സംസ്ഥാന സർക്കാരിന്റെ “മംഗല്യ സമുന്നതി പദ്ധതി” വിവാഹ പ്രായം ആയ പെൺകുട്ടികൾക്ക് ധന സഹായം

സംസ്ഥാന സർക്കാരിൽ നിന്നും വിവാഹ പ്രായം ആയ പെൺകുട്ടികൾക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തെ കുറിച്ചാണ് താഴെ പറയാൻ പോകുന്നത്. ഈ പദ്ധതിയുടെ പേര് “മംഗല്യ സമുന്നതി” എന്നാണ്. ഈ പദ്ധതിയിലേക്ക് അപേക്ഷ കൊടുക്കാനുള്ള അവസാന തിയതി ജനുവരി മാസം 20 വരെയാണ്.

എന്നിരുന്നാലും സംസ്ഥാന സർക്കാരിന്റെ മംഗല്യ സമുന്നതി എന്ന ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുവാൻ ചില അടിസ്ഥാന യോഗ്യതകൾ ആവശ്യമാണ്. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ഈ പറയുന്ന യോഗ്യതകൾ ഉണ്ടെങ്കിൽ ആർക്കും ഈ പദ്ധതിയിലൂടെ ധന സഹായത്തിനു വേണ്ടി അപേക്ഷിക്കാം.

1. അപേക്ഷ കൊടുക്കുന്ന കുട്ടിയുടെ പ്രായം 22 വയസ്സിനു മുകളിൽ ആയിരിക്കും.
2. അപേക്ഷ കൊടുക്കുന്ന പെൺകുട്ടി മഞ്ഞ റേഷൻ കാർഡിലോ, പിങ്ക് റേഷൻ കാർഡിലോ ഉൾപ്പെട്ടിരിക്കണം.
3. പെൺകുട്ടിയുടെ കുടുംബ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ കൂടാൻ പാടില്ല.
4. പെൺകുട്ടിയുടെ അച്ഛനോ അമ്മയോ ആയിരിക്കണം അപേക്ഷ കൊടുക്കേണ്ടത്.

ഇത്രയും യോഗ്യത കളാണ് ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ടത്.

അപേക്ഷ ഫോം 

അവസാന തീയതി – ജനുവരി 19

അപേക്ഷ അയക്കേണ്ട വിലാസം

മാനേജിങ് ഡയറക്ടർ,

കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ

L2, കുലീന, TC 23/2772,

ജവഹർ നഗർ,  കവടിയാർ. പി.ഒ,

തിരുവനന്തപുരം – 695 003.

Similar Posts