സഹകരണ ബാങ്കുകൾക്ക് കനത്ത തിരിച്ചടി റിസേർവ് ബാങ്കിന്റെ പുതിയ നടപടി, ഡെപ്പോസിറ് ഇടുന്നതിനു നിയന്ത്രണം

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്ന പുതിയ നിയന്ത്രണങ്ങൾ ഇപ്പോൾ റിസർവ് ബാങ്ക് പുറത്തിറക്കിയിരിക്കുകയാണ്. ഇതിന്റെ വിശദ വിവരങ്ങൾ ആണ് താഴെ പറയുന്നത്. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന നിർദ്ദേശങ്ങൾ റിസർവ് ബാങ്ക് പുറത്തിറക്കിയിരിക്കുകയാണ്. ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്ന് ആവർത്തിക്കുന്ന തിനൊപ്പം നിക്ഷേപം സ്വീകരിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.

വോട്ടവകാശമില്ലാത്ത അംഗങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്ന താണ് വിലക്കിയത്. സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും പതിനയ്യായിരത്തോളം വരുന്ന സഹകരണ സംഘങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കുന്നതാണ് ഇത്. ബാങ്കിംഗ് നിയമത്തിലെ ഭേദഗതി അനുസരിച്ച്  ആണ് റിസർവ് ബാങ്കിൻറെ പുതിയ ഉത്തരവ്. റിസർവ് ബാങ്കിൻറെ ലൈസൻസ് ഇല്ലാത്ത സഹകരണ സംഘങ്ങൾ ബാങ്ക്, ബാങ്കിങ്, ബാങ്കർ എന്നിങ്ങനെ പേരിനൊപ്പം ചേർക്കാൻ പാടില്ലെന്ന്   വിലക്കിയിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നു.

2020 സെപ്റ്റംബർ 29ന് ഇത് നിലവിൽ വന്നു എങ്കിലും കേരളത്തിൽ ഇത് നടപ്പിലാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് എത്തിയത്. സഹകരണ സംഘത്തിലെ നോമിനൽ അസോസിയേറ്റ് അംഗങ്ങളിൽനിന്ന് സ്വീകരിക്കരുതെന്നും, വോട്ടവകാശമുള്ള വരെ മാത്രമേ അംഗങ്ങളായി കണക്കാക്കാനാവൂ എന്നും ആർബിഐ പറയുന്നു. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലും സംഘങ്ങളിലും ഭൂരിപക്ഷം അംഗങ്ങളും നോമിനൽ അസോസിയേറ്റ് ആണ്. ആയിരം കോടിക്ക് മുകളിൽ നിക്ഷേപം ഉള്ള പ്രാഥമിക സഹകരണ ബാങ്കുകളിൽ അടക്കം ആയിരത്തിൽ താഴെ പേർക്കുമാത്രമേ വോട്ടവകാശം ഉള്ളൂ.

കേരളത്തിലെ സഹകരണ നിയമമനുസരിച്ച് അസോസിയേറ്റ് അംഗങ്ങളെയും അംഗങ്ങളായി തന്നെയാണ് നിർവഹിച്ചിട്ടുള്ളത്. വോട്ടവകാശം ഉള്ള തിൽ ചിലതിന് മാത്രമാണ് നിയന്ത്രണമുള്ളത്. ഇത് സംഘത്തിൻറെ നിലനിൽപ്പിന് അനിവാര്യവുമാണ്. ഉദാഹരണത്തിന് ഏതെങ്കിലും വിഭാഗത്തിൽ പെട്ട ജീവനക്കാർ രൂപ വൽക്കരിക്കുന്ന എംപ്ലോയീസ് സഹകരണ സംഘത്തിൽ ജീവനക്കാർ മാത്രമായിരിക്കും അംഗങ്ങൾ.

വിരമിച്ചാൽ അവരും അസോസിയേറ്റ് അംഗങ്ങളായി ഉൾപ്പെടുത്തുക ആണ് ചെയ്യുക. സഹകരണം സംസ്ഥാന വിഷയമായതിനാൽ ബാങ്കിങ് നിയന്ത്രണ നിയമത്തിൽ സഹകരണസംഘങ്ങളുടെ അംഗങ്ങളെ കുറിച്ച് നിർവചനം ഇല്ല. ഇത് നിലനിൽക്കേ യാണ് നോമിനേൽ അസ്സോസിയേറ്റ് അംഗങ്ങളെ സഹകരണസംഘങ്ങളുടെ അംഗങ്ങളായി പരിഗണിക്കാനാവില്ലെന്ന് ഉത്തരവ് ഇറക്കുന്നത്.

റിസർബാങ്ക് ബാങ്കിന്റെ ബാങ്കിങ് ലൈസൻസ് ഇല്ലാത്ത സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേരിനൊപ്പം ചേർത്തു ബാങ്കിംഗ് നടത്തുന്നതായും വിവരം ലഭിച്ചതായും ആണ് ആരോപണം. അതിനാൽ സഹകരണസംഘങ്ങളിൽ നിക്ഷേപം നടത്തുന്നവർ റിസർവ്ബാങ്കിന്റെ അംഗീകാരം ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് റിസർബാങ്ക് പരസ്യപ്പെടുത്തി. സഹകരണമേഖലയ്ക്ക് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നതിനാൽ ഈ ഉത്തരവ് നടപ്പാക്കുന്നതിനെതിരെ സർക്കാർ നിയമ നടപടികൾ സ്വീകരിക്കാനാണ് സാധ്യത. കുറഞ്ഞ വരുമാനം കാരണവും വേണ്ടത്ര ക്രെഡിറ്റ് സ്കോർ ഇല്ലാത്തതും കാരണം വാണിജ്യ ബാങ്കുകൾ വായ്പകൾ അനുവദിക്കാത്ത  സാധാരണക്കാർക്ക് ഒരു അത്താണിയാണ് സഹകരണമേഖല.

Similar Posts