സാധാരണക്കാരന് താങ്ങാനാകുന്ന വിലയിൽ 5 ലക്ഷത്തിൽ താഴെ വിലവരുന്ന 5 കാറുകൾ

സാധാരണ ഒരു കുടുംബം ഒരു വാഹനം വാങ്ങിക്കാൻ മാറ്റിവെക്കുന്ന തുക എന്ന് പറയുന്നത് 5 ലക്ഷം രൂപയോളം ആണ്. ഈ തുകയിൽ വാങ്ങിക്കാൻ പറ്റുന്ന വാഹനങ്ങൾ ഇതൊക്കെയെന്ന് ആലോചിച്ചു വിഷമിക്കേണ്ട. 5ലക്ഷം രൂപയ്ക്ക് വാങ്ങിക്കാൻ ആവുന്ന 5 വ്യത്യസ്ത കമ്പനികളുടെ കാറുകളാണ്.

1. റെനോ ക്വിഡ് ആണ് ആദ്യം പരിചയപ്പെടുത്തുന്ന വാഹനം. 4.07ലക്ഷം രൂപയാണ് വില.ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഒരു ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉൾക്കൊള്ളുന്നുതാണ് ക്വിഡ്. എൻട്രി ലെവൽ കാറുകളിൽ ഇവ സാധാരണമായി ഉണ്ടാവാറില്ല.

2.  നിസ്സാൻ ഡാറ്റ്സൻ ഗോ ബോൾഡ് മൈലേജിനു പേരുകേട്ട ഒരു കാറാണ്. 25.2 ആണ് ഒരു ലിറ്റർ പെട്രോളിൽ മൈലേജ് ലഭിക്കുന്നത്.3ലക്ഷത്തിൽ താഴെയാണ് എക്സ് ഷോറൂം വില. റെനോ ക്വിഡ് ന്റെ ഒരു കടുത്ത എതിരാളിയായി ഡാറ്റ്സാണെ വിശേഷിപ്പിക്കാം.

3. മാരുതി എസ്-പ്രസ്സോ ഒരു എസ് യു വി ശൈലിയിലുള്ള ഒരു വാഹനം ആണ്. പവർഫുൾ എഞ്ചിൻ, മികച്ച മാനുവറബിലറ്റി, സൗകര്യമുള്ള ഇന്റീരിയറുകൾ എന്നിവയാണ് പ്രത്യേകതകൾ.

4. ഏറ്റവും ജനകീയമായതും പ്രിയപ്പെട്ട കാറുകളിലൊന്നുമായ ആൾട്ടോ 5 ലക്ഷത്തിൽ താഴെ ബഡ്‌ജറ്റിൽ വാങ്ങാവുന്ന ഒരു കാറാണ്. താങ്ങാവുന്ന വിലയും മൈലേജും ഫാമിലി ഹാച്ച്ബാക്ക് ആയി മാറ്റുന്നു. വണ്ടിയുടെ നവീകരണത്തിനായി ഇനിയും കത്തിരിക്കേണ്ടതുണ്ട്.

5. നമ്മുടെ പ്രിയപ്പെട്ട മറ്റൊരു പ്രിയപ്പെട്ട ബജറ്റ് മോഡലാണ് ഹ്യുണ്ടായി സാൻട്രോ. 1998 മുതൽ രാജ്യത്ത് സാൻട്രോ വിൽപ്പന നടത്തുന്നുണ്ട്. ഇന്റീരിയറുകളുടെ മികച്ച ബിൽഡ് ക്വാളിറ്റിയും, വിശാലതയും,മികച്ച മൈലേജും കാലങ്ങളായി ഉപഭോക്താക്കളെ ആകർഷിച്ചു പോരുന്നുണ്ട്. ടാറ്റ ടിയാഗോ, മാരുതി സെലേറിയോ തുടങ്ങിയ കാറുകളുമായി വിലയിൽ സാൻഡ്രോ മത്സരിക്കുന്നുണ്ടെന്നത് ഒരു വാസ്തവം ആണ്