സമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങുന്നവർ ശ്രദ്ധിക്കുക, ഇവർക്ക് പെൻഷൻ തടയും ഒക്ടോബർ മുതൽ കർശന പരിശോധന

സംസ്ഥാനത്ത് സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക് കർശനമായ പരിശോധനകൾ സർക്കാർ ഏർപ്പെടുത്തിയിരിക്കുകയാണ്. നിലവിൽ 1600  രൂപയാണ് അക്കൗണ്ടിലേക്ക് എത്തികൊണ്ടിരിക്കുന്നത്. അതിനു മുകളിലേക്ക് വർധിപ്പിക്കുമ്പോഴും സംസ്ഥാന സർക്കാരിന് ഒരു കുടിശിക ആയി മാറുന്ന ഒരു കാലഘട്ടം കൂടിയാണിപ്പോൾ. കാരണം വൻ തുക കടമെടുത്തു ആണ് മാസമാസം ഇത്തരത്തിൽ വിതരണം ചെയ്യുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും വലിയ ഒരു സഹായമാണ് സാമൂഹ്യ ക്ഷേമ പെൻഷൻ.48 ലക്ഷം വീടുകളിലേക്ക് സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും സഹായം ലഭിക്കുമ്പോൾ ഇത് സ്വീകരിക്കുന്നവർ തീർച്ചയായും ശ്രദ്ധിക്കുക. പഞ്ചായത്ത്‌ ഇൻസ്‌പെക്ടർമാർ, മുൻസിപ്പാലിറ്റി ഏരിയകളിലെല്ലാം പരിശോധനക്ക് വേണ്ടി പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കളുടെ വീടുകളിലെത്തുകയും അനർഹമാണ് എന്ന് കണ്ടെത്തികഴിഞ്ഞാൽ അവരെ പുറത്താക്കുകയും ചെയ്യും.ചിലപ്പോൾ തുക തിരിച്ചു പിടിക്കുന്ന പ്രക്രിയയിലേക്ക് കടക്കുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് സർക്കാർ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുക.

പെൻഷൻ വാങ്ങുന്ന ഗുണഭോക്താവ് നിലവിൽ അവരുടെ വാർഷിക വരുമാനം എന്ന് പറയുന്നത് ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ. മാത്രമല്ല, പെൻഷൻ വാങ്ങുന്ന ഗുണഭോക്താവോ അല്ലെങ്കിൽ അവരുടെ കുടുംബാംഗങ്ങളുടെയോ സ്ഥല വിസ്തൃതി 2ഏക്കറിൽ കവിയാൻ പാടില്ല എന്നും പറയുന്നുണ്ട്. അതുപോലെ AC, വീടുകൾ മനോഹരമാക്കൽ,1000 ചതുരശ്ര അടിയിൽ കൂടിയ വീടുകൾ തുടങ്ങിയവയിൽ താമസിക്കുന്നവർക്ക് പെൻഷൻ വാങ്ങാൻ യോഗ്യത ഇല്ല.

1000 cc യിൽ കപ്പാസിറ്റിയുള്ള വാഹനങ്ങൾ 4ചക്രമോ,അതിൽ കൂടുതലോ ഉള്ളവർക്കും യോഗ്യത ഉണ്ടാകില്ല. കൃത്യമായി പെൻഷൻ വാങ്ങുന്നതിന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി, മറ്റു രേഖകളുടെ പിൻബലം, മസ്റ്ററിങ് കലാകാലങ്ങളിൽ കൃത്യമായി ചെയ്തിരിക്കുന്നവർ എന്നിവർക്കാണ് യോഗ്യത. ഇതിന്റെ പശ്ചാത്തലത്തിൽ ആണ് പെൻഷൻ വിതരണം കൃത്യമായി നടക്കുക. ഇനി വരും കാലങ്ങളിൽ കൂടുതൽ രേഖകൾ, വരുമാന രേഖകൾ എന്നിവ സമർപ്പിക്കേണ്ടി വരും.

സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും പെൻഷൻ വാങ്ങുന്നവർ ഈ സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങുന്നതിൽ അയോഗ്യരായിട്ടുള്ളവർ ആണ്. വ്യാജ രേഖകൾ ചമച് പെൻഷൻ വാങ്ങിയിട്ടുള്ളവരെ കൂടി പുറത്താക്കുന്നതിന്  വേണ്ടിയാണ് നടപടികൾ ആരംഭിച്ചത്.

Similar Posts