സാധാരണ നൂല് കൊണ്ട് ഇങ്ങനെയൊന്നു ചെയ്തിട്ട് ചുരിദാറിൽ വച്ചാൽ അത്ഭുതപ്പെടും തീർച്ച

നൂലു കൊണ്ട് പല ക്രാഫ്റ്റും നമുക്ക് പരിചിതമാണ്. കമ്പിളി നൂലും ചാക്ക് നൂലും ഉപയോഗിച്ച് പലതരത്തിലുള്ള ക്രാഫ്റ്റും നമ്മൾ പരീക്ഷിച്ചു നോക്കിയിട്ടുണ്ടാകും. ഇവിടെ ഇതാ വെറും 5 രൂപയുടെ നൂലു കൊണ്ട് അടിപൊളി ടെസെൽ ബട്ടൺ ഉണ്ടാക്കുന്ന കാര്യമാണ് പറയുന്നത്. നമ്മുടെ വീട്ടിൽ എന്തായാലും ഉണ്ടാകുന്ന ഒരു സാധനമാണല്ലോ നൂല് . നിങ്ങളുടെ അടുത്ത് ഉപയോഗിച്ച് നൂലോ അല്ലെങ്കിൽ പുതിയ നൂലോ ഉണ്ടെങ്കിൽ ഇത് സിമ്പിൾ ആയി ഉണ്ടാക്കാം. ഉപയോഗിച്ച് പകുതിയായ നൂലാണെങ്കിൽ 2 ടെസെലും പുതിയ നൂലാണെങ്കിൽ 4 ടെസെലും ഉണ്ടാക്കാം.

ഇതിന് നേരിയ സാധാരണ ചെറിയ നൂലാണ് വേണ്ടത്. നിറം ഏതു വേണമെങ്കിലും നിങ്ങൾക്ക് എടുക്കാം. ഇനി വേണ്ടത് നല്ല മൂർച്ചയുള്ള ഒരു ബ്ലേഡ് ആണ്. നൂല് കയ്യിൽ വെച്ച് ബ്ലേഡ് കൊണ്ട് വര വെച്ച് നൂലിന്റെ നടുഭാഗം നേരെ മുറിക്കുക. അപ്പോൾ നൂലിന്റെ അടിഭാഗം വരെ മുറിയില്ല. വീണ്ടും മുറിക്കേണ്ടി വരും. ആ നൂല് മുഴുവനായി കട്ടായി വരണം. ഇനി അതെടുത്തു നിർത്തി വെയ്ക്കണം. എന്നിട്ട് അതിൽ നിന്ന് കുറച്ചെടുത്ത് 4 ലെയറെങ്കിലും എടുക്കുക. കുറച്ചു കട്ടിയായോ കട്ടി കുറച്ചിട്ടോ നിങ്ങൾക്ക് എടുക്കാം.

ഇനി ഒരു ലെയറെടുത്ത് അതിന്റെ ഒരറ്റം കെട്ടിയിടണം. ആദ്യം എടുത്ത അതേ കളറുള്ള നൂലെടുത്ത് നാല് മടക്കാക്കി സൂചി കോർത്ത് അറ്റം കെട്ടിയിടുക. ലെയർ കൂട്ടിപ്പിടിച്ച നൂൽകൊണ്ട് കോർത്ത് ഇത് മുഴുവനായും ചുറ്റിയിട്ട് കെട്ടി അവസാനം ഒന്നു മുറുകെ കെട്ടിട്ടു കൊടുത്താൽ മതി. എന്നാൽ മാത്രമേ അത് ഇളകാതെ നിൽക്കുകയുള്ളൂ. ഇനി പല്ല് കുറച്ചു വിട്ടുള്ള ചീർപ്പെടുത്ത് ഒന്ന് ചീകിയെടുക്കുക. അപ്പോൾ ഇത് കാണാൻ നല്ല ഭംഗി ഉണ്ടാവും. ഇനി അതിന്റെ അറ്റം നേരെ ആക്കി മുറിക്കുക.

ഇനി നമ്മുടെ അടുക്കലുള്ള ഡ്രസ്സിന്റെയോ മറ്റോ ബട്ടൺ എടുക്കുക. ഇനി നിങ്ങൾ ഷർട്ട് ബട്ടൺ ആണ് എടുക്കുന്നതെങ്കിൽ വേറൊരു കളർ ചെറിയ തുണി എടുത്ത് അതിനെ കവർ ചെയ്തു വട്ടത്തിലാക്കി ലെയറിന് കെട്ടിയ നൂലെടുത്തു ചുറ്റി കിട്ടിയാൽ മതി. ഇനി സാധാരണ ബട്ടൺ തന്നെ എടുക്കുന്നതാണെങ്കിൽ ലെയറിന്റെ അറ്റം കെട്ടിയിട്ട ഭാഗത്ത് വെച്ച് ഹോൾസിലേക്കുടി നൂൽകൊണ്ട് ചുറ്റി കെട്ടിയാൽ മതി. ഇത് നമ്മുടെ ടോപ്പിന് സെന്റെറിലായോ അല്ലെങ്കിൽ കുട്ടികളുടെ ഫ്രോക്കിന്റെ സൈഡിലേ ഒക്കെ തുന്നി പിടിപ്പികക്കാം. ഇതുപോലെ കുറേ നിങ്ങൾക്ക് ഉണ്ടാക്കിയെടുക്നേർകൊണ്ട വേറെ ഡിസൈനിലും ഉണ്ടാക്കാം.

ഇനി ബാക്കിയുള്ള ലെയർ കൊണ്ട് വേറെ ഡിസൈനിലും ഉണ്ടാക്കാം അതിന്റെ ഒരു ഭാഗം ചുരുട്ടാതെ വട്ടത്തിലാക്കി അതിന്റെ നടു അമർത്തി സൂചിയില്ലതെ നൂലിനെ കൊണ്ട് രണ്ടുമൂന്നു തവണ ചുറ്റി കെട്ടി കൊടുക്കുക. ബാക്കിയുള്ള നൂൽ മുറിച്ച് അത് ചീകി കൊടുക്കുക. ചീകുമ്പോൾ തന്നെ രണ്ട് ഭാഗവും ഫില്ലാവും. എന്നിട്ട് വട്ടത്തിൽ ഷേയ്പ്പായി മുറിച്ചാൽ മതി. അപ്പോൾ ഒരു പൂവിന്റെ ആകൃതിയിൽ തന്നെ കിട്ടും. ഇനി സെന്ററിൽ ഒരു മുത്തോ സ്റ്റോണോ മിററോ ഒക്കെ ഒട്ടിക്കാം. എന്നിട്ട് ടോപ്പിലോ ഫ്രോക്കിലോ ഒക്കെ നിങ്ങൾക്ക് വെക്കാം.

Similar Posts