഈ രീതിയിലും നമുക്ക് വാക്‌സിൻ ലഭ്യമാകും. പരമാവധി സർവ്വ വ്യാപകമായി സമ്പൂർണ വാക്‌സിനേഷനാണ് നമ്മുടെ സംസ്ഥാനവും, രാജ്യവും മുഴുവനും ലക്ഷ്യമിടുന്നത്.
പ്രധാനപ്പെട്ട രണ്ടാമത്തെ അറിയിപ്പ് റേഷൻ കാർഡ് ഉടമകൾക്കുള്ളതാണ്. ഒക്ടോബർ മാസത്തെ റേഷൻ വിഹിതം പ്രഖ്യാപിച്ചപ്പോൾ എ പി എൽ നീല, വെള്ള കാർഡുടമകൾക്ക് നിരാശയാണ് ഉണ്ടായത്. കാരണം 3കിലോ ഭക്ഷ്യ ധാന്യം മാത്രമാണ് വെള്ള കാർഡുടമകൾക്ക് ഈ മാസത്തിൽ ലഭിക്കുകയുള്ളൂ. അതും 10 രൂപ 90 പൈസ നിരക്കിൽ. നീല കാർഡുടമകൾക്ക് ഓരോ വ്യക്തിക്കും 2കിലോ ഭക്ഷ്യ ധാന്യം കിലോയ്ക്ക് 4രൂപ നിരക്കിലാണ് ലഭിക്കുന്നത്. സ്പെഷ്യൽ അരിവിഹിതം ഒന്നുംതന്നെ ഈ കാർഡുടമകൾക്ക് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. റേഷൻ കടയിലെ സ്റ്റോക്ക് അനുസരിച്ചു ഒന്നുമുതൽ നാല് പാക്കറ്റ് ആട്ടയാണ് ലഭിക്കുന്നത്. ഒരു കിലോ ആട്ടക്ക് 17 രൂപയ്ക്കാണ് ലഭിക്കുന്നത്. മുൻഗണനാ വിഭാഗക്കാർക്ക്, അതായത് ബി പി എൽ, എ വൈ – മഞ്ഞ കാർഡുടമകൾക്ക് ഓരോ വ്യക്തിക്കും 4 കിലോ അരിയും 1കിലോ ഗോതമ്പുമാണ് ലഭിക്കുന്നത്. ഇത് അടുത്ത മാസത്തിലും തുടരുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.
സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാകുന്നവർക്ക് പെൻഷൻ വിതരണം ഇപ്പോൾ സജീവമായികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെൻഷൻ വിതരണം നടന്നു കൊണ്ടിരിക്കുകയാണ്. തുക കൈകളിൽ നേരിട്ട് സ്വീകരിക്കുന്നവർക്ക് സഹകരണ സംഘം ഉദ്യോഗസ്ഥർ വിതരണം ആരംഭിച്ചു കഴിഞ്ഞു. സെപ്റ്റംബർ മാസത്തെ പെൻഷൻ തുകയായ 1600 രൂപയാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.
സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിന് തന്നെ തുറക്കാൻ തീരുമാനമായി. ആദ്യത്തെ ഒരാഴ്ച ബോധവൽക്കരണ ക്ലാസുകൾ ആയിരിക്കും ഉണ്ടാകുന്നത്. രാവിലെ മുതൽ ഉച്ചവരെ ആയിരിക്കും ക്ലാസുകൾ തുടക്കത്തിൽ നടത്തുന്നത്. അതുകൊണ്ട് തന്നെ ഉച്ചഭക്ഷണ പദ്ധതി ഉണ്ടായിരിക്കില്ല. സുരക്ഷക്ക് വേണ്ടി സ്കൂളുകളിൽ നിന്നും കുട്ടികളെ പുറത്തേക്ക് വിടുന്നതല്ല. രക്ഷിതാക്കളും കൂടി ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
ലൈഫ് മിഷൻ പദ്ധതി ഈ വർഷം 88000പുതിയ വീടുകൾക്ക് അനുമതി നൽകുമെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അറിയിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ 5ലക്ഷം പുതിയ വീടുകളാണ് ഈ ഒരു ഭരണ കാലയളവിൽ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്. നാലാം ഘട്ടത്തിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ ലിസ്റ്റ് ഉടൻ തന്നെ പ്രസിദ്ധീകരിക്കും. ഓരോ വീടിന്റെയും അർഹതാ മാനദണ്ഡങ്ങൾ അനുസരിച്ചു കൃത്യമായ പട്ടിക തയ്യാറാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ പുതിയ അപേക്ഷകൾ ഒന്നും സ്വീകരിക്കുന്നില്ല.