സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു,1600 രൂപ വീതം ബാങ്കുകളിലേക്കും, വീടുകളിലേക്കും ഉടൻ

സെപ്റ്റംബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം സംസ്ഥാന സർക്കാർ വീണ്ടും തുടക്കം കുറിച്ചു. സാമ്പത്തികമായി ചില ബുദ്ധിമുട്ടുകൾ സംസ്ഥാന സർക്കാർ നേരിട്ടിരുന്നു. വിവിധ പദ്ധതികളിലേക്കും ഗവണ്മെന്റിന് വൻ തുകകൾ ഇറക്കേണ്ടി വന്നിരുന്നു. അതുകൊണ്ട് തന്നെ ഈ മാസം 20നും 30നും ഇടയിൽ ലഭ്യമാകേണ്ടിയിരുന്ന ക്ഷേമപെൻഷൻ തുകയാണ് ഈ മാസം അവസാനത്തോടെ തുടങ്ങിയിരിക്കുന്നത്. ഇത് ഒക്ടോബർ ആദ്യവാരത്തോടെ തന്നെ തീർക്കാനാണ് ഗവണ്മെന്റ് ഇപ്പോൾ ലക്ഷ്യമിടുന്നത്.

സാമൂഹ്യ ക്ഷേമ സുരക്ഷാ പെൻഷൻ വാങ്ങുന്നവർക്കുള്ള നീക്കിയിരിപ്പ് തുക ഈ മാസം 25 നു ശേഷമാണ് വിതരണം തുടങ്ങിയത്. ഏകദേശം 851 കോടി രൂപയ്ക്കു മുകളിലാണ് സെപ്റ്റംബർ മാസത്തെ പെൻഷൻ വിതരണത്തിന് വേണ്ടി സംസ്ഥാന സർക്കാർ ഒരുക്കി വച്ചിരിക്കുന്നത്. ഇതിൽ തന്നെ 6 1/2 ലക്ഷത്തിനു മുകളിൽ വരുന്ന ക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക് ഏകദേശം 103 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. 1600 രൂപ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർക്ക് ഏകദേശം 748 കോടി രൂപയോളം ആണ് നീക്കിവച്ചിരിക്കുന്നത്.

ബാങ്ക് അക്കൗണ്ടിലേക്ക് തുക സ്വീകരിക്കുന്നവർക്ക് ഇപ്പോൾ തന്നെ പെൻഷൻ വിതരണം ആരംഭിച്ചു കഴിഞ്ഞു. ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ സംവിധാനം വഴിയാണ് ഇവർക്ക് തുക ലഭിക്കുന്നത്. 1600 രൂപ വീതമാണ് ഇവർക്കു ബാങ്ക് അക്കൗണ്ടിൽ എത്തിച്ചേരുന്നത്. ഏകദേശം 29 ലക്ഷം രൂപയോളമാണ് ഈ രീതിയിൽ ബാങ്ക് ട്രാൻസ്ഫർ ചെയ്തു വരുന്നത്. ഇനിയും ലഭിക്കാത്തവർ ഉടൻ ബാങ്കിലെ മിസ്സ്ഡ് കാൾ ബാലൻസ് സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്. ചില സാങ്കേതിക തകരാറുകൾ മൂലം ചിലർക്ക് സന്ദേശങ്ങൾ വരാതിരിക്കാറുണ്ട്. ഇങ്ങിനെയുള്ളവർ ഉടൻതന്നെ ബാലൻസ് പരിശോധിക്കണം.

ഇനി കൈകളിലേക്ക് പെൻഷൻ സ്വീകരിക്കുന്നവർക്ക് സഹകരണ സംഘം ഉദ്യോഗസ്ഥരാണ് തുക കൈമാറുന്നത്. 330 കോടിക്ക് മുകളിൽ ആളുകളാണ് ഈ രീതിയിൽ സഹകരണ സംഘം ഉദ്യോഗസ്ഥരിൽ നിന്നും പെൻഷൻ സ്വീകരിക്കുന്നത്. ഈ സഹകരണ സംഘം ഉദ്യോഗസ്ഥർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ഓരോ വീടുകളിലുമെത്തി തുക കൈമാറുന്നത്.

Similar Posts