സിട്രണ്‍ സി 3 ( Citroen C3 ) ‘ഫ്ലെക്സ് ഫ്യുയൽ എൻജിൻ’ , ഇന്ത്യയിൽ ഇതാദ്യം

Citroen വാഹന നിർമ്മാതാക്കൾ ഇന്ത്യയിൽ വമ്പിച്ച ഓഫറുകളാണ് എത്തിക്കാൻ പോകുന്നത്. ഈ വർഷമാണ് ഫ്രഞ്ച് വാഹന നിർമ്മാണ കമ്പനിയായ Citroen ഇന്ത്യയിൽ എത്തിയത് എങ്കിലും, രാജ്യത്തിന് ഗംഭീര പദ്ധതികളാണ് തയ്യാറാക്കി കൊണ്ടിരിക്കുന്നത്. C5 Aircross എന്ന ഒരു പ്രീമിയം എസ് യു വി മാത്രമാണ് Citroen നിരയിൽ ഉള്ളതെങ്കിലും, ജനപ്രിയ സബ് 4മീറ്റർ ശ്രേണിയിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് Citroen.

ആഗോള വിപണിയിൽ ശ്രദ്ധേയമായ ക്രോസ്സ്ഓവർ ശൈലിയിലുള്ള ഈ കാർ ഇന്ത്യയുടെ റോഡുകൾക്ക് അനുയോജ്യമാകും വിധം ആകും ഇവിടെ ഇറക്കുക. വിലയിലും ഉണ്ടാവും ഈ മാറ്റം. ഇന്ത്യയിൽ താങ്ങാൻ ആവും വിധം ഉള്ള വിലയിൽ ആണ് ഇത് ഇവിടെ ഇറക്കുക. ഫ്ലെക്സ് ഫ്യുയൽ എൻജിൻ ഉള്ള കാർ ഇന്ത്യയിൽ വിപണിയിലെത്തുന്ന ആദ്യ എസ് യു വി ആകും C3.വാഹനത്തിന്റെ പരീക്ഷണ ഓട്ടം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് അറിയാൻ കഴിയുന്നത്.

ഫ്ലെക്സ് ഫ്യുയൽ എഞ്ചിനുകൾക്ക് പെട്രോളുകളും, എഥനോളും ഉപയോഗിക്കാം എന്നപ്രത്യേകതയും ഉണ്ട്.നമ്മുടെ പെട്രോൾ ഉപഭോഗത്തിൽ 8% എഥനോളുണ്ടെന്നാണ് കരുതുന്നത്. ഇത് 50% വരെ ആക്കി ഉയർത്താൻ ഇതുവഴിയാവും.എന്നാൽ എഥനോളിന്റെ ഉപയോഗത്തിൽ മൈലേജ് വളരെ കുറയാൻ സാധ്യത ഉണ്ട്. ഇത് എങ്ങനെ മറികടക്കും എന്നും കമ്പനി ആലോചിക്കുന്നുണ്ട്. Citroen C3 ഏപ്രിൽ മാസാരംഭത്തോടെ വിപണിയിൽ ഇറക്കാനാണ് പദ്ധതി. ചെന്നൈ തിരുവള്ളൂരിലെ Citroen ഇന്ത്യ പ്ലാന്റിലും, ബ്രസീലിലെ പോർട്ടോ റിയൽ പ്ലാന്റിലും C3 ഉത്പാദനം നടക്കും.

1.6 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനും എഥനോൾ ഇന്ധനവുമായി പൊരുത്തപ്പെടുന്ന ഫ്ലെക്സ് ഫ്യുവൽ എഞ്ചിനാണ് Citroen C3 എസ്‌യുവിയിൽ ഘടിപ്പിക്കുക. 5സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർ ബോക്സ് ജോഡിയാക്കിയ ടർബോ ചാർജിനൊപ്പം ഫ്ലെക്സ് ഫ്യുയൽ എഞ്ചിന് 1.2 ലിറ്റർ കപ്പാസിറ്റി ഉണ്ടാവും.

Similar Posts