സബ്‌സിഡി നിരക്കിൽ പശുക്കളെ ലഭിക്കുന്നു, നിങ്ങൾക്കും ഒരു ക്ഷീരകർഷകൻ ആകാം

നിങ്ങൾക്കും ഒരു ക്ഷീരകർഷകൻ ആകാം. ഈ കാലത് കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന ഒരു പദ്ധതി. പണ്ടുകാലത്ത് പശുക്കളില്ലാത്ത വീടുകൾ വളരെ ചുരുക്കമായിരുന്നു. പാലിനും യാതൊരു ക്ഷാമവും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് സ്ഥിതി മാറി. തിരക്കുപിടിച്ച നമ്മുടെ ജീവിതത്തിൽ പോഷകാഹാരക്കുറവ് പലരീതിയിലും ബാധിക്കാൻ തുടങ്ങി.

സ്വന്തം ആവശ്യത്തിന് പുറമേ പശു വളർത്തൽ നല്ലൊരു വരുമാന മാർഗ്ഗം കൂടിയാണ്. കുറച്ചു സ്ഥലവും അതിനെ നോക്കാനുള്ള മനസ്സും ഉള്ള ആർക്കും സ്വന്തമായി പശുവിനെ വളർത്താവുന്നതാണ്. സ്വതവേ നമ്മൾ നല്ലയിനം പശുക്കളെ കേരളത്തിന് പുറത്തു നിന്ന് കൊണ്ടുവന്ന് വളർത്തുമ്പോൾ കേരളത്തിലെ തന്നെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിൽ സബ്സിഡി നിരക്കിൽ പശുക്കളെ കിട്ടുന്ന കിടാരി ഫാമുകൾ തുടങ്ങിക്കഴിഞ്ഞു.

പശുവിൻറെ വിലയും കാലിത്തീറ്റയുടെ വില വർധനവും തിരിച്ചടിയാണെങ്കിലും നല്ലൊരു തുക സബ്സിഡിയിനത്തിൽ കിട്ടുന്നതുകൊണ്ട് കർഷകരെ സാരമായി ബാധിക്കുന്നില്ല. നല്ല വൃത്തിയുള്ള അന്തരീക്ഷത്തിൽ വളർത്തുന്ന പശുക്കളെ നമുക്ക് കിടാരി ഫാമുകളിൽ കാണാൻ കഴിയും. കേരളത്തിനകത്തും പുറത്തുമുള്ള പല തരത്തിലുള്ള പശുക്കളും ഫാമിലുണ്ട്. ചെറിയ കുട്ടിയായി എത്തുന്ന പശുക്കളെ പരിപാലിച്ച് ബ്രീഡ് ചെയ്തു അമ്മയേയും കുഞ്ഞിനെയും ആണ് ഇവിടുന്ന് കൊടുക്കുന്നത്.

ഈ കൊറോണ കാലത്ത് പലപ്പോഴും ലോക് ഡൗൺ ആയി വീട്ടിലിരിക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ കന്നുകാലിവളർത്തൽ പോലെയുള്ള മേഖലകളിലേക്ക് തിരിഞ്ഞാൽ സ്ഥിര വരുമാനവും നല്ലൊരു സമ്പാദ്യവും ആണ്. കേരള സർക്കാരിന്റെ കീഴിൽ പലതരത്തിലുള്ള സബ്സിഡികളും മൃഗസംരക്ഷണവകുപ്പ് നൽകിവരുന്നുണ്ട്.

Similar Posts