സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങിക്കുന്നവർ ഇക്കാര്യങ്ങൾ ചെയ്യുക, അല്ലാത്ത പക്ഷം പെൻഷൻ തടയപ്പെട്ടേക്കാം

സംസ്ഥാനത്ത് സാമൂഹ്യ ക്ഷേമ പെൻഷനുകൾ വാങ്ങുന്നവർക്ക് നിർണ്ണായകമായ ചില അറിയിപ്പുകൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഇപ്പോൾ 1600 എന്ന തുകയിലേക്ക് പെൻഷൻ എത്തിച്ചേർന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഭീമമായൊരു തുക സംസ്ഥാന സർക്കാർ നീക്കി വെക്കേണ്ടതായും വരുന്നു. എല്ലാ മാസങ്ങളിലും 20നും,30നും ഇടയിൽ ഉള്ള ദിവസങ്ങളിൽ പെൻഷൻ വിതരണം ഗവണ്മെന്റ് നടത്തുകയും ചെയ്യാറുണ്ട്. ബാങ്കിലേക്കോ അല്ലെങ്കിൽ നേരിട്ട് കൈകളിലേക്കോ ആണ് ഇത് എത്തിച്ചേരുന്നത്. എന്നാൽ മസ്റ്ററിങ്ങിന്റെ കുറവ് മൂലം ചിലർക്കെങ്കിലും ഇത് തടസ്സപ്പെട്ടിട്ടുണ്ട്.

സൗജന്യമായിതന്നെ നടത്താൻ കഴിയുന്ന മസ്റ്ററിങ് എന്ന പ്രക്രിയ ഏതെങ്കിലും കാരണവശാൽ നടത്താൻ കഴിയാതെ വന്നവർക്ക് ഇപ്പോൾ പെൻഷൻ മുടങ്ങി കുടിശിക പോലെ വന്നു കിടക്കുകയാണ്. എന്നാണോ അവർ മസ്റ്ററിങ് ചെയ്യുന്നത് അന്ന് അവർക്ക് പെൻഷൻ വിതരണം പുനരാരംഭിക്കുകയും ചെയ്യും. നിലവിൽ ഏതെങ്കിലും വെല്ലുവിളികൾ നേരിടുന്നവരാണ് ഇത്തരത്തിലുള്ള സാഹചര്യം അനുഭവിച്ചു വരുന്നത്.

നിലവിൽ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ ജീവിച്ചിരിപ്പുണ്ട് എന്ന് അവരുടെ ബയോമേട്രിക് സംവിധാനം വഴി ഗവണ്മെന്റിനെ ബോധിപ്പിക്കുകയാണ് മസ്റ്ററിങ് വഴി ചെയ്യുന്നത്. തുടർന്ന് ഒരു വർഷക്കാലത്തേക്ക് ആണ്ആ നുകൂല്യങ്ങൾ ലഭിക്കുന്നത്. 2019വരെ നിരവധി അവസരങ്ങൾ നൽകിയിരുന്നു. തുടർന്ന് 2020 ൽ വാർഷിക മസ്റ്ററിങ് ആണ് ഉള്ളത്. നവംബർ മാസം മുതൽ ഫെബ്രുവരി വരെ നീണ്ടു നിൽക്കുന്ന മസ്റ്ററിങ് പ്രക്രിയ ഇതിനിടയിൽ ഏതു സമയത്തും അക്ഷയ കേന്ദ്രങ്ങളിലൂടെ നടത്താവുന്നതാണ്.

2020ൽ കോവിഡ് മഹാമാരിയുടെ കാലത്ത് മസ്റ്ററിങ് ഒഴിവാക്കിയിരുന്നു. അതോടെ മസ്റ്ററിങ് നടത്താതെയിരുന്നവർക്ക് പെൻഷൻ മുടങ്ങുന്ന അവസ്ഥ ഉണ്ടായി. ഇപ്പോൾ കോവിഡ് ശമിച്ചു നിൽക്കുന്ന അവസ്ഥയാനുള്ളത്. അതുകൊണ്ട് മസ്റ്ററിങ് പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായി. പെൻഷൻ പദ്ധതിയിലേക്ക് അപേക്ഷ വച്ച കുറച്ചു വ്യക്തികളെ സൂക്ഷ്മ പരിശോധനയുടെ അടിസ്ഥാനത്തിൽ ഇപ്പോൾ പുറത്താക്കിയിട്ടുണ്ട്.

കൃത്യമായ അർഹത മാനദണ്ഡങ്ങൾ പാലിക്കുന്നവരെയാണ് ഇപ്പോൾ പരിഗണിക്കുന്നത്. വീട്ടിൽ AC ഘടിപ്പിച്ചിട്ടുള്ളവർ, മറ്റു പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളവർ, വീടിന്റെ വിസ്തീർണ്ണം കൂടുതൽ ഉള്ളവർ, ആദായ നികുതി അടക്കുന്നവർ തുടങ്ങിയ മാനദണ്ഡങ്ങൾ നോക്കി ഇപ്പോൾ ഒരുപാട് ആളുകൾ പുറത്താക്കപ്പെടുന്നുണ്ട്.

അർഹത ഉള്ളവർക്ക് മാത്രം ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്ന ഒരു കാലഘട്ടത്തിലേക്ക് ഇപ്പോൾ മാറിയിരിക്കുകയാണ്. അതുകൊണ്ട് കർശന പരിശോധനകളും, കാലാകാലം ഗവണ്മെന്റ് പറയുന്ന പ്രക്രിയകളും ഗുണഭോക്താക്കൾ നിർവഹിക്കണം. എങ്കിൽ മാത്രമാണ് അവർക്ക് യോഗ്യത ഉണ്ടാകുകയുള്ളൂ.

Similar Posts