സഹകരണ സംഘങ്ങളിലും, സഹകരണ ബാങ്കുകളിലും അക്കൗണ്ട് ഉണ്ടോ? എങ്കിൽ ഇതാ സന്തോഷ വാർത്ത

നിങ്ങൾക്ക് സഹകരണ സംഘങ്ങളിലും, സഹകരണ ബാങ്കുകളിലും അക്കൗണ്ട് ഉണ്ടോ? നിക്ഷേപമോ, വായ്പയോ ഉണ്ടോ? എങ്കിൽ നിങ്ങൾക്ക് ഒരു സന്തോഷ വാർത്തയാണ് സഹകരണ സംഘം വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ സഹകരണ മേഖലയിലെ നിക്ഷേപങ്ങളുടെയും വായ്പകളുടെയും പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടുണ്ട്. 2 വർഷത്തിന് മുകളിൽ ഉള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ 6.5% ത്തിൽ നിന്നും 7% ആക്കി ഉയർത്തി. 15 മുതൽ 45 ദിവസങ്ങൾ വരെയുള്ള പലിശ 4.5% ത്തിൽ നിന്നും 5% ആക്കി. 3 മാസം വരെയുള്ള പലിശ 5.2% ത്തിൽ നിന്നും 5.5% ആക്കി ഉയർത്തി. 6 മാസം വരെയുള്ള പലിശ 6% ആക്കി ഉയർത്തി. 1 വർഷം വരെയുള്ള പലിശ 6.25% ആണ്. 1 വർഷത്തിന് മുകളിൽ ഉള്ള എല്ലാ നിക്ഷേപങ്ങൾക്ക് 7% ആയും ഉയർത്തി.

വിവിധ വായ്പ പദ്ധതികളുടെ പലിശ നിരക്കിൽ 0.5% വരെ കുറവ് വരുത്തിയിട്ടുണ്ട്. വായ്പകളുടെ സ്വഭാവം അനുസരിച്ചായിരിക്കും പലിശ നിരക്ക്. കഴിഞ്ഞ വർഷം ജനുവരിയിലും നിക്ഷേപ വായ്പ പലിശ നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നു. മന്ത്രി വി എൻ വാസവൻ പലിശ നിർണ്ണയ സമിതി ചെയർമാൻ കൂടിയാണ്. അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആണ് പലിശ നിരക്കുകൾ പുതുക്കിയത്. സർവീസ് സഹകരണ ബാങ്കുകൾ, അർബൻ സഹകരണ സംഘങ്ങൾ, റീജിയണൽ റൂറൽ കോർപറേറ്റീവ് സൊസൈറ്റികൾ,ഇമ്പ്രൂവ്മെന്റ് സഹകരണ സംഘങ്ങൾ, എംപ്ലോയീസ് സഹകരണ സംഘങ്ങൾ, അഗ്രിക്കൾച്ചറൽ ഇമ്പ്രൂവ്മെന്റ് സഹകരണ സംഘങ്ങൾ  ഉൾപ്പെടെ പ്രാഥമിക സഹകരണ സംഘങ്ങൾക്കാണ് ഈ പുതുക്കിയ നിരക്കുകൾ ബാധകമാകുന്നത്.

Similar Posts