സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് പലവിധ വായ്പ സഹായങ്ങളുമായി കേരള ബാങ്ക്, കൂടുതൽ വിവരങ്ങൾ അറിയാം.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒരുപാട് ആളുകൾ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇത്. ഇതിൻറെ പശ്ചാത്തലത്തിൽ കേരളബാങ്ക് അനവധി വായ്പാ പദ്ധതികളുമായി ഇപ്പോൾ മുന്നോട്ടു വന്നിരിക്കുകയാണ്. വിദേശരാജ്യങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട നിരവധി ആളുകളാണ് കേരളത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. അതുപോലെതന്നെ കേരളത്തിലെ അനവധി കച്ചവടക്കാർ പല മേഖലകളിൽ വരുമാനം കണ്ടെത്തിയിരുന്ന ആളുകൾ തുടങ്ങിയവർ തൊഴിൽ നഷ്ടപ്പെട്ട് വളരെയധികം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്.
5 ലക്ഷം, 10 ലക്ഷം, 60 ലക്ഷം, ഒരുകോടി തുടങ്ങി നിരവധി പദ്ധതികൾ ഉണ്ട്. കാർഷികമേഖലയിലും കാർഷിക അനുബന്ധ മേഖലയിലെയും വിവിധ പദ്ധതികൾക്ക് വായ്പ്പ ലഭിക്കുന്ന പദ്ധതിയാണ് ദീർഘകാല കാർഷിക വായ്പകൾ. 60 ലക്ഷം വരെ ദീർഘകാല വായ്പകൾ ലഭിക്കുന്നുണ്ട്. 15 വർഷമാണ് തിരിച്ചടവ് കാലാവധി. നബാർഡിന്റെ ധനസഹായത്തോടെ നടത്തുന്നവർ പദ്ധതിയാണ് ദീർഘകാല കാർഷികവായ്പ. പശു, ആട്, കോഴി, കൃഷി, എരുമ, തേനീച്ച പോത്ത്, മത്സ്യകൃഷി, മുയൽ വളർത്തൽ കൃഷി തോട്ട നിർമ്മാണം, പോളിഹൗസ്, ഹൈടെക് ഗ്രീൻഹൗസ്, ട്രാക്ടർ, മെതി യന്ത്രങ്ങൾ, ഇറിഗേഷൻ, പമ്പ് ഹൗസ്, ഭൂമി കൃഷിയോഗ്യമാക്കാൻ, വേലി കെട്ടൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട്ദീ ർഘകാല, ഹ്രസ്വകാല വായ്പകൾ ലഭ്യമാണ്.
അടുത്ത വായ്പ പദ്ധതിയാണ് കെബി മിത്ര വായ്പ പദ്ധതി. വ്യാപാര സംരംഭങ്ങൾ തുടങ്ങുവാനും ചെറുകിട സംരംഭങ്ങൾ തുടങ്ങുവാൻ 8.75 ശതമാനം പലിശ നിരക്കിൽ ലളിതമായ ജാമ്യ വ്യവസ്ഥയിൽ ലഭിക്കുന്നു. യുവാക്കൾക്കും സംരംഭകർക്കും സ്വയം തൊഴിലിലൂടെ സാമ്പത്തികഭദ്രത കൈവരിക്കാൻ സഹായിക്കുന്ന പദ്ധതിയാണ് കെബി മിത്ര. ഒരു കോടി രൂപ വരെയാണ് നിങ്ങൾക്ക് ലഭിക്കുക. ഇതിൻറെ തിരിച്ചടവ് കാലാവധി 7 വർഷമാണ്.
അടുത്തതായി ഒരു പദ്ധതിയാണ് കെ ബി സുവിധ പ്ലസ് . ഈടില്ലാതെ അഞ്ചുവർഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതിയാണ് ഇത്. കോവിഡ് കാലവർഷക്കെടുതി എന്നിവ മൂലം ദുരിതമനുഭവിക്കുന്ന ചെറുകിട സംരംഭകരെ സഹായിക്കാൻ ആയിട്ടാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച പലിശ ഇളവുകൾ ഉള്ള ഒരു പദ്ധതിയാണിത്. വ്യാപാരികൾ ബസ്സുടമകൾ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവരും ഉൽപാദന സേവന മേഖലകളിലെ സംരംഭകരെ സഹായിക്കാൻ ആയിട്ടാണ് ഈ പദ്ധതിയുടെ നീക്കം. 15 വർഷമാണ് തിരിച്ചടവ് കാലാവധി.
മറ്റൊരു വായ്പ പദ്ധതിയാണ് കെബി സുവിധ വായ്പാപദ്ധതി. സൂക്ഷ്മ ചെറുകിട കച്ചവട സംരംഭങ്ങൾ അതുപോലെ ചെറുകിട നിർമ്മാണ യൂണിറ്റുകൾ വിവിധ സേവനങ്ങൾ എന്നിവയ്ക്ക് ആയിട്ട് വസ്തു ജാമ്യത്തിൽ കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കുന്ന വായ്പ പദ്ധതിയാണ് ഇത്. പദ്ധതി യിലൂടെ 10 ലക്ഷം രൂപ വരെ ലഭിക്കുന്നതാണ്. 10 വർഷമാണ് തിരിച്ചടവ് കാലാവധി.
മറ്റൊരു പദ്ധതിയാണ് മൈക്രോഫിനാൻസ്. കുടുംബശ്രീ സംരംഭകർക്ക് പ്രഥമ പരിഗണന നൽകുന്ന പദ്ധതിയാണിത്. സ്വയംസഹായ സംഘങ്ങൾക്കും മറ്റും 10 ലക്ഷം രൂപ വരെ നൽകുന്ന പദ്ധതിയാണിത്. ഇതിൻറെ തിരിച്ചടവ് കാലാവധി 36 മാസമാണ്.
ഇനി കർഷകരെ സഹായിക്കുന്ന മറ്റൊരു വായ്പ പദ്ധതിയാണ്. കർഷകർക്ക് ആവശ്യാനുസരണം തുക പിൻവലിക്കുകയും വരുമാനത്തിനനുസരിച്ച് തുക തിരിച്ചടക്കാനും തുടർന്നുകൊണ്ടുപോകാനും സഹായിക്കുന്ന രീതിയിൽ അക്കൗണ്ട് ക്രമീകരിച്ചു ക്യാഷ് ക്രെഡിറ്റ് വായ്പാ പദ്ധതിയാണിത്. കൃത്യമായ ഇടപെടൽ നടത്തുന്ന കർഷകർക്ക് സബ്സിഡി അടക്കം നാല് ശതമാനം പലിശ നിരക്ക് മാത്രമായിരിക്കും. മൂന്നുലക്ഷം രൂപ വരെ മാത്രം നൽകുന്ന ക്രെഡിറ്റ് കാർഡ് പദ്ധതി ആണിത്. ഇതിൻറെ കാലാവധി ഒരു വർഷമാണ്.
അടുത്ത പദ്ധതിയാണ് പ്രവാസി കിരൺ പദ്ധതി. പ്രവാസികൾക്ക് 50 ലക്ഷം രൂപ വരെ പ്രോജക്ടുകൾക്ക് നൽകുന്ന പദ്ധതിയാണിത്. നോർക്ക യുമായി സഹകരിച്ച് പ്രൊജക്റ്റിന്റെ 15% പരമാവധി മൂന്നു ലക്ഷം മൂലധന സബ്സിഡി നൽകുന്നുണ്ട്. 13 ശതമാനം പലിശ സബ്സിഡി ലഭ്യമാണ്. പ്രവാസികൾക്ക് നോർക്ക രജിസ്ട്രേഷനും പ്രോജക്ടുകൾക്ക് അംഗീകാരവും നിർബന്ധമാണ്. ഈ പദ്ധതിയുടെ പേര് പ്രവാസി കിരൺ എന്നാണ്.
അടുത്ത പദ്ധതിയാണ് സുവിധ ഭവന വായ്പാ പദ്ധതി. ആദായനികുതി പരിധിയിൽ പെടാത്തവരും ഇതുപോലെ മാസം ശമ്പള വരുമാനം ഇല്ലാത്തവരുമായ ചെറുകിട കർഷകർ സംരംഭകർ വ്യാപാരികൾ എന്നിവർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്ന പദ്ധതിയാണിത്. 10 ലക്ഷം രൂപ വരെയാണ് ലഭിക്കുക. തിരിച്ചടവ് കാലാവധി 20 വർഷമാണ്.
അടുത്ത പദ്ധതി സാധാരണ ഭവനവായ്പ. എല്ലാ ജനവിഭാഗങ്ങൾക്കും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ഭവന വായ്പാ പദ്ധതിയാണിത്. പുതിയ വീടുകൾക്ക് പുറമേ അറ്റകുറ്റപ്പണികൾക്കും നവീകരണങ്ങൾക്കും ഈ വായ്പ ലഭ്യമാകുന്നതാണ്. 30 ലക്ഷം രൂപ വരെ ഇതിന് ലഭിക്കും. തിരിച്ചടവ് കാലാവധി 20 വർഷമാണ്.
അടുത്ത പദ്ധതി സ്വർണ്ണപ്പണയ വായ്പ. 40 ലക്ഷം രൂപ വരെ ലഭിക്കുന്നതാണ്. 8.9 ശതമാനം പലിശയാണ് ഉള്ളത്. തിരിച്ചടവ് കാലാവധി മൂന്നു മുതൽ ആറു മാസം വരെ യാണ്.
അടുത്തത് പെൻഷൻ കാർക്കുള്ള വായ്പ പദ്ധതി. ഒരു ലക്ഷം രൂപവരെ 24 മാസത്തേക്ക് പെൻഷൻ വാങ്ങുന്ന സർവീസ് പെൻഷൻകാർക്ക് ലഭ്യമാകുന്നതാണ്.